Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന്‍ ആ നമ്പർ പറഞ്ഞത് ജാന്മണിയെ കുത്തിക്കൊണ്ട്: അവള്‍ ബിബിയിലേക്ക് പോകരുതായിരുന്നു: രഞ്ജു രഞ്ജിമാർ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഏറ്റവും അവസാനം പുറത്താകുന്ന താരമായിരിക്കുകയാണ് ജാന്മണി. സീസണിന്റെ തുടക്കത്തില്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായം നേടിയിരുന്ന താരമാണ് ജാന്മണി എന്നതാണ് ശ്രദ്ധേയം. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിലെ പ്രകടനത്തില്‍ പലതും താരത്തിന്റെ കയ്യില്‍ നിന്നും പോയ അവസ്ഥായിരുന്നു. ഇതാണ് ഒടുവില്‍ താരത്തെ പുറത്തേക്ക് എത്തിച്ചിരിക്കുന്നത്.

അതേസമയം ജാന്മണിയെ ബിഗ് ബോസ് തിരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു, അല്ലെങ്കില്‍ ജാന്മണി ആ ഷോയിലേക്ക് പോകാന്‍ പാടില്ലായിരുന്നുവെന്നാണ് അടുത്ത സുഹൃത്ത് കൂടിയായ രഞ്ജു രഞ്ജിമാർ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് എന്ന് പറയുന്നത് നല്ല രീതിയില്‍ എഡിറ്റ് ചെയ്യുന്ന ഒരു ഷോ ആണ്. നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നത് മാത്രമാണ് പുറത്തേക്ക് വിടുന്നുള്ളു. അകത്ത് എന്താണ് യഥാർത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയാന്‍ മത്സരാർത്ഥികള്‍ പുറത്ത് വരണമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

janmoni-

ജാനുവിനെ മാനസികമായി ബാധിച്ച ഒരുപാട് വിഷയങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ആ തരത്തിലുള്ള പെരുമാറ്റം അവളില്‍ നിന്നും ഉണ്ടായതെന്ന് എനിക്ക് ഉറപ്പായും പറയാന്‍ പറ്റും. ജാനു അവിടെ ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ചില കാര്യങ്ങള്‍ പറയുന്നത് അവള്‍ക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകതെ മറുപടി കൊടുക്കാന്‍ വയ്യാത്ത അവസ്ഥയാണ്.

ജാനു ഇവിടെ വന്ന് മലയാളം പഠിച്ച വ്യക്തിയാണ്. ഞാന്‍ നിന്നെ നശിപ്പിക്കും എന്ന വാക്കൊക്കെ ഒരു സെക്കന്‍ഡില്‍ വന്ന വാക്കാണ്. അതിന് ശേഷം അപ്പുറത്തുള്ള ആള്‍ക്ക് വിഷമം ആയെന്ന് മനസ്സിലായാല്‍ അങ്ങോട്ട് പോയി കെട്ടിപിടിച്ച് ആശ്വസിപ്പിക്കും. ഒരിക്കലും ഒരാളുമായി വ്യക്തിവൈരാഗ്യം വെച്ച് പുലർത്തുന്ന ഒരു വ്യക്തിയല്ല ജാനു. അവളെ നല്ല രീതിയില്‍ പ്രവോക് ചെയ്തിട്ടുണ്ട്. അതില്‍ നിന്നും ഉണ്ടായിട്ടുള്ളതാണ് അവരുടെ പ്രതികരണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

നോറയുടെ കരിയർ നശിപ്പിക്കും എന്നതൊക്കെ അവിടെ ആ തർക്കത്തില്‍ ജയിക്കാന്‍ വേണ്ടി പറയുന്ന കാര്യങ്ങളാണ്. അല്ലാതെ അവള്‍ പുറത്ത് വന്ന് അതിന്റെ ബാക്കിയൊന്നും ചെയ്യാന്‍ പോകുന്നില്ല. അവള്‍ ഒരു ശുദ്ധഗതിക്കാരിയാണ്. ആ സമയത്ത് പറഞ്ഞത് അവിടെ കഴിഞ്ഞു. അതിന് അപ്പുറത്തേക്ക് അതേക്കുറിച്ചൊന്നും അവള്‍ പ്ലാന്‍ ചെയ്യില്ല.

ബിഗ് ബോസില്‍ പോയതിന് ശേഷം ജാന്മണിക്ക് ചെറിയ കോട്ടം തട്ടിയതായി തോന്നിയിട്ടുണ്ട്. ട്രാന്‍സ് കമ്മ്യൂണിറ്റിയെ സപ്പോർട്ട് ചെയ്യാനാണെങ്കില്‍ കുറച്ചുകൂടെ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും സെലക്ട് ചെയ്യാമായിരുന്നുവെന്ന് എനിക്ക് അറിയാവുന്ന ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ജാനുവിനെ സപ്പോർട്ട് ചെയ്യാനെങ്കിലും ഒരാളെക്കൂടി കൊണ്ടുപോകാമായിരുന്നു. ഇത് ആകെ ഒരാളാണ് ഉള്ളത്.

നാദിറയെപ്പോലെയല്ല ജാനു. നാദിറയ്ക്ക് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം. കഴിഞ്ഞ ദിവസം തന്നെ അർജുനും ജാനുവും റസ്മിനും ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ഒരു സംസാരം ഉണ്ടായി. ഒരു പൂരി കൂടി കഴിക്കൂ എന്ന് പറയുമ്പോള്‍ ജിന്റോ പറയുന്നു.'ഞാനൊരു ആറെട്ടണം കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു' എന്ന് പറയുന്നു. അപ്പോഴാണ് അർജുന്‍ അപ്പുറത്ത് നിന്നും പറയുന്നത് 'എട്ടിന്റെ കൂടെ ഒന്നും കൂടെ ചേർത്ത് അത് അങ്ങ് ഒമ്പത് ആക്ക്' എന്നാണ്. ജാനുവിനെ കുത്തി തന്നെയാണ് അത് പറയുന്നതെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

ഇത്തരം മെന്റാലിറ്റിയുള്ള ആളുകള്‍ക്കിടയിലാണ് ജാനു അവിടെ നില്‍ക്കുന്നത്. ജാനു മീറ്റിങ്ങിന് ഇടയില്‍ അത് പറയുമ്പോള്‍ യാതൊരു കൂസലും ഇല്ലാത്ത തരത്തില്‍ അർജുന്‍ അവിടെ ഇരിക്കുന്നുണ്ട്. ജാനുവിന് പകരം നാദിറയായിരുന്നു അവിടെയെങ്കില്‍ അതിനുള്ള ക്ലാരിഫിക്കേഷന്‍ കൊടുത്തിട്ടേ ഇറങ്ങുകയുള്ളു. ജാനു പറഞ്ഞാല്‍ അത് വലിയ വിവാദത്തിലേക്ക് പോകും. അവളുടെ ഒരു രീതി അതാണ്. എന്തായാലും വളരെ അധികം കണ്‍ട്രോള്‍ ചെയ്താണ് അവിടെ നിന്നത്. അർജുന്‍ ചെയ്തതൊക്കെ വളരെ മോശമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+