'ബാലയുടെ വിവാഹ നിശ്ചയം വീണ്ടും കഴിഞ്ഞോ?'; പുതിയ വീഡിയോയുമായി താരം, ചോദ്യങ്ങളുമായി ആരാധകരും
മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങലെല്ലാം തന്നെ ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളാണ് സോഷ്യൽ ലോകത്ത് അത്ര സജീവമായിരുന്നില്ല നടൻ. ഇപ്പോഴിതാ തന്റെ നാടായ ചെന്നൈയിൽ എത്തിയതിന്റെ വീഡിയോയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാല.
നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ വീഡിയോ ആയിരുന്നു ബാല ആദ്യം പങ്കിട്ടത്. അമ്മവന്റെ മകളും മുറപ്പെണ്ണുമായ കോകിലയുണ്ടാക്കിയതാണ് ഭക്ഷണമെന്ന് വീഡിയോയിൽ ബാല പറയുന്നുണ്ട്. അതേസമയം കോകിലയെ കണ്ടതോടെ ഇതാരെന്ന ചോദ്യവുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എന്നാൽ ബാല ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.

ഇന്ന് മറ്റൊരു വീഡിയോ കൂടി ബാല പങ്കിട്ടു. കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയാണ് വീഡിയോയിൽ ഉള്ളത്. കൂടാതെ നാട്ടിൽ നിന്നുള്ള പല സെൽഫികളും വീഡിയോയിൽ പങ്കിട്ടിട്ടുണ്ട്. 'എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി അതിനെ പരിഗണിക്കുക. 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു . അതിനർത്ഥം ഞാൻ എന്റെ ഭൂതകാലം മറന്നുവെന്നല്ല', എന്ന കുറിപ്പോടെയാണ് വീഡിയോ.
അതേസമയം കോകിലയെ വീണ്ടും കണ്ടതോടെ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞോയെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. എലിസബത്തിന് എന്ത് സംഭവിച്ചെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്തരം ചോദ്യങ്ങളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല.
ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോയെന്ന സംശയത്തിലാണ് ആരാധകർ. ബാല കരൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. കുറെ നാളുകളായി ഒരുമിച്ചുള്ള വീഡിയോകളോ ഫോട്ടോകളോ ഒന്നും തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കിടാറില്ല. താൻ ഇപ്പോൾ അച്ഛനമ്മാർക്കൊപ്പമാണെന്നാണ് എലിസബത്ത് വ്യക്തമാക്കിയിട്ടുള്ളത്.
ബാലയാടകട്ടെ എലിസബത്തിനെ കുറിച്ച് ഒരിടത്തും പ്രതികരിക്കാറില്ല. അതേസമയം കഴിഞ്ഞ ദിവസം എലിസബത്ത് ഫേസ്ബുക്കിൽ പങ്കിട്ടൊരു കുറിപ്പ് ചർച്ചയായിരുന്നു. 'തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാൻ സാധിക്കാത്തത് വളരെ മോശമാണ്' എന്നായിരുന്നു പോസ്റ്റിലെ പരാമർശം. ഈ പോസ്റ്റിനു പിന്നാലെ ബാലയുമായുള്ള ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് നിരവധി പേർ കമന്റ് ചെയ്തിരുന്നു. ചിലരാകട്ടെ വിട്ട് കളയൂവെന്നും സമാധാനമായി ജീവിക്കൂവെന്നും എന്ന് കുറിച്ചു. വിട്ടുകളയാതെ ബാലയുമായി ഒരുമിച്ച് പോകൂവെന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.












Click it and Unblock the Notifications