ജാസ്മിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു?; എന്താണ് നടക്കുന്നത്? മറുപടിയുമായി ഗബ്രി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും ആഘോഷിക്കപ്പെട്ടവരായിരുന്നു ഗബ്രിയും ജാസ്മിനും. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു തുടക്കത്തിൽ ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ വൈകാതെ തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് ജാസ്മിൻ തുറന്നുസമ്മതിച്ചു. അതേസമയം ഗബ്രിയാകട്ടെ തനിക്ക് ജാസ്മിനോട് പ്രണയമില്ലെന്നും അവളുമായി റിലേഷൻഷിപ്പിന് താത്പര്യമില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്.
ഇതോടെ ഗബ്രി തന്റെ ഗെയിമിന് വേണ്ടി ഇറക്കിയ സ്ട്രാറ്റജിയാണോ ജാസ്മിനുമായുള്ള കൂട്ടുകെട്ട് എന്നായിരുന്നു ആരാധകർ ഉയർത്തിയ സംശയം. ഹൗസിൽ നിന്നും പുറത്തായപ്പോഴുള്ള ഗബ്രിയുടെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും ഇത്തരം സംശയങ്ങൾക്ക് ബലം പകരുന്നതാണെന്നായിരുന്നു പ്രേക്ഷകർ ചൂണ്ടിക്കാട്ടിയത്. യാതൊരു വിഷമവും പ്രകടിപ്പിക്കാതെയായിരുന്നു ഗഗബ്രി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. ജാസ്മിൻ അലറിക്കരഞ്ഞ് വിളിച്ചപ്പോഴും ഗബ്രി പതറിയിരുന്നില്ല.

അവതാരകനായ മോഹൻലാലിന് അടുത്തതെത്തി ഹൗസിലെ ഓരോരുത്തരുടേയും പേര് വിളിച്ച് ഗബ്രി സ്നേഹം പ്രകടിപ്പിച്ചപ്പോൾ ജാസ്മിന്റെ പേര് പറയാതിരുന്നതും ഗബ്രി ജാസ്മിനെ ഒഴിവാക്കുകയാണെന്ന വിമർശനങ്ങൾക്ക് വഴിവെച്ചു. താൻ ആ വീടിന്റെ പടി ഇറങ്ങിയതോടെ തന്റെ ഗെയിം അവസാനിപ്പിച്ചിരിക്കുന്നു എന്നായിരുന്നു ഗബ്രിയുടെ അവസാന വാക്കുകൾ. ഇതും ജാസ്മിനുമായി ഇനി ബന്ധം തുടരാൻ താത്പര്യമില്ലെന്ന സൂചനയാണ് ഗബ്രി നൽകുന്നതെന്ന രീതിയിൽ വിലയിരുത്തപ്പെട്ടു.
ഇപ്പോഴിതാ പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തുവെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതെല്ലാം തള്ളുകയാണ് ഇപ്പോൾ താരം. താൻ ആരേയും അൺഫോളോ ചെയ്തിട്ടില്ലെന്നാണ് ഗബ്രി പറഞ്ഞത്. ഞാൻ അൺഫോളോ ചെയ്തിട്ടില്ല, ബാക്കി എനിക്ക് അറിയില്ല', എന്നാണ് ഗബി ലൈവിൽ എത്തി വ്യക്തമാക്കിയത്.
ജാസ്മിനാണ് തന്നെ സംബന്ധിച്ച് ബിഗ് ബോസ് സീസൺ 6 ലെ ശക്തമായ മത്സരാർത്ഥിയെന്ന് ഗബ്രി പറഞ്ഞു. നെഗറ്റീവുകളെ നേരിടാനുള്ള ശക്തി തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഗബ്രി പറഞ്ഞു. 'വോട്ട് കിട്ടാത്തത് കൊണ്ടാണ് താൻ പുറത്തായത്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. ബിഗ് ബോസിന് ശേഷമുള്ള കാര്യങ്ങളെ ഞാൻ ആസ്വദിക്കുന്നുണ്ട്. ജിന്റോയോട് തനിക്ക് ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് താൻ ഹൗസിൽ ഇനിയും വേണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെന്ന് സന്തോഷകരമാണ്. ഇപ്പോൾ താൻ വീട്ടിലാണ് , മാനസികമായും ശാരീരികമായുമെല്ലാം പൂർണവിശ്രമത്തിലാണ്. ജാസ്മിൻ പാവമാണ്, ഗബ്രി ലൈവ് വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications