ഗബ്രി ഡാഷ് മോന്‍.., കട്ടക്കലിപ്പില്‍ റസ്മിന്‍: ജാസ്മിന്‍ എല്ലാം അറിഞ്ഞു, രഹസ്യം പറഞ്ഞത് പാട്ടിനിടെ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് രാജാവ് ആരെന്ന് ഇന്ന് അറിയാന്‍ സാധിക്കും. രാജാവിന് പകരം രാജ്ഞിയാണെങ്കില്‍ ഫൈനല്‍ ഫൈവിലെ ഏക വനിതാ മത്സരാർത്ഥിയെന്ന നിലയില്‍ അത് ജാസ്മിനായിരിക്കും. ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര് വേണമെങ്കിലും വിന്നറായേക്കാം എന്ന സ്ഥിയാണുള്ളത്.
ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസ് വീടിനുള്ളിലേക്ക് റീ എന്‍ട്രി നടത്തിയ താരങ്ങളൊക്കെ പോയി കഴിഞ്ഞു. റീ എന്ട്രി നടത്തിയവരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടെത് സ്വാഭാവികമായും ഗബ്രിയായിരുന്നു. ജാസ്മിനും ഗബ്രിയുമായി തങ്ങളുടെ കോമ്പോയെക്കുറിച്ചും പുറത്ത് നടന്നേക്കാവുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം വലിയ രീതിയിലുള്ള ചർച്ചകളും വീടിനുള്ളില്‍ നടന്നു.

റീ എന്‍ട്രി നടത്തിയ താരങ്ങള്‍ തമ്മിലുള്ള ഫൈറ്റും ഇന്നലെ കണ്ടു എന്നതാണ് ശ്രദ്ധേയം. റസ്മിനും ഗബ്രിയും തമ്മിലായിരുന്നു ആ ഫൈറ്റ്. ജാസ്മിന്‍ വിഷമിച്ച് ഇരിക്കുമ്പോള്‍ ഗബ്രി അവളുടെ തോളില്‍ ചാരിയിരുന്ന് പാട്ട് പാടാന്‍ ആരംഭിച്ചു. അടുത്ത് റസ്മിനുമുണ്ട്. അതായത് ജാസ്മിന്‍ - ഗബ്രി കോമ്പോ എങ്ങനെയാണോ നെഗറ്റീവ് ആയത് ആ രംഗങ്ങള്‍ വീണ്ടും കാണാന്‍ തുടങ്ങി.
ജാസ്മിനെ ഗബ്രി വീണ്ടും നെഗറ്റീവ് ആക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലായിരുന്നു റസ്മിന്റെ സംസാരം. എന്നാല്‍ ഒരാളുടെ ഭാഗത്ത് മാത്രമല്ല, രണ്ടുപേരുടേയും ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. പുറത്തുള്ള എല്ലാ കാര്യങ്ങളും ജാസ്മിന്‍ അറിഞ്ഞെന്ന തരത്തിലുള്ള സംസാരവുമുണ്ട്. ഓരോ താരങ്ങളും വരുമ്പോള്‍ വലിയ ശബ്ദത്തില്‍ പാട്ടുവെക്കും ഈ സമയത്ത് റസ്മിനും ജാസ്മിനും പുറത്തെ കാര്യങ്ങള്‍ ചർച്ച ചെയ്തതെന്നാണ് സംശയം.
റസ്മിന്‍ ഒരു ഘട്ടത്തില്‍ 'ഗബ്രീ.. നിർത്ത്, നിർത്ത് നിനക്ക് മതിയായില്ലേ എന്ന് ചോദിക്കുന്നുണ്ട്'. ഇതോടെ 'എന്ത് നിർത്ത്, എന്ത് നിർത്തെന്നാണ് നീ പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് മതിയായില്ല' എന്ന് ഗബ്രിയും പറയുന്നു. ഇതോടെ അവിടെ നിന്നും എഴുന്നേറ്റ റസ്മിന്‍ ദേഷ്യത്തില്‍ അപ്സരയോടൊപ്പം ഡ്രസ്സിങ് റൂമിന് അകത്തേക്ക് പോകുന്നു.
ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് റസ്മിന്‍ നടത്തുന്നത്. 'അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍' എന്നൊക്കെയാണ് റസ്മിന്‍ അപ്സരയോട് പറയുന്നത്. നീ എന്തിനാണ് ആ കോമ്പോയുടെ ഇടയില്‍ കയറി ആവശ്യമില്ലാതെ ടെന്‍ഷന്‍ അടിക്കുന്നതെന്ന് ഇതിനിടയില്‍ അപ്സര റസ്മിനോടും പറയുന്നുണ്ട്.
അതേസമയം, റസ്മിനാണ് യഥാർത്ഥ കൂട്ടുകാരിയെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ പറയുന്നത്. 'ജാസ്മിന് ഒരു കാര്യത്തിൽ കൂടി സന്തോഷിക്കാം. നല്ല ഒരു സുഹൃത്തിനെ കിട്ടിയതിൽ, റെസ്‌മിൻ. കൂട്ടുകാരിയെ ചവിട്ടി തേച്ചു ഇമോഷണലി ഒരുത്തൻ തകർക്കുന്നത് കണ്ടപ്പോള് അവള് കൂടെ നിന്ന്. അവളെ ആട്ടിയോടിക്കാൻ അവൻ ശ്രമിച്ചിട്ടും. അവനു വേണ്ടത് ക്യാമെറ സ്പേസ് ആയിരുന്നു. അതിനു വേണ്ടി നാടകം കളിച്ചു അവൾ എല്ലാവരിൽ നിന്നും അകറ്റി, ഒരു മൂലയ്ക്കിരുത്തി. അവൾ അത് മനസ്സിലാക്കി കട്ടയ്ക്കു കൂടെ നിന്നു.' എന്നാണ് ബിജു കുട്ടന്‍ എന്ന ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്.
സീസണിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു ക്യാരക്ടറാണ് റെസ്‌മിൻ. പക്ഷെ ഈ അവസാന ദിവസം അവൾ കൂടെ ഇല്ലായിരുന്നേൽ, ജാസ്മിനെ തകർത്തെറിഞ്ഞു അവൻ പോയേനെ. അവനിൽ കൂടുതൽ ഡിപെൻഡന്റ് ആക്കിയിട്ടു. മദർഹുഡ് പ്രസ്താവനകള്‍ നടത്താന്‍ ആർക്കും പറ്റും. അതെടുത്തു വീശി അവനെ മാലാഖയാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ക്ഷെ അവന്റെ പ്രവർത്തിയും സംസാരവും തമ്മിൽ കടലും കടലാടിയും പോലെയുള്ള വ്യത്യാസമുണ്ടെന്നും ബിജു കുട്ടന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications