Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രിക്കൊപ്പം ജാസ്മിന്‍ രാത്രിയില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു': സത്യാവസ്ഥ തുറന്ന് പറഞ്ഞ് ജാസ്മിന്‍

ബിഗ് ബോസ് മലയാളം ഷോയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ കോംമ്പോയായിരുന്നു ജാസ്മിന്‍-ഗബ്രി കോംമ്പോ. ബിഗ് ബോസ് കഴിഞ്ഞിട്ടും ഇതിനെ ചുറ്റിപ്പറ്റി പലതരത്തിലുള്ള ചർച്ചകളും നടക്കുന്നു. അഭിമുഖങ്ങള്‍ നടത്തുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ മറ്റ് താരങ്ങളോടും ആളുകള്‍ക്ക് ചോദിക്കാനുള്ളത് ജാസ്മിന്‍-ഗബ്രി കോംമ്പോയെക്കുറിച്ചാണ്. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ബിഗ് ബോസ് പ്രേക്ഷകർക്കിടയില്‍ അത്രയധികം സ്വാധീനം ഉണ്ടാക്കാന്‍ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

കോംമ്പോ സംബന്ധിച്ച വലിയ വിമർശനങ്ങള്‍ ഉണ്ടായെങ്കിലും പുറത്ത് വന്നതിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കള്‍ എന്ന രീതിയില്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഇതേസമയം തന്നെ മറുവശത്ത് ജാസ്മിനേയും ഗബ്രിയേയും വെച്ച് പല തരത്തിലുള്ള വ്യാജ വാർത്തകളും യൂട്യൂബ് ചാനലുകളിലും മറ്റും ഉണ്ടാകുന്നുമുണ്ട്.

bigg-boss-gabri-jasmin

ജാസ്മിനേയും ഗബ്രിയേയും വെച്ച് വന്ന വ്യാജ വാർത്തകളില്‍ ഒന്നായിരുന്നു ഇരുവരും രാത്രിയില്‍ ബൈക്കില്‍ റൈഡിന് പോയി എന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ചിരിച്ചുകൊണ്ട് തന്നെ മറുപടി പറയുകയാണ് ജാസ്മിന്‍. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഞാനും റസ്മിനും കൂടെ വൈപ്പിനില്‍ ഫുഡ് കഴിക്കാന്‍ പോയിരുന്നു. അവളുടെ മുഖം കാണിക്കുന്ന ഒരു സ്റ്റോറിയും അതോടൊപ്പം തന്നെ റസ്മിന്‍ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോയുമാണ് ഞാന്‍ സ്റ്റോറിയാക്കിയത്. എന്നാല്‍ അത് ഒരു പേജ് എടുത്തിട്ടിരിക്കുന്ന് ഞാന്‍ ഗ്രബിയുടെ കൂടെ ബൈക്കില്‍ പോകുന്നു എന്ന തരത്തിലാണ്.

ഗബ്രിയുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്തെന്നും പറഞ്ഞ് ആരെങ്കിലും ഒരു സ്റ്റോറി ഇട്ടാല്‍ എനിക്കൊന്നും ഇല്ല. ബൈക്ക് ആണെങ്കിലും കാർ ആണെങ്കിലും ശരി, ഗബ്രിയുമായി സഞ്ചരിച്ചു എന്ന് പറയുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ആക്ഷേപവും അധിക്ഷേപവുമില്ല. ഒരു മനുഷ്യന്റെ കൂടെ വണ്ടിയില്‍ കയറുന്നതിന് ഇങ്ങനെ വന്ന് പറയാനൊന്നുമില്ല. പക്ഷെ ഞാന്‍ റസ്മിന്റെ കൂടെ യാത്ര ചെയ്തതിനെ ഇങ്ങനെ വളച്ചൊടിക്കുന്നതിലെ എനിക്ക് പ്രശ്നമുള്ളു. അറിയാത്തതും ഇല്ലാത്തതുമായി കാര്യങ്ങള്‍ പറയുന്നതിലെ എനിക്ക് പ്രശ്നമുള്ളുവെന്നും ജാസ്മിന്‍ പറയുന്നു.

ഗബ്രിയുമായി ഇപ്പോഴും നല്ല ബന്ധമാണ്. വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്. എന്ത് പ്രശ്നം വന്നാലും ഞാന്‍ കൂടെയുണ്ടാകുമെന്ന് അവന്‍ അവിടുന്ന് പറഞ്ഞിരുന്നു. പുറത്ത് ഇറങ്ങിയിട്ടും അങ്ങനെ തന്നെ. ചിലരൊക്കെ ചോദിക്കുന്നുണ്ട് ഇത്രയൊക്കെ വന്നിട്ടും നീ പഠിച്ചില്ലേയെന്ന്. എന്നാല്‍ അവനുമായുള്ള ബന്ധം എന്റെ ജീവിതാവസാനം വരേയുണ്ടാകും.

ആ ചെറുക്കനെ ആളുകള്‍ എന്തൊക്കെ പറഞ്ഞു. ഞാന്‍ ഇറങ്ങിയപ്പോള്‍ എനിക്ക് ഒരുകൂട്ടം പോസിറ്റീവുകള്‍ ഉണ്ടായിരുന്നു. അവർ ഇറങ്ങിയപ്പോള്‍ അങ്ങനെയായിരുന്നില്ല സാഹചര്യങ്ങള്‍. എന്നിട്ടും അവന്‍ എവിടേയും എന്നെ ഇട്ടുകൊടുത്തില്ലാലോ. ഇത്രയും ആളുകള്‍ അതും ഇതും പറഞ്ഞിട്ട് എനിക്കൊരു കൈ തരുന്ന ഒരു പയ്യന്റെ അടുത്ത് ഞാന്‍ എന്തിന് മിണ്ടാതിരിക്കണം. ഞങ്ങള്‍ക്കിടയില്‍ എന്താണ് എന്നുള്ളത് മാത്രം ഞാന്‍ നോക്കിയാല്‍ പോരെയെന്നും ജാസ്മിന്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+