Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് തല്ലി, ബിഗ് ബോസ് പുറത്താക്കി? നാടകീയ സംഭവങ്ങള്‍: സത്യാവസ്ഥ ഇങ്ങനെ

കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വളരെ നേരത്തെയാണ് ബിഗ് ബോസിലേക്ക് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത്. സീസണ്‍ 5 ല്‍ 83 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കുടുംബക്കാർ എത്തിയതെങ്കില്‍ ഇത്തവണ 65 ദിവസം കഴിഞ്ഞപ്പോഴേക്കും വീട്ടുകാർ ഷോയിലേക്ക് എത്തി. മത്സരാർത്ഥികളെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും കാഴ്ചക്കാരെ സംബന്ധിച്ച് അത് അത്ര സുഖകരം അല്ല.

ബിഗ് ബോസ് എന്ന് പറയുമ്പോള്‍ തന്നെ അല്‍പം ഒച്ചയും ബഹളവും അടിയും ആരും പ്രതീക്ഷിക്കും. എന്നാല്‍ കുടുംബക്കാർ വന്നതോടെ എല്ലാവരും നല്ല കുട്ടികളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തലയണമന്ത്രം ടാസ്കില്‍ ജിന്റോ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ മാത്രമാണ് ഇതിന് അപവാദം. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും വരുന്നത് വമ്പന്‍ അടിയുടെ വാർത്തയാണ്.

apsara-jasmin-

യഥാർത്ഥത്തില്‍ സെറ്റില്‍ ഇന്നലെ നടന്ന കാര്യങ്ങളാണ് ബിഗ് ബോസ് ഇന്ന് ലൈവായും എപ്പിസോഡ് ആയും പ്രേക്ഷകർക്ക് മുന്‍പില്‍ കാണിക്കുന്നതെന്ന് എല്ലാവർക്കും അറിയാമല്ലോ. അത്തരത്തില്‍ ഇന്നലെ സെറ്റില്‍ ചില നാടകീയ രംഗങ്ങള്‍ നടന്നുവെന്നാണ് പുറത്ത് വരുന്ന വാർത്ത. ഒരു ടാസ്കിന് ഇടയില്‍ ജാസ്മിനും അപ്സരയും തമ്മില്‍ വലിയ വഴക്ക് നടന്നുവെന്നും വഴക്കിനൊടുവില്‍ ജാസ്മിന്‍ പ്ലേറ്റ് എടുത്ത് അപ്സരയുടെ തലക്ക് അടിച്ചുമെന്ന തരത്തിലൊക്കെയാണ് അഭ്യൂഹങ്ങള്‍.

പ്ലേറ്റുകൊണ്ട് തലയ്ക്ക് അടിച്ച ജാസ്മിനെ ബിഗ് ബോസ് പുറത്താക്കി എന്നുവരെ ചില യൂട്യബ് ചാനലുകള്‍ റിപ്പോർട്ട് ചെയ്യുന്നു. സമാന തരത്തിലുള്ള പോസ്റ്റുകള്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശക്തമാണ്. ഈ അഭ്യൂഹത്തിന് ശക്തിപകരുന്ന രീതിയില്‍ പ്ലേറ്റ് അടക്കം പ്രോപ്പർട്ടിയാകുന്ന ടാസ്കാണ് പ്രമോയിലുള്ളത്.

സത്യത്തില്‍ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ വ്യക്തമാക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട വാർത്തകള്‍ കൂടുതല്‍ ആധികാരികമായി പുറത്തുവിടുന്ന വ്യക്തിയാണ് നാദിറ. അവിടെ ഒരു തർക്കം ഉണ്ടായി എന്നതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ടിലേക്കൊന്നും കാര്യങ്ങള്‍ നീങ്ങിയില്ലെന്നാണ് നാദിറ പറയുന്നത്.

ഗുരുതരമായ ഒരു കാര്യവും അവിടെ നടന്നിട്ടില്ല. അത്തരത്തില്‍ ജാസ്മിനെ പുറത്താക്കേണ്ടതായ ഒരു വിഷയവും നടന്നിട്ടില്ല. ജാസ്മിന്റെ കാര്യമായതുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ ഒരു ഡീഗ്രേഡിങ് തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. ബിഗ് ബോസ് ഫേവറിസം കാണിച്ചു, ബിഗ് ബോസ് ജാസ്മിനെ സേവ് ചെയ്യുന്നു എന്നൊക്കെ ചിലർ പറയുന്നുണ്ടെന്നും നാദിറ പറയുന്നു.

അപ്സരയുടെ ഭർത്താവ് ആല്‍ബി വീടിനുള്ളിലേക്ക് വരികയും കുറച്ച് വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്തതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ട് എന്നൊരു കാര്യം അവിടെ സംഭവിച്ചിട്ടേയില്ല. ഈ വാർത്തകള്‍ കേട്ടപ്പോള്‍ ഞാന്‍ ഷോക്കായ്യി. എന്തായാലും നിങ്ങള്‍ നാളത്തെ ലൈവ് കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുക. ജാസ്മിനും അപ്സരയും തമ്മില്‍ തർക്കമുണ്ടായി എന്നതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ട് ഉണ്ടായിട്ടില്ലെന്നാണ് 90 ശതമാനവും എനിക്ക് പറയാന്‍ സാധിക്കുന്നതെന്നും നാദിറ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+