പ്രേക്ഷകരെ പുളകിതരാക്കാനാണോ ജാസ്മിനും ഗബ്രിയും ചുംബനങ്ങളും ആലിംഗനങ്ങളും കാഴ്ചവെക്കുന്നത്?
ഒരോ ദിവസം കഴിയുന്തോറും ജാസ്മിന്‍ - ഗബ്രി റിലേഷന്‍ കൂടുതല്‍ കുഴഞ്ഞ് മറിഞ്ഞുകൊണ്ട് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസത്തോടെ ഈ റിലേഷന്‍ ബ്രേക്ക് അപ്പിലേക്ക് എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഇന്നത്തെ സാഹചര്യങ്ങള്‍ വീണ്ടും പഴയത് പോലെ തന്നെയാണ് കാണുന്നത്. ഇതോടെ പ്രേക്ഷകരും ഇരുവർക്കുമെതിരായ വിമർശനം പ്രേക്ഷകരും ശക്തമാക്കി. അത്തരത്തില്‍ ജാസ്മിനേയും ഗബ്രിയേയും വിമർശിച്ചുകൊണ്ടുമുള്ള ഒരു കുറിപ്പാണ് ഇവിടെ പങ്കുവെക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സ്ത്രീ അവൾ അർഹിക്കപ്പെടുന്ന വിധത്തിൽ സ്നേഹിക്കപ്പെടണം എന്നാണ് ഓരോ സ്ത്രീയും സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷനും കരുതുന്നത്. മാധവിക്കുട്ടിയുടെ നെയ്പായസം എന്ന കഥ ഞാൻ എന്റെ എട്ടാം ക്ലാസ്സിലെ പുസ്തകത്തിൽ വായിക്കുമ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്. അതിലെ സ്ത്രീ കഥാ പാത്രത്തെ ഒറ്റപ്പെടുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

കുമാരനാശാന്റെ വീണ പൂവിലെ സ്ത്രീ സാദൃശ്യത്തെ ഓർത്തു അഭിമാനം കൊണ്ടിട്ടുണ്ട്. ചങ്ങമ്പുഴ കവിതകളിലെ പ്രണയം കണ്ടു നെടുവീർപ്പിട്ടിട്ടുണ്ട്. വെള്ളിയാങ്കല്ലിലെ തുമ്പികളെ നോക്കിയിരുന്നു പ്രണയം ആസ്വദിക്കാൻ മയ്യഴി പുഴ ഉണ്ട് മലയാളിക്ക് നെഞ്ചിൽ.
ബിഗ് ബോസ്, വിഷമവും സങ്കടവും തോന്നുന്നത് കൊണ്ടാണ് മലയാളിയായ ഞാൻ ഈ കുറിപ്പ് താങ്കൾക്ക് പങ്കു വെക്കുന്നത് . "വ്യക്തത ഇല്ലാത്തതാണ് എന്റെ വ്യക്തത " എന്ന് പറഞ്ഞു ജാസ്മിൻ എന്ന മത്സരാർത്ഥി നോറയോട് ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചത് കേട്ടു ..എന്താണ് ഈ തലമുറയുടെ പ്രണയം ? കപടതയിൽ പൊതിഞ്ഞ ഒന്നാണോ പ്രണയം എന്ന് ഞങ്ങൾ പ്രേക്ഷകർ വില തിരുത്തേണ്ടത് ? പേർളി മാണിയോടും ശ്രീനിഷിനോടും സ്നേഹം തോന്നുന്നു, കടലോളം ബഹുമാനവും!
ഒറ്റയ്ക്ക് കളിച്ചാൽ മനോഹരമാവുന്ന ഒരു അവസരത്തെ എന്തിനാണ് ജാസ്മിനും ഗബ്രിയും കപട പ്രണയം നടത്തി തെറ്റിദ്ധരിപ്പിക്കുന്നത് പ്രേക്ഷകരെ ? " നിന്റെ ഭർത്താവും കാമുകനും എല്ലാമെല്ലാം ആണ് ഞാൻ ഇവിടെ" എന്ന് ഗബ്രി ജാസ്മിനോട് പറയുന്നുവല്ലോ , ജാസ്മിൻ അത് എവിടെയും നിഷേധിക്കുന്നുമില്ല . പിന്നെ ഇടക്കെന്തിനാണ് ഗബ്രിയേ "ബ്രോ " എന്ന് വിളിക്കുന്നത് ? ചുംബനങ്ങളും ആലിംഗനങ്ങളും എല്ലാം പ്രേക്ഷകരെ പുളകിതരാക്കാൻ കാഴ്ച വെക്കുന്നതാണോ ? എങ്കിൽ ക്ഷമിക്കൂ ..ഇത് അരോചകം ആവുന്നു ..
"എനിക്ക് വേണ്ടി നിന്റെ വീട്ടിൽ മുറി ഒഴിച്ചിടാമെന്നു പറഞ്ഞില്ലേ ?" എന്ന് ജാസ്മിൻ ചോദിക്കുന്നു . അച്ഛനായി ഗബ്രി ജാസ്മിനെ ദത്തെടുക്കും എന്നാണോ പറഞ്ഞു വന്നതെന്ന് ഞങ്ങൾ അവിടെ വന്നു ചോദിക്കാൻ പോകുന്നില്ല എന്ന് ജാസ്മിനു അറിയാം . നില നില്പിനു് വേണ്ടി സ്വന്തം മക്കളെ ഭക്ഷിക്കുന്ന ഉരഗങ്ങളുണ്ട് ഭൂമിയിൽ. എന്നാൽ മനുഷ്യൻ അങ്ങനെ ചെയ്യാറില്ലല്ലോ. കാരണം മനുഷ്യന് ദൈവം സവിശേഷമായ ബുദ്ധി നൽകിയിരിക്കുന്നു. അരോചകം ആണ് ഈ കപട നാടകം എന്ന് ഈ രണ്ടു യുവ തലമുറയുടെ പ്രതിധികളോട് ഒരിക്കൽ കൂടെ പറയൂ.. മടുപ്പു വരുന്നു..


Click it and Unblock the Notifications