ജിന്റോ അഭിമുഖങ്ങള്‍ക്ക് പൈസ വാങ്ങുന്നോ? കിടിലന്‍ മറുപടിയുമായി റസ്മിന്‍, പിആർ ഉണ്ടെന്ന് ഉറപ്പ്
തനിക്കെതിരായ നെഗറ്റീവ് പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമാണുള്ളതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായ റസ്മിന്‍. നേരിട്ട് കാണുന്നവർക്കൊക്കെ നല്ല അഭിപ്രായമാണ് പറയാനുള്ളത്. പിന്നെ നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീ എന്തെങ്കിലും ശബ്ദമുയർത്തി പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ അഹങ്കാരിയാകും. പുരുഷനെതിരെ പറഞ്ഞ് കഴിഞ്ഞാല്‍ എവിടേയും പെണ്‍കുട്ടികളേയും താഴ്ത്തിക്കെട്ടുന്ന പ്രവണതയാണ്. അതുകൊണ്ട് അതിനെതിരേയൊന്നും എനിക്ക് ഒന്നും പറയാനില്ലെന്നും റസ്മിന്‍ പറയുന്നു.
ബിഗ് ബോസ് എന്ന് പറയുന്നത് ഒരു ഗെയിം ഷോ മാത്രമാണ്. അതിനെ ആ തരത്തില്‍ മാത്രമായി കണ്ടാല്‍ മതി. ബിഗ് ബോസ് വീടിനേക്കാള്‍ പുറത്താണ് ഗെയിം നടന്നത്. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും അതിനകത്തെ ആളുകളെവെച്ച് മുതലെടുക്കുന്നത് പോലെ തോന്നി. അതിന്റെയൊന്നും ആവശ്യം ഇല്ല.

ബിഗ് ബോസിന് അകത്തും ഞാന്‍ ജാസ്മിനെ പിന്തുണച്ചിട്ടുണ്ട്, പുറത്തും ഞാന്‍ പിന്തുണയ്ക്കും. എന്നെപ്പോലെ തന്നെ വേറെ കാറ്റഗറിയില്‍ വരുന്ന ആളാണ് ജാസ്മിന്‍. അവള്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ പെണ്‍കുട്ടിയാണ് അവള്‍. ഇരുപത്തിമൂന്നാം വയസ്സില്‍ തന്നെ ഇത്രയധികം ബുള്ളിയിങ് നേരിടേണ്ടിവന്നിട്ടുണ്ടെന്നും റസ്മിന്‍ പറയുന്നു.
അതേസമയം, ജിന്റോ പുറത്തിറങ്ങിയതിന് ശേഷം മീഡിയ പ്രവർത്തകരോട് പ്രതികരിക്കുന്നില്ല, പൈസ വാങ്ങി മാത്രമാണ് ഇന്റർവ്യൂ കൊടുക്കുന്നത് എന്നൊക്കെയുള്ള പ്രചരണങ്ങളുണ്ട്. ഇതിനോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തിനും റസ്മിന്‍ വ്യക്തമായ ഉത്തരം നല്‍കുന്നു. ജിന്റോ കാശ് വാങ്ങിയാണോ ഇന്റർവ്യൂ കൊടുക്കുന്നത് എന്നതൊന്നും എനിക്ക് അറിയുന്ന കാര്യം അല്ലെന്നായിരുന്നു റസ്മിന്റെ പ്രതികരണം.
കപ്പ് അടിക്കണം എന്നൊരു ലക്ഷ്യം ജിന്റോ ബ്രോയ്ക്ക് ഉണ്ടായിരുന്നു. അത് അദ്ദേഹം നേടിയെടുത്തു. അത് അദ്ദേഹത്തിന്റെ മിടുക്കുമാണ്. ബിഗ് ബോസിന് അകത്ത് ജിന്റോ ബ്രോ പറഞ്ഞ പലകാര്യങ്ങളും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു. അത് പുള്ളിയുടെ ഒരു രീതിയാണ്. പുറത്ത് വന്നപ്പോള്‍ നിങ്ങള്‍ പറയുന്നതൊക്കെ പോലെ പുള്ളി നില്‍ക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്.
പിആർ ഉണ്ട് എന്നതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബിഗ് ബോസിന് അകത്ത് വെച്ച് പുള്ളി തന്നെ തനിക്ക് പിആർ ഉള്ളതായി പറഞ്ഞിട്ടുണ്ട്. പിആർ ഉള്ളതുകൊണ്ടല്ലേ ഇത്രയധികം സപ്പോർട്ട് ലഭിച്ചത്. പിന്നെ പുള്ളിയെ ഇഷ്ടപ്പെടുന്നതും പിന്തുണയ്ക്കുന്നതുമായ ഒരുപാട് അമ്മമാരൊക്കെയുണ്ട്. പുള്ളി കോമഡിയായി ചെയ്യുന്ന കാര്യങ്ങള്‍ അതിന് അകത്ത് വെച്ച് നമുക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുറത്ത് വെച്ച് കണ്ടപ്പോള്‍ ചിരി വരും. അകത്തും പുറത്തും വേറെ ലോകമാണ്. ഇപ്രാവശ്യം ബിഗ് ബോസില്‍ വിന്നറാകേണ്ടിയിരുന്നത് ജാസ്മിനാണ് എന്നതില്‍ വേറെ സംശയമില്ലെന്നും റസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications