'പുറത്താണെങ്കില്‍ കരണം പൊളിയുന്ന തരം ഊളത്തരമാണ് ജിന്റോ പറഞ്ഞത്': മാതൃകാപരമായ ശിക്ഷ വേണം
സെലിബ്രിറ്റി ബോഡ് ബില്‍ഡർ എന്ന ടാഗ് ലൈനോടെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് എത്തിയ താരമാണ് ജിന്റോ. വലിയ ബുദ്ധിയൊന്നും ഇല്ലാത്ത ഒരു മത്സരാർത്ഥി എന്ന നിലയിലായിരുന്നു ബിഗ് ബോസിന് അകത്തും പുറത്തുമുള്ള ജിന്റോയുടെ പ്രതീതി. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതോടെ അത് അങ്ങനെയല്ലെന്ന് വ്യക്തമായി. ബുദ്ധിപരമായി തന്നെ കളിക്കുന്നുണ്ടെങ്കില്‍ നിലപാടില്ലായ്മ, അതുപോലെ യാതൊരു നാണവും ഇല്ലാതെ നുണ പറയുന്നു എന്നതുമാണ് ജിന്റോ നേരിടുന്ന പ്രധാന ആരോപണം.
നിരവധി തവണ സ്ത്രീ വിരുദ്ധമായ പരാമർശങ്ങള്‍ നടത്തിയ ജിന്റോ സമാനമായ രീതിയിലുള്ള മറ്റ് പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ തവണ ജിന്റോ നടത്തിയ ഒരു പരാമർശം ചൂണ്ടിക്കാട്ടി തോമസ് ചാക്കോ എന്നയാള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'നാട്ടിൽ കയ്യകലത്തിലാണേൽ പറയുന്നവന്റെ കരണം പൊളിയുന്നു തരം ഊളത്തരമാണ്. ഇതിനൊക്കെ എതിർപക്ഷത്ത് ഉള്ളത് ഗബ്രി ആയതുകൊണ്ടാണോ ഒരു ഗ്രൂപ്പിലും ആളുകൾ ഇത് വലിയ സംഭവമായി കാണാത്തത് എന്നറിയില്ല. പക്ഷെ ബിഗ് ബോസ് ഇത്തരം പ്രയോഗങ്ങൾ വീട്ടിൽ തുടർച്ചയായി ഉണ്ടായിട്ടും വാക്കാൽ ഇത് കുട്ടികൾ കാണുന്ന ഷോയാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.'
'ഈ പറയുന്നത് തെറ്റാണെങ്കിൽ അതിനുള്ള മാതൃകാപരമായ ശിക്ഷ നൽകുകയും വേണം. ഇല്ലെങ്കിൽ കുട്ടികൾ കാണുന്ന ഷോയാണെന്ന് ആത്മാർഥമായി പറയുന്നതായിപോലും കണക്കാക്കാൻ കഴിയില്ല. ഇയാൾക്ക് എതിരെ സീരിയസ് പോസ്റ്റ് ഇട്ടത് രാജാവായി വാഴിക്കൽ പ്രക്രിയയിൽ ഭാഗമാകാൻ താൽപര്യം ഇല്ലാഞ്ഞിട്ടും ഇറിറ്റേഷൻ കാരണവുമാണ്. ഇയാളെ എല്ലാദിവസവും സഹിക്കുന്ന ആളുകളെ സമ്മതിക്കണം' കുറിപ്പ് അവസാനിക്കുന്നു.
ജസ്മിന്റെ ഇന്നവെയർ പ്രശ്നത്തിലും ജിന്റോയ്ക്കെതിരായ വിമർശനം ശക്തമാണ്. 'ഡ്രസ്സ് ഒക്കെ എടുത്തു കുളിക്കാൻ പോയ ഒരു സ്ത്രീ, പോകുന്ന വഴി ആരോടേലും സംസാരിച്ചു നിന്നിട്ടുണ്ടാവാം. ആ സമയത്ത് എല്ലാവരും കൂടി മീറ്റിംഗിന് വിളിക്കുന്നു. പെട്ടെന്ന് ഡ്രസ്സ് ഒക്കെ ഒരിടത്തു മാറ്റി വെക്കുന്നു! ആ മീറ്റിങ്ങിൽ പങ്കെടുക്കുന്നു!. അതൊക്കെ കഴിഞ്ഞ ഉടനെ ആ സ്ത്രീയുടെ ഇന്നർ വസ്ത്രങ്ങൾ എല്ലാം പുറത്തിട്ടിരിക്കുന്നു എന്നും പറഞ്ഞു ഡ്രെസ്സിന്റെ ഇടയിൽ നിന്നും ആ ഇന്നർ മാത്രം പുറത്തെടുത്തു കാണിക്കുന്നു. ഇതിൽ ശ്രദ്ധിക്കേണ്ടത്. തന്റെ ഡ്രെസ്സിനുള്ളിൽ മൂടിയാണ് ആ ഇന്നർ വെച്ചിരുന്നത് എന്നതാണ്' എന്നും സച്ചുവെന്ന പ്രേക്ഷകന്‍ പറയുന്നു.
ജിന്റോ കറക്ട് ആ ഇന്നർ തന്നെ ടാർഗറ്റ് ചെയ്തെടുത്തു അവിടെ ഒരു സീൻ ക്രീയേറ്റ് ചെയുന്നു. അയാൾ ഉദ്ദേശിച്ച കണ്ടന്റ് കിട്ടുന്നു. എല്ലാരും അയാൾക്ക് നേരെ വിരൽ ചൂണ്ടുന്നു. പക്ഷെ ഇവിടത്തെ പ്രശ്നം എന്തെന്നാൽ ആൾറെഡി വലിയ വിമർശനമുള്ള ജാസ്മിന്റെ വസ്ത്രം ആയത് കൊണ്ട്... പുറത്തു വലിയ ചർച്ച ആകുന്നില്ല. ജാസ്മിന്റെ സ്ഥാനത്ത് ശ്രീതുവോ, ശരണ്യയോ ആയിരുന്നേൽ ഇന്നു ജിന്റോ എയറിൽ കയറിയേനെ. ശെരിക്കും ആ ഗബ്രിയോടുള്ള ജാസ്മിന്റെ ഫ്രണ്ട്ഷിപ് ഇല്ലായിരുന്നേൽ ജാസ്മിൻ നല്ലൊരു വ്യക്തിഗത ഗെയിമർ ആയി മാറിയേനെ. ഹൈജീന്‍ മാത്രമാകും പിന്നെ അവളുടെ നെഗറ്റീവ്.












Click it and Unblock the Notifications