Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ കാരണം കുടുംബത്തെ പള്ളി മഹല്ല് വിലക്കിയോ: അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും പിതാവ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജാസ്മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്ന് പിതാവ്. ഇക്കാര്യം ഒരു മീഡിയയിലും പറയരുതെന്ന് ഞാനായിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് ഇഷ്ടമില്ല. ആദ്യം ഒരു ആലോചനയുണ്ടായിരുന്നു. അന്ന് നിശ്ചയം കഴിഞ്ഞപ്പോഴും ആരോടും പറയണ്ടെന്നായിരുന്നു എന്റെ നിലപാട്. പിന്നെ ഇപ്പോള്‍ ജാസ്മിന്‍ അത് തുറന്ന് പറയാന്‍ കാരണമെന്നുണ്ടെന്നും വിവി ഹിയർ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്റെ പിതാവ് ജാഫർ പറയുന്നു.

എനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍, താന്‍ കാരണം എന്തെങ്കിലും പ്രശ്നം അത്തായ്ക്ക് ഉണ്ടായോ എന്ന് അവള്‍ ചിന്തിച്ച് കാണും. അതുകൊണ്ടായിരിക്കാം ഇക്കാര്യം പറഞ്ഞത്. ജാസ്മിനെ കെട്ടാന്‍ പോകുന്ന ചെറുക്കന് ഇതേക്കുറിച്ചൊക്കെ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. അവനുമായി സ്ഥിരമായി സംസാരിക്കാറൊക്കെയുണ്ട്. ജാസ്മിന്റെ ഗെയിമില്‍ നെഗറ്റീവ് വരുന്ന കാര്യം അവനും എന്നോട് പറഞ്ഞിട്ടുണ്ട്.

jasmine-father-

ബിഗ് ബോസിന് പുറത്ത് സുഹൃത്തുക്കളുമായി എങ്ങനെ പെരുമാറുന്നോ അങ്ങനെ തന്നെയാണ് വീടിന് ഉള്ളിലും പെരുമാറുന്നത്. കരയരുത്, ലവ് കോമ്പോ പിടിക്കരുത് എന്ന് ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ അവളുടെ മൈന്‍ഡ് മാറിപ്പോയതായിരിക്കാം. അവർ മികച്ച ഗെയിമറും തന്ത്ര ശാലിയുമാണ്. ചില സമയങ്ങളില്‍ തന്ത്രങ്ങള്‍ ഓവറായിപ്പോകുന്നതായിരിക്കാമെന്നും പിതാവ് വ്യക്തമാക്കുന്നു.

ജാസ്മിനെ പള്ളിയില്‍ നിന്നും പുറത്താക്കിയെന്ന് ഒരു യൂട്യൂബ് ചാനല്‍ പറഞ്ഞത് കേട്ടായിരുന്നു. ആ യൂട്യൂബ് ചാനല്‍ നടത്തുന്നത് ഇവിടെ നിന്നും എട്ട് കിലോമീറ്റർ ദൂരം മാത്രം അകലെ താമസിക്കുന്ന വ്യക്തിയാണ്. ഇയാള്‍ ചുണയുള്ളവനാണെങ്കില്‍ എന്റെ ജമാഅത്തില്‍ വന്ന് കാര്യം അന്വേഷിക്കണ്ടെ. ജമാഅത്തിലെ ആരെങ്കിലും ഒരാളെങ്കിലും അങ്ങനെ പറയണ്ടേ. അതുണ്ടായിട്ടില്ല. അവർ മാത്രമല്ല, നാട്ടിലെ ഒരാള്‍ പോലും ഇത്തരത്തിലുള്ള സംസാരം നടത്തിയിട്ടില്ല.

ചുമ്മാ കേറിയിരുന്ന് വ്യൂസ് കിട്ടാന്‍ വേണ്ടി പറഞ്ഞതാണ് ഇതൊക്കെ. സത്യമുള്ള കാര്യമാണെങ്കില്‍ എന്ത് പറയുന്നതിലും എനിക്ക് പ്രശ്നമില്ല. ആളുകള്‍ക്കല്ല, യൂട്യൂബർക്കാണ് പ്രശ്നം. ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ അത് അംഗീകരിക്കും. അത് അല്ലാതെ വെറുതെ ഇല്ലാത്ത കാര്യം പറഞ്ഞ് ക്രൂശിക്കരുത്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ആളുകള്‍ വോട്ട് ചെയ്ത് പുറത്താക്കട്ടെ.

പലരും പറയുന്നുണ്ട് ഞാന്‍ ജാസ്മിനുമായി സംസാരിച്ച ഭാഗം പുറത്ത് വിടണമെന്ന്. സീസണ്‍ 3 യില്‍ മണിക്കുട്ടന്‍ പുറത്ത് പോയിട്ട് തിരിച്ച് വന്നു. എന്നിട്ടാണ് വിജയിക്കുന്നത്. അതേ സീസണില്‍ തന്നെ ഡിംപലും അച്ഛന്‍ മരിച്ചപ്പോള്‍ പുറത്ത് പോയി തിരിച്ച് വന്നതാണ്. കഴിഞ്ഞ സീസണില്‍ അഖില്‍ മാരാരും ആശുപത്രിയില്‍ പോയി തിരികെ വന്നപ്പോള്‍ പുറത്തെ കാര്യം അറിഞ്ഞിരുന്നു. ഇവരുടെ കാര്യത്തിലൊന്നും ഇല്ലാത്ത പ്രശ്നം ജാസ്മിന്റെ കാര്യത്തില്‍ മാത്രമെന്താണെന്നും ജാഫർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+