Get Updates
Get notified of breaking news, exclusive insights, and must-see stories!

റോക്കിയുടെ ആ ഇടി സ്ക്രിപ്റ്റ് ആയിരുന്നോ? അർജുന്‍ നടത്തിയ വെളിപ്പെടുത്തല്‍ നിർണ്ണായകം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വഴിത്തിരിവായി മാറിയിരിക്കുന്ന പ്രധാനപ്പെട്ട സംഭവമാണ് സിജോയ്ക്കെതിരാ അസി റോക്കിയുടെ മർദ്ദനം. സംഭവത്തിന് പിന്നാലെ അസി റോക്കി പുറത്ത് പോയപ്പോള്‍ സിജോ ചികിത്സയിലുമായി. വാക്ക് തർക്കത്തിനിടെ സംഭവിച്ച കാര്യമാണെങ്കിലും ഈ വഴക്ക് അസി റോക്കി തിരക്കഥ തയ്യാറാക്കി വന്നത് പോലെയാണെന്നാണ് ജോണ്‍ ബ്രിട്ടോയെന്ന ബിഗ് ബോസ് പ്രേക്ഷകന്‍ അവകാശപ്പെടുന്നത്.

ശനിയാഴ്ചയായിരുന്നു ലാലേട്ടന്റെ വീക്കെൻഡ് എപ്പിസോഡിന്റെ ഷൂട്ടിംഗ്. ശനി, ഞായർ വീക്കെൻഡ് എപ്പിസോഡ് ശനിയാഴ്ച തന്നെ ഷൂട്ട് ചെയ്തു കഴിഞ്ഞു. നമ്മൾ പിന്നീട് ലൈവിൽ കാണുന്നത് ഞായറാഴ്ച നടക്കുന്ന സംഭവങ്ങളാണ്. ഇനി വിഷയത്തിലേക്ക് വരാം. ശനിയാഴ്ച ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് മത്സരാർത്ഥികൾ എല്ലാം ഡ്രസ്സ് മാറാൻ റൂമിലേക്ക് പോകുന്നു. അപ്പോൾ അർജുൻ നടത്തിയ ഒരു വെളിപ്പെടുത്തൽ ബിഗ് ബോസ് ടീം അംഗങ്ങൾ അതുപോലെ തന്നെ പ്രേക്ഷകർക്കായി പുറത്തേക്ക് വീഡിയോയായി വിട്ടിട്ടുണ്ട്..

sijo-rocky

ആ വെളിപ്പെടുത്തൽ ഇങ്ങനെയാണ്. രണ്ടാമത്തെ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡ് ഷൂട്ടിംഗ് കഴിഞ്ഞ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ആ ഞായറാഴ്ച ലൈവ് ആരംഭിക്കുന്ന ദിവസം. രാവിലെ തന്നെ റോക്കി എണീറ്റ് പതിവുപോലെ കുളിച്ചു റെഡിയായി വെൽ ഡ്രസ്സ് ആയി നിൽക്കുന്നു.ഓരോരുത്തർ ഓരോരുത്തരായി എണീറ്റ് വരുന്നതേയുള്ളൂ. അർജുനും എണീറ്റു. അർജുൻ റോക്കിയുടെ റൂംമേറ്റ് ആണ്. അർജുനോട് റോക്കി പറയുന്നു.

ഞാൻ ഇന്ന് രാവിലെ തന്നെ ഒരു പ്രശ്നം ഉണ്ടാക്കാൻ പോവുകയാണ്, ഞാൻ കുറച്ചു പുറകോട്ട് പോയതായി എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാൻ ഇന്ന് രാവിലെ തന്നെ ഒരു വലിയ പ്രശ്നം ഇവിടെ ഉണ്ടാക്കി സ്കോർ ചെയ്ത് കയറാൻ പോവുകയാണ് എന്ന് അർജുനോട് പറയുന്നു. അർജുൻ ഈ സംഭവം ഈ എപ്പിസോഡ് കഴിഞ്ഞപ്പോൾ ഋഷ്യയോട് വെളിപ്പെടുത്തിയതാണ്.

അന്ന് ഉണ്ടായ വിഷയം റോക്കി മനപ്പൂർവ്വം ഉണ്ടാക്കിയതാണ് അതിന്റെ പരിണിതഫലമായി റോക്കി പുറത്തുമായി. നോറ റോക്കിയെ നേരത്തെ തന്നെ മാനുപ്പുലേറ്റ് ചെയ്തിരുന്നു.നോറയുടെ കുത്തിത്തിരിപ്പിൽ വീണ റോക്കികികി അന്നേ സിജോയോട് ഒരു തെറ്റിദ്ധാരണ മനസ്സിൽ ഉണ്ടായിരുന്നു. ആദ്യം അപ്സരയുമായ വലിയ ഒരു പ്രശ്നം ഉണ്ടാക്കുന്നു, അത് ലിവിങ് റൂമിൽ വെച്ച് പവർ ടീം കോംപ്രമൈസ് ആകുകയും ചെയ്യുന്നു.

അവിടെ താൻ പ്ലാൻ ചെയ്തതൊന്നും നടക്കാതെ വന്നപ്പോൾ നേരെ സിജോയുടെ തോളെ കേറുകയാണ് ചെയ്തത്. ഒരാവശ്യവും ഇല്ലാതെയാണ് സിജോയുടെ അടുത്തേക്ക് വിഷയം ഉണ്ടാക്കി റോക്കി പോകുന്നത്. അന്നേദിവസം അടുത്ത കിച്ചൻ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് റോക്കി അടങ്ങുന്ന ടീം ആയിരുന്നു. വെറുതെ ഒരു പ്രശ്നമുണ്ടാക്കാൻ കഴിഞ്ഞ കിച്ചൻ ടീം ആയിരുന്ന സിജോയുടെ ടീമിന്റടുത്ത് കിച്ചൻ വൃത്തിയാക്കി തരണം എന്നു പറഞ്ഞു തുടങ്ങിയ വിഷയമാണ്.

അപ്പോൾ തന്നെ അന്നത്തെ പവർ ടീമും പറഞ്ഞു അത് നടക്കില്ല നിങ്ങൾ തന്നെ ചെയ്യണം എന്ന്. അവിടുന്നാണ് റോക്കി വിഷയം ഉണ്ടാക്കി തുടങ്ങുന്നത്. സിജോയോട് റോക്കി പ്രത്യേകമായി പറഞ്ഞത് നീ പുറത്ത് ഊക്കി ജീവിക്കുന്നവൻ അല്ലേ എന്നാണ്. അതുതന്നെ പലതവണ പറഞ്ഞു. സിജോ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ട് അതിന്റെ അർത്ഥം നിനക്ക് അറിയാമോ റോക്കി എന്ന്. അപ്പോൾ അവൻ പറയുന്നുണ്ട് എനിക്ക് നല്ലതുപോലെ അറിയാം എന്ന്. ഇനി നിങ്ങൾ പറയൂ മനപ്പൂർവ്വം വിഷയം ഉണ്ടാക്കിയത് അല്ലേ റോക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+