Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ സ്ക്രീന്‍ഷോർട്ട്: പൊലീസില്‍ പരാതി നല്‍കി ദിയ സന, എല്ലാം ജാസ്മിനെ പിന്തുണച്ചതിനെ തുടർന്ന്

തനിക്കെതിരായി നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസില്‍ പരാതി നല്‍കി മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. പരാതി കൊടുത്ത ദിവസം തന്നെ പരാതിയില്‍ പറയുന്ന ആളുകളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും ദിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

'എനിക്കെതിരെ വസ്തുതായല്ലാത്ത, ഞാൻ ഭാഗമല്ലാത്ത ഒരു തെറ്റായ സ്ക്രീന്ഷോട്ട് ഇന്നലെ മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു. അതിനെതിരെയാണ് പരാതി കൊടുത്തത്. ഇന്ന് തന്നെ പരാതിയിൻ മേലുള്ള ആളുകളെ പോലീസ് ഇന്ന് സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്. ബാക്കിയൊക്കെ വഴിയേ അറിയിക്കാം' ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു. ദിയ സനയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

diya-san-jasmin

പ്രിയപ്പെട്ട സുഹൃത്തുക്കളോട്.. വസ്തുതകൾ അല്ലാതെ എനിക്കെതിരെ ഞാൻ കൊടുത്ത കേസുകളുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന അനാവശ്യ ന്യൂസുകൾക്കെതിരെയും എനിക്കെതിരെ പ്രചരിപ്പിച മത വിദ്വേഷം വളർത്തുന്ന തരത്തിലുള്ള സ്ക്രീൻഷോട്ടിനെതിരെയും എന്നെ മെൻഷൻ ചെയ്ത് പബ്ലിക്കിൽ ഈ സ്ക്രീന്ഷോട് വച്ച് പോസ്റ്റിട്ട 8 ഐഡി കൾക്കെതിരെയും ഞാൻ പോലീസിൽ ഇന്നലെ പരാതിപ്പെട്ടിട്ടുണ്ട്..

സൈബറിടത്ത് എനിക്ക് ഇഷ്ടമുള്ള അഭിപ്രായം പറയാനുള്ള സ്വതന്ത്രമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്പോലെ എല്ലാവർക്കുമുണ്ട്. അഭിപ്രായം പറയുന്നതിന്റെ പേരിൽ ഞാൻ വിമർശിക്കപ്പെടാറുണ്ട്. എനിക്ക് അതിനൊന്നും ഒരു പ്രശ്നവും ഇല്ല. പക്ഷെ ആവശ്യമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് കുടുംബത്തെ ഉൾപ്പെടെ ബാധിക്കുന്നുണ്ട് എന്നുള്ളത് വളരെ വിഷമമുള്ള കാര്യമാണ്. അത്‌ അഭിപ്രായത്തിലൊക്കെ അപ്പുറത്തേക് പലപ്പോഴും എന്നെ വിമർശിക്കുന്നവരുടെ കൈ വിട്ടുപോകുന്നു.

അത്കൊണ്ട് തന്നെ ഞാൻ എനിക്കെതിരെ വന്ന സ്ക്രീന്ഷോട് തമാശയാണ് എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ബിഗ്ഗ്‌ബോസില്‍ ജാസ്മിൻ എന്ന മത്സരാർത്ഥിയെ സപ്പോർട് ചെയ്തതിന്റെ പേരിലാണ് ഇതെന്ന് മനസ്സിലായത്. ഇങ്ങനത്തെ ആനാവശ്യമായ ഒരു കമന്റ് എവിടെയോ ഒരാൾ ഇടുകയും അത്‌ സ്ക്രീന്ഷോർട്ടായി ആയി പുറത്ത് വരുകയും ചെയ്തിരിക്കുകയാണ്.

നമ്മൾ ചെയ്യുന്ന വിഷയത്തിന്റെ വസ്തുതകൾ മനസിലാക്കാതെ വ്യക്തിജീവിതത്തിൽ ഇങ്ങനെ കയറി ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. - ദിയ സന ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, ജസാമിനെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ വിമർശനം ഉന്നയിച്ചുകൊണ്ട് ദിയ സന രംഗത്ത് എത്തിയിരുന്നു. വിമർശനം ആകാമെങ്കിലും ഒരു വ്യക്തിക്കെതിരെ വ്യക്തി അധിക്ഷേപം നടത്താന്‍ പാടില്ലെന്നും ദിയ സന വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+