Get Updates
Get notified of breaking news, exclusive insights, and must-see stories!

ശവപ്പെട്ടിയില്‍ ആണിയടിക്കുന്നത് പോലെയുള്ള മറുപടി: അതൂം കൂടെയായപ്പോള്‍ ജാസ്മിന്റെ കിളിപോയി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ മത്സരാർത്ഥിയാണ് ഡിജെ സിബിന്‍. ആദ്യ ദിനം മുതല്‍ തന്നെ താരം ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രസ്മീറ്റ് ടാസ്കോടെ അത് കൂടുതല്‍ വ്യക്തമായി. ജാസ്മിന്‍ - ഗബ്രി വിഷയത്തില്‍ മാത്രമല്ല, മറ്റ് ഓരോ കാര്യങ്ങളിലും കൃത്യമായ നിലപാടും വ്യക്തമായ ഗെയിം പ്ലാനും താരത്തിനുണ്ട്.

വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് തന്നെ സിബിന് ആരാധകരെ സൃഷ്ടിക്കാനും കഴിഞ്ഞു. ഓരോ പോയിന്റും എന്ത് ക്ലിയർ കട്ട് ആയിട്ടാണ് സിബിന്‍ പറഞ്ഞു അവസാനിപ്പിക്കുന്നതെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmine-sibin

ഈ സീസണിൽ ആദ്യമായി ഒരു മത്സരാർത്ഥി ആദ്യമായി ഇംപ്രസ് ചെയ്യിച്ചു. അതിന് പലവിധ കാരണങ്ങളുണ്ട്.

1.ഇന്നലത്തെ ഡിബേറ്റ് ടാസ്കിൽ അൻസിബ - അപ്സര ആർഗ്യൂമെന്റില്‍ അപ്സര കൈ കൊട്ടി വിളിച്ചതിനെ പറ്റി സംസാരിക്കുമ്പോൾ സിബിന്‍ ആ ടോപ്പിക്ക് എന്ത് ക്ലിയർ കട്ട് ആയിട്ടാണ് പറഞ്ഞു അവസാനിപ്പിക്കുന്നത്. അതും വളരെ പക്വതയുള്ള വാക്കുകൾ. സിബിന്‍ പറഞ്ഞ് അവസാനിപ്പിക്കുമ്പോ അപ്സര വാസ് ഡണ്‍. അതിനു മുകളിൽ അപ്സരക്ക് ഒന്നും പറയാൻ ഇല്ല.

ഗബ്രി - ജാസ്മിൻ ഒന്നിച്ചാണ് കളിക്കുന്നത് എന്നുള്ളതിന് ഗബ്രി കൌണ്ടർ ചെയ്തു കൊണ്ടിരിക്കുമ്പോ സിബിൻ വ്യക്തമായി മറു കൌണ്ടർ പറഞ്ഞു ഗബ്രിയെ ബ്ലോക്ക്‌ ചെയ്യുന്നുണ്ട്. അത് കൂടാതെ ആ വിഷയം ജാസ്മിൻ ഇടപെടുമ്പോൾ താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി തെളിയിക്കുകയും ചെയ്തു. ഇവിടെ ജാസ്മിൻ & ഗബ്രി കഥ കഴിഞ്ഞു.

സിബിൻ സ്കോർ ചെയ്യുന്നു എന്ന് കൃത്യമായി മനസിലായ ഒരേ ഒരാൾ ജാസ്മിൻ ആയിരുന്നു. അത് കൊണ്ട് തന്നെയാണ് ജാസ്മിൻ ചോദ്യം സിബിനോട് ആക്കിയത് അല്ലെങ്കിൽ സിബിനേക്കാളും അറിയാവുന്ന, അല്പം ഇഷ്യൂസ് ഉള്ള ശ്രീരേഖയോട് ജാസ്മിന് ചോദ്യം ചോദിച്ച് തന്റെ ഭാഗം സേഫ് ആക്കാമായിരുന്നു.

പക്ഷെ സിബിനോട് ഉത്തരം മുട്ടിയതിന്റെ ഫ്രസ്ട്രേഷന്‍, സിബിൻ പറഞ്ഞത് കൌണ്ടർ ചെയ്യാൻ ജാസ്മിൻ ചോദിച്ച ഒരു കിലോമീറ്റർ നീളമുള്ള ചോദ്യത്തിന് YES/NO ആൻസർ വേണമെന്ന വാശിക്ക് സിബിൻ കൊടുത്ത വ്യക്തമായ മറുപടിയും ശവപ്പെട്ടിയിൽ ആണിയടിക്കുന്നത് പോലെ ഉള്ള ലാസ്റ്റ് തഗ്ഗും കൂടിയായപ്പോ ജാസ്മിന്റെ കിളി പോയ്..

സംസാരിക്കാനുള്ള കഴിവ്, പറയുന്ന കാര്യങ്ങളിലെ ക്ലാരിറ്റി, ഹ്യൂമർസെൻസ്, എന്റർടൈനർ. വരും ദിവസങ്ങളിൽ എന്താകും എന്നറിയില്ല. ഇതുപോലെ ആണെങ്കിൽ BB6 ലെ ഏറ്റവും ക്വാളിറ്റി മത്സരാർത്ഥിയെന്ന് സിബിനെ വിശേഷിപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+