Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലും യുകെയിലും യുഎസ്സിലും ക്ലൈന്റുകൾ! ബ്രൈഡൽ മേക്കപ്പിന് ജാൻമണി വാങ്ങുന്ന പ്രതിഫലം അറിയാമോ??

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽക്ക് തന്നെ ശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ജാൻമണി. ഫൈനൽ 5 വരെ എത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മാത്സരാർത്ഥികളിൽ ഒരാളിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ജാൻമണി ബിഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ജാൻമണിയുടെ പുറത്താകൽ. കരഞ്ഞുകൊണ്ടാണ് ജാൻമണി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്.

ട്രാൻസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് ബിഗ് ബോസിൽ ജാൻമണി എത്തിയത്. തുടക്കത്തിൽ വളരെ പോസിറ്റീവായ അഭിപ്രായമാണ് ജാൻമണിയെക്കുറിച്ച് ഉണ്ടായിരുന്നതെങ്കിലും, നോറയുമായി ഉണ്ടായ പ്രശ്‌നങ്ങൾ ജാൻമണിയുടെ ഇമേജിന് ഇടിച്ചിലുണ്ടാക്കി.

jaanmoni bbb

ഇപ്പോൾ ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയ ജാൻമണി തന്റെ പ്രൊഫഷണൽ മേഖലയെക്കുറിച്ച് സംസാരിക്കുകയാണ്. അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ജാൻമണി. തിരക്കുപിടിച്ച ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ജാൻമണി.

ഒരു ദിവസം തന്നെ ഒന്നിലധികം ബ്രൈഡൽ മേക്ക്പ്പ് വരെ ജാൻമണി ചെയ്യാറുണ്ട്. ബ്രൈഡൽ മേക്കപ്പുമായി ബന്ധപ്പെട്ട ഒരു സംഭവം പറയുന്നതിനിടെയാണ് ബ്രൈഡൽ മേക്കപ്പിന് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് പറയുന്നത്. രണ്ട് ലക്ഷം വരെയാണ് ജാൻമണി ബ്രൈഡൽ മേക്കപ്പിന് വാങ്ങുന്നത് എന്നാണ് ജാൻമണി പറയുന്നതിൽ നിന്ന മനസ്സിലാകുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്‌സിനോടാണ് ജാൻമണി സംസാരിച്ചത്.

തനിക്ക് അധികം ക്ലൈന്റ്‌സ് ഉള്ളത് കാനഡിയിലാണെന്ന് ജാൻമണി പറയുന്നു. ഐർലന്റിലും കുവൈറ്റിലും ബഹറിനിലും ആണ് തനിക്ക് കൂടുതൽ ഉള്ളതെന്നും യുകെയിലും യു എസ്സിലും ക്ലൈന്റ് ഉണ്ടെന്നും ഇന്ത്യയിൽ ക്ലൈന്റ് കുറവാണെന്നും പറയുന്നു. താൻ തന്റെ 100 ശതമാനം കൊടുക്കാറുണ്ടെന്നും പറയുന്നു..

അതേ സമയം, ജാൻമണി ഇത്ര പെട്ടെന്ന് ബി​ഗ് ബോസിൽ നിന്ന് പുറത്താകരുതായിരുന്നു എന്ന പറയുന്ന പ്രേക്ഷകർ ഒരുപാടുണ്ട്.
നോറയുമായി ഉണ്ടായ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ മികച്ച രീതിയിൽ കളിക്കുന്ന മത്സരാർത്ഥി ആയിരുന്നു ജാൻമണി എന്നും ഇത്ര പെട്ടെന്ന് പുറത്ത് പോകേണ്ടിയിരുന്നില്ലെന്നുമാണ് ആരാധകർ പറയുന്നത്. ഇത്ര പെട്ടെന്ന് പുറത്തായിരുന്നില്ലെങ്കിൽ ഇനിയങ്ങോട്ട് മികച്ച രീതിയിൽ ജാൻമണി കളിക്കുമായിരുന്നെന്നും പറയുന്ന ആരാധകരുണ്ട്‌.

അതേ സമയം, ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ജാസ്മിൻ ആരൊക്കെ ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഋഷി ടോപ്പ് ഫൈവിൽ വരണമെന്ന് താൻ ആ​ഗ്രഹിക്കുന്നുവെന്നാണ് ജാൻമണി പറഞ്ഞത്. വളരെ ജെവുവിനായിട്ടാണ് ഋഷി നൽക്കുന്നതെന്ന് ജാൻ പറയുന്നു. പുറത്തായില്ലെങ്കിൽ ​ഗബ്രിയും ജാസ്മിനും ടോപ്പ് ഫൈവിലേക്ക് എത്തുമെന്നും ശ്രീരേഖ ചേച്ചിയും പൂജയും ടോപ്പ് ഫൈവിൽ എത്തണമെന്ന് ആ​ഗ്രഹമുണ്ടെന്നും ജാൻമണി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+