'ജാസ്മിനാണോ പിന്തുണ? നിങ്ങൾ ഇതാ ഈ സ്വഭാവമുള്ളവരായിരിക്കും, സിബിനെയെങ്കിൽ ഇങ്ങനെ'
കൊച്ചി: മുൻ സീസണുകളെ അപേക്ഷിച്ച് സീസൺ 6 ന്റെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകർ പറയുന്നത് ഷോ തുടങ്ങി നാളുകൾ പിന്നിട്ടിട്ടും ആരെ പിന്തുണയ്ക്കണമെന്നോ ആര് വിജയി ആകും എന്നോ പ്രവചിക്കാൻ സാധിക്കുന്നില്ലെന്നതാണ്. സാധാരണ നിലയിൽ രണ്ടോ മൂന്നോ ആഴ്ച കൊണ്ട് തന്നെ ആര് വിജയി ആകുമെന്ന പ്രവചനങ്ങൾ വരാറുണ്ട്. തങ്ങളുടെ ഇഷ്ട മത്സരാർത്ഥികൾക്കായി ആർമി ഗ്രൂപ്പുകളും. എന്നാൽ ഇപ്പോഴും പലരും ആരെ പിന്തുണയ്ക്കുമെന്ന ആശങ്കയിലാണ്. ഇന്ന് പിന്തുണയ്ക്കുന്ന മത്സരാർത്ഥി നാളെ പെരുമാറുന്ന രീതി തങ്ങളുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിക്കുന്നതാണ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
എന്നിരുന്നാലും ഈ സീസണുകളിൽ ഒരു ഘട്ടത്തിലെങ്കിലും ചില മത്സരാർത്ഥികളെ പിന്തുണയ്ക്കണമെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും അല്ലേ. അത്തരക്കാർക്ക് വായിക്കാനുള്ള ഒരു രസകരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. നമ്മൾ മത്സരാർത്ഥികൾക്ക് നൽകുന്ന പിന്തുണക്കനുസരിച്ച് നമുക്ക് നമ്മളെ വിലയിരുത്താം എന്ന വരികളോടെയാണ് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

1)അപ്സര -ഇവരെ പിന്തുണയ്ക്കുന്നവർ അവരുടെ ജീവിതത്തിൽ തികച്ചും ലക്ഷ്യബോധ്യം,ഉത്തരവാദിത്തം എന്നിവ ഉള്ളവരാകാം
2)ജിന്റോ -ജിന്റോയെ സപ്പോർട്ട് ചെയ്യുന്നവരിൽ,നർമ്മ ബോധം ,സഹാനുഭൂതി എന്നിവ തീർച്ചയായും ഉണ്ടായിരിക്കാം
3)ശരണ്യ,ശ്രീരേഖ - ഈ രണ്ടു പേരെയും പിന്തുണക്കുന്നവരിൽ അധികവും അസൂയയും,മറ്റുള്ളവരുടെ ഉയർച്ചയിൽ കണ്ണുകടിയുള്ളവരും ആകാം
4)ഗബ്രി -ഗബ്രിയേ പിന്തുണക്കുന്നവർ സൗന്ദര്യ ആരാധകരും സദാചാര വാദികളെ എതിർക്കുന്നവരും ആകാം
5)അൻസിബ -ഇവളെ പിന്തുണക്കുന്നവർ സദാചാര വാദികളും,മനസിൽ അസൂയ കൊണ്ട് നടക്കുന്നവരും ആകാം
6)അർജുൻ - ബാഹ്യ സൗന്ദര്യത്തെ ആരാധിക്കുന്നവരും നിഷ്കളങ്കർ ആയവരെ ഇഷ്ടപ്പെടുന്നവരും അർജുനേ ഇഷ്ടപ്പെട്ടേക്കാം
7)ഋഷി-പ്രേതേകിച്ച് ഒരു ലക്ഷ്യ ബോധവും ഇല്ലാത്തവർ റിഷിയെയും സപോർട്ട് ചെയ്തേക്കാം
8)ശ്രീതു -ജീവിതത്തിൽ ശിക്ഷണ ബോധം ആണ് എല്ലാം എന്ന് ചിന്തിക്കുന്നവരുടെ പിന്തുണ ശ്രീതുവിനാകാം
9)ജാന്മണി -ജാന്മണിയെ സപ്പോർട്ട് ചെയ്യുന്നവർ,വികലമായ നർമ്മത്തെ ഇഷ്ടപ്പെടുന്നവരും വികലമായ മാനസിക അവസ്ഥയുള്ളവരും ആകാം
10)നൂറ -യുവത്വത്തിന്റെ പ്രസരിപ്പും അടിച്ചാൽ തിരിച്ചു അടിക്കും എന്ന ചിന്തയുള്ളവരും,തുറന്ന മനസുള്ളവരും നൂറക്കു പിന്തുണ നൽകിയേക്കാം
11)സിബിൻ -ഞാൻ എന്ന ഭാവം കൊണ്ട് നടക്കുന്നവരും പൊങ്ങച്ചം കൈമുതൽ ആയവരും എന്നാൽ വിഡ്ഢികൾ ആയവരും സിബിനെ പിന്തുണച്ചേക്കാം
12)ജാസ്മിൻ -തുറന്ന മനസ്സുള്ള വ്യക്തികൾ ഇതര വീക്ഷണങ്ങൾ ശ്രദ്ധിക്കാനും ഗൗരവമായി പരിഗണിക്കാനും കൂടുതൽ ചായ്‌വുള്ളവരാണ്,അവരുടെ പിന്തുണ തീർച്ചയായും ലഭിക്കുക അവരെ പോലെ ഉള്ള ജാസ്മിനാകും












Click it and Unblock the Notifications