സിബിന്‍ ഇനി ബിഗ് ബോസിലേക്ക് തിരിച്ച് വരില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്; എങ്കില്‍ ഒരു ട്വിസ്റ്റ് ഉണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയവരില്‍ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയായിരുന്നു സിബിന്‍. ഇതോടെ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പിന്തുണ ആർജിക്കാനും സാധിച്ചു. എന്നാല്‍ കഴിഞ്ഞ വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വന്നതിന് ശേഷം സിബിന്‍ മാനസികമായി തകരുന്നതാണ് പിന്നീട് കണ്ടത്.
ജാസ്മിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് വലിയ പവർ ടീമില്‍ നിന്നും പുറത്താക്കുക, നേരിട്ട് നോമിനേഷനിലേക്ക് ഇടുക തുടങ്ങിയ ശിക്ഷകളും മോഹന്‍ലാല്‍ വിധിച്ചു. ഇതോടെയാണ് സിബിന്‍ തളർന്നത്. പിന്നീട് സൈക്കോളജിസ്റ്റിനെ പോയി കണ്ടെങ്കിലും സിബിന്‍ മാനസികമായി ഓക്കെ ആയില്ല. ഒടുവില്‍ കണ്‍ഫഷന്‍ റൂം വഴി സിബിനെ കണ്ണ് മൂടിക്കൊണ്ട് ബിഗ് ബോസ് പുറത്തേക്ക് കൊണ്ടു പോകുകയും ചെയ്തു.

അതേസമയം ഇതെല്ലാം സിബിന്റെ അഭിനയമാണെന്ന വാദവും ശക്തമാണ്. എന്നാല്‍ ഒരാളുടെ മെന്റൽ ഹെൽത് പ്രശ്നമുള്ളതാണെങ്കിൽ, അയാൾക്ക് അതൊക്കെ മറന്നു ചിരിക്കാൻ പറ്റില്ല, കൂട്ടം കൂടിയിരിക്കാൻ പറ്റില്ല എന്നൊന്നുമില്ലെന്നാണ് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെ കുറച്ചു നേരം ചിരിക്കുകയും, ഗെയിംനെ പറ്റി പറഞ്ഞതും കൊണ്ട്, അയാൾ നേരിടുന്ന പ്രശ്നം അഭിനയമാണെന്ന് പറയുന്നത് വളരെ മോശമാണ്.മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എല്ലാ സമയവും അത് ഉണ്ടാകണമെന്നില്ലെന്നും പ്രേക്ഷകർ പറയുന്നു.
സിബിനെ ബിഗ് ബോസ് പുറത്തേക്ക് കൊണ്ടുപോയെങ്കിലും അത് ഷോയില്‍ നിന്നും പൂർണ്ണമായുള്ള പുറത്താകലാണോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത വന്നിട്ടില്ല. ചിലർ പറയുന്നത് സിബിന്‍ പുറത്തേക്ക് പോയി എന്ന് തന്നെയാണ്. എന്നാല്‍ സിബിനെ സീക്രട്ട് റൂമില്‍ ഇട്ടിരിക്കുകയാണെന്നും അദ്ദേഹം ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സിബിൻ ഇനി തിരിച്ച് വരില്ല എന്ന് കരുതി ചിലർ സന്തോഷിക്കുന്നുണ്ടാവാം. കറക്ട് 3 ദിവസത്തിനുള്ളിൽ ഹോസ്പിറ്റൽ ചെക്കപ്പ് കഴിഞ്ഞ് അദ്ദേഹം രാജകീയ പദവിയോടെ തിരിച്ച് കയറുന്നതായിരിക്കും എന്ന് ഹേറ്റേസിനെ അറിയിച്ച് കൊള്ളുന്നു. സിബിനെ സപ്പോട്ട് ചെയ്യുന്നവർ തുടരുക എന്ന് അപേക്ഷിക്കുന്നു.
മുൻപും പല വിധത്തിലും റിയൽ ലൈഫിയിൽ വിഷാദ രോഗത്തിന് അടിമപ്പെട്ട ഒരു മനുഷ്യന് ചില ഓർമകളും ആരോപണങ്ങളും മാനസികമായി തകർക്കുന്നത് സ്വാഭാവികമാണ്. സിബിനും സംഭവിച്ചതും അത്തരം വിഷാദ അവസ്ഥയാണ് എന്ന് നിങ്ങൾ മനസിലാക്കണം.
തിരിച്ച് കയറിയാൽ ജിൻ്റോച്ചനും സിബിനും ഓപ്പോസിറ്റായി നിന്ന് ഒരു ഗെയിം ഉണ്ടെങ്കിൽ ഈ സീസൺ ഏറ്റവും മികച്ച സീസണുകളുടെ പട്ടികയിലേക്ക് ഉയർന്നിരിക്കും.
ഒപ്പം സിജോയുടെ വരവ് കൂടെ ആയാൽ ക്ലീഷേ ക്രിഞ്ച് പ്രേമ നാടകങ്ങൾക്ക് പൂട്ട് വീഴും എന്ന കാര്യത്തിൽ സംശയമില്ല. വ്യക്തിപരമായി എനിക്ക് മല്ലയ്യ കപ്പെടുത്ത് സ്റ്റേജിൽ മുട്ട് കുത്തി നിന്ന് കൈ കൂപ്പുന്ന രംഗം കാണാനാണ് താൽപര്യമെങ്കിലും മികച്ച ഗെയ്മർമാരുടെ ശൈലിയും രീതിയുമുള്ള സിബിനെ തരം താഴ്താനും ഒറ്റപ്പെടുത്താനും അനുവദിക്കില്ല.
അത് സിബിനെ എന്നല്ല ഉയർന്ന് വരുന്ന മേൽ കണ്ടസ്റ്റൻസിനെ ടോക്സിക്കും രായാവും എന്ന ഓമനപ്പേര് നൽകി അനാവശ്യ നെഗറ്റീവ് അടിക്കുന്ന പാവാടകളുടെ സ്ഥിരം ക്ലീഷേ ശൈലിക്ക് ഓപ്പോസിറ്റ് ഞങ്ങൾ കുറച്ച് പേരുണ്ട് എന്ന് ഓർമപ്പെടുത്തുന്നു. ഈ ഞങ്ങൾ ആരാണ് എന്നുള്ള ചോദ്യം ഹേറ്റേസ് ഒറ്റക്കിരുന്ന് ഒന്ന് ആലോചിച്ചാലും പഴയ സീസണുകൾ ഒന്ന് മറിച്ച് നോക്കിയാലും മനസിലാകുന്ന കാര്യമാണ്.












Click it and Unblock the Notifications