ജാസ്മിന്‍ ബിഗ് ബോസ് വിന്നറായാല്‍ എന്തായിരിക്കും അവസ്ഥ: ഇതിലും വലുത് കേള്‍ക്കേണ്ടി വരില്ലേ?
ബിഗ് ബോസ് നായിക ആയാലും വില്ലത്തിയായാലും അകത്തും പുറത്തും ചർച്ചാ വിഷയം ജാസ്മിന്‍ തന്നെയാണ്. വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും ജാസ്മിന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഫൈനലില്‍ ഉണ്ടാകുമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. ഒരു ആണിന്റെ കൂടെ കോംബോ കളിച്ചു എന്ന 'ക്രിമിനൽ കുറ്റത്തിന്റെ' പേരിൽ ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും വല്യ സൈബർ അറ്റാക്കിന് ഇരയായ താരമാണ് ജാസ്മിനെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ഒരു പക്ഷെ ബിഗ് ബോസ് ടൈറ്റില്‍ വിന്നറായി പുറത്ത് പോയാലും ജാസ്മിനെതിരെ ഇത്തരത്തിലുള്ളതോ അതിനേക്കാള്‍ വലിയതോ ആയ സൈബർ ആക്രമണം നേരിടേണ്ടി വരുമെന്നും താരത്തിന്റെ ആരാധകരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വീക്കെന്‍ഡ് എപ്പിസോഡുകളിൽ ചെറിയ തെറ്റുകൾ പോലും ചൂണ്ടി കാണിച്ചു വീടിന് അകത്തും പുറത്തും ഉള്ള ആൾക്കാരുടെ ഇടയിൽ ഇന്‍സള്‍ട്ട് നേരിട്ട മത്സരാർത്ഥിയാണ്. ഒരു ആണിന്റെ കൂടെ കോംബോ കളിച്ചു എന്ന ക്രിമിനൽ കുറ്റത്തിന്റെ പേരിൽ ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും വല്യ സൈബർ അറ്റാക്കിനു ഇരയായ മത്സരാർത്ഥിക്ക് (ഒരു പക്ഷെ, ടൈറ്റിൽ വിന്നർ ആയി പുറത്തു പോയാലും ഇതിലും ക്രൂരമായ സൈബർ അറ്റാക്കിനു ഇരയാവാൻ ചാൻസ് ഉള്ള കോണ്ടെസ്റ്റന്റ് ).
എന്ത് ഗെയിം കളിച്ചാലും വൃത്തിയുടെയും കോംബോയുടെയും പേരിൽ പിന്നേം പിന്നേം ടാർഗറ്റ് ചെയ്യപ്പെടുന്ന ഒരേ ഒരു കോണ്ടെസ്റ്റന്റ്. കേറിയ എല്ലാ വൈൽഡ് കാർഡിനും ചെണ്ട പോലെ ഇടി കൊടുക്കാനും ചീപ്പ് ആയ കോൺടെന്റ് ഉണ്ടാക്കാനും ഉള്ള ഒരേ ഒരു കോണ്ടെസ്റ്റന്റ്. ഫ്രസ്ട്രേഷന്റെ പീക്കില്‍ എത്തിയാലും മനസ് തുറന്നു കരയാൻ പോലും അവഗാശം ഇല്ലാത്ത ഒരേ ഒരു കോണ്ടെസ്റ്റന്റ് (കരഞ്ഞു കഴിഞ്ഞാൽ, അതിനെ ഡ്രാമ ആണെന് പറഞ്ഞു നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യാൻ റെഡി ആയി നിൽക്കുന്ന അൻസിബ, ഋഷി, നോറ, ജിന്റോ )
ഇഷ്ടപെട്ട ആളെ ഒന്ന് സപ്പോർട്ട് ചെയ്തു സംസാരിച്ചാൽ, അപ്പോ മറ്റൊരു കരച്ചിൽ കേൾകാം. ജാസ്മിൻ ഡിപ്പന്‍ഡന്‍സി ഗെയിം കളിക്കുന്നു, വ്യക്തിപരമായ ഗെയിം കളിക്കുന്നില്ല തുടങ്ങിയ പരാതികളാണ്.(ഇതൊക്കെ ഋഷി, അൻസിബ, ജിന്റോ, സായി അല്ലെങ്കിൽ സിജോ ഒകെ ചെയ്താൽ...അവരൊക്കെ ട്രൂ നന്പൻ ഡാ). ജാസ്മിനോട് അല്പം മനുഷ്യത്വം കാണിച്ചവരെ ഒകെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കപെടുന്നു (റെസ്‌മിൻ, അപ്സര മുതലായപ്പെടുന്നവർ) എന്നിട്ടു അതിന്റെ കുറ്റവും ജാസ്മിന്റെ തലയിൽ തന്നെ.
ജാസ്മിനെ പറ്റി ആർക്കും എന്തും പറയാം. ഏതു അറ്റം വരെയും അവളെ അപമാനികാം. ആരും ഒന്നും ചോദിക്കാൻ പാടില്ല, ചോദിച്ചാൽ അവരൊക്കെ ജാസ്മിന്റെ പിആർ (ബാക്കി ഉള്ള കോണ്ടെസ്റ്റാൻഡിനെ പുകഴ്ത്തി പറയുന്നവർ പിആർ അല്ല, ട്രൂ ഫാൻസ് ആണ്. ജാസ്മിന് അവിടേയും ആ പ്രിവിലേജ് ഇല്ല. )
ഇനി ജാസ്മിന് എതിരെ ആരെങ്കിലും പറഞ്ഞതിനെ പറ്റി ബിഗ് ബോസ് ചോദിച്ചാലോ ? അപ്പോ തുടങ്ങും കരച്ചിൽ. "ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു", "ബിഗ് ബോസ് ജാസ്മിനെ ഫേവർ ചെയ്യുന്നു" എന്ന് പറഞ്ഞു കരഞ്ഞു മെഴുകൻ മറ്റൊരു കൂട്ടർ. ഇത്രെയൊക്കെ വെല്ലുവിളി സഹിച്ചും ജാസ്മിൻ അവിടെ പിടിച്ചു നില്കുന്നുണ്ടെകിൽ, അത് അവളുടെ മെന്‍ട്രല്‍ സ്ട്രെങ്ത്തും കാരണം തന്നെ ആണ്. അതിനെ തിരിച്ചു അറിഞ്ഞു അവളുടെ കൂടെ നിൽക്കുന്ന കുറച്ചു പേര് ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് അറിയുന്നതിൽ ഒരു ആശ്വാസം ഉണ്ട്.












Click it and Unblock the Notifications