വാഴയിലയില്‍ എഴുതിയ വാഴയല്ല: ജാസ്മിന്റെ നെയില്‍ പോളീഷിന്റെ കണ്ടന്റ് പോലും മറ്റുള്ളവർ നല്‍കുന്നില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം കണ്ടന്റ് കൊടുത്ത താരം ആര് എന്ന് ചോദിച്ചാല്‍ എതിരാളികള്‍ പോലും പറയുന്ന പേര് ജാസ്മിന്റേതായിരിക്കും. ഷോയ്ക്ക് അകത്ത് മാത്രമല്ല പുറത്തും നിരവധി കണ്ടന്റുകള്‍ ജാസ്മിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നു. ഇതില്‍ പല കാര്യങ്ങളും ഷോ അവസാനിച്ചാലും തുടരുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിന് അകത്തുള്ള പ്ലാസ്റ്റിക് വാഴ ഇലയില്‍ ജാസ്മിന്റെ തന്റെ പേരും ഗബ്രിയുടെ പേരും നെയില്‍ പോളിഷ് ഉപയോഗിച്ച് എഴുതിയിരുന്നു. ഈ സംഭവം ഇതിനോടകം തന്നെ വലിയ രീതിയില്‍ പ്രേക്ഷകർക്കിടയില്‍ ചർച്ചായി കഴിഞ്ഞു. പതിവ് പോലെ ജാസ്മിന് എതിരായ വ്യക്തി അധിക്ഷേപത്തിനും ഇക്കാര്യം എതിരാളികള്‍ ഉപയോഗിക്കുന്നത്. അവരോടായി ജാസ്മിന്‍ ആരാധകർ പറയുന്നത് ജാസ്മിന്റെ നെയില്‍ പോളീഷിന്റെ അത്ര പോലും കണ്ടന്റ് കൊടുക്കാന്‍ നിങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് കഴിയുന്നില്ലല്ലോയെന്നാണ്. ജാസ്മിന്‍ വാഴ ഇലയില്‍ എഴുതിയ വാഴ അല്ല, ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാണെന്നും അവർ അഭിപ്രായപ്പെടുന്നു.

'ഈ സീസണിലെ മറ്റു കണ്ടസ്റ്റൻസിന്റെ ഫാൻസിന്റെ ഗതികേട്. ജാസ്മിന്റെ നെയിൽ പോളിഷിന്റെ അത്രയും പോലും കണ്ടന്റ് അവർ കൊടുക്കുന്നില്ല. എന്നിട്ട് ഇന്നലെ മുതൽ തുടങ്ങിയതാണ് ഒരു വാഴയിലെ നെയിൽ പോളിഷ്. ജാസ്മിൻ ഗബ്രിയെ നോക്കാൻ പാടില്ല മിണ്ടാൻ പാടില്ല ചിരിക്കാന് പാടില്ല തൊടാൻ പാടില്ല കെട്ടിപ്പിടിക്കാൻ പാടില്ല ഉമ്മ വെക്കാൻ പാടില്ല. അവസാനം ഇത് ജാസ്മിൻ ഗബ്രിയുടെ പേര് എഴുതാൻ പാടില്ല. എന്തൊക്കെയാണ് ഈ പറയുന്നത്' എന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്.
ആ ബിഗ് ബോസ് ഹൗസിൽ ആകെ അവൾക്ക് സപ്പോർട്ട് ആയിട്ടു ഉണ്ടായിരുന്നത് ഗബ്രി മാത്രമാണ്. റെസ്മിൻ പോലും ഒരു സമയത്ത് അവൾക്ക് എതിരെ നിന്നും. ആ വീട്ടിൽ മൂന്നുമാസം പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു അവിടെയുള്ള അർജുൻ ഉൾപ്പെടെ എല്ലാവരും അവളെ എതിരാളിയായി തന്നെയാണ് കണക്കാക്കുന്നത്.
അങ്ങനെയുള്ള ആ സമയത്ത് നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ തീർച്ചയായും മിസ്സ് ചെയ്യും. ഞാനാണേലും ഈ പറയുന്ന അവളുടെ ഹേറ്റേഴ്സ് ആണെങ്കിലും ഈയൊരു സാഹചര്യത്തിൽ പെട്ടാൽ അങ്ങനെ തന്നെ ചെയ്യുന്നവരാകും. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഗബ്രിയേ ജാസ്മിൻ പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ വെയിറ്റ് ചെയ്യുന്നത് ജാസ്മിന്റെ ഹേറ്റേഴ്‌സ് തന്നെയാണെന്നും അരാധാകർ കുറിക്കുന്നു.
അതേസമയം, തെറ്റായാലും ശരി ആയാലും അവളുടെ ബോധ്യത്തിൽ, ഒരു സമൂഹം മുഴുവൻ എതിരെ നിന്നിട്ടും, അവൾ ഉറച്ചു നില്‍ക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അത് ഗെയിം ആയിരിന്നു .. അകത്തും പുറത്തും .. നിന്ന് പോയ സിനിമ സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള പബ്ലിസിറ്റി, അതിനുള്ള ചവിട്ടുപടി . പക്ഷെ അവൾക്കത്, അവൾ ഹൃദയത്തോട് ചേർത്ത് വെച്ച സൗഹൃദം ആയിരുന്നു, അവൾ പറഞ്ഞത് പോലെ അടച്ചിട്ട ബിഗ് ബോസ് വീട്ടിൽ അവൾക്കു തുറന്നു സംസാരിക്കാനും തമാശ പറയാനുള്ള സൗഹൃദം.
അത് തന്റെ കയ്യിൽ നിന്ന് പോകുന്നു എന്ന് കണ്ടപ്പോൾ അവൾ ഒഴിവാകാൻ ശ്രമിച്ചതും ആണ്. പക്ഷെ അവളില്ലാതെ അവിടെ എന്ത് നിലനിൽപ്പ്? അപ്പോൾ പിന്നെയും തനിക്കു പ്രണയമാണ് എന്ന് പറഞ്ഞു വീണ്ടും അവളെ ലൂപ്പിൽ കയറ്റി. ഇത്രയും ബുദ്ധിസാമർഥ്യവും, ആൾക്കാരുടെ ഓരോ ചെറിയ മാനറിസങ്ങൾ പോലും സൂക്ഷിച്ചു മനസ്സിലാക്കി അനുകരിക്കുന്ന അവൾക്കു പക്ഷെ എന്ത് കൊണ്ട് അത് മനസ്സിലായില്ല എന്നതിന്റെ ക്ലാരിറ്റി, അവൾ തന്നെ പറയണം.
പക്ഷെ ആ വീട്ടിലെയും പുറത്തെയും നിലനിൽപ്പിനു വേണ്ടി ആ സഹൃദം ഒരിക്കലും അവൾ തള്ളിപ്പറഞ്ഞിട്ടില്ല. 90 ദിവസവും അതിനു മാറ്റമില്ല, ഇനി 100 ദിവസവും അങ്ങനെ ആയിരിക്കും കറിവേപ്പില പോലെ അത് വലിച്ചെറിയാൻ അവൾക്കു അത് ഗെയിം ആയിരുന്നില്ല. വീക്കെൻഡിൽ എവിക്ട ആയി പുറത്തു പോയാലോ എന്ന് കണ്ട്, അതിനു മുൻപ് ആ സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി അവൾ അത് വാഴയിലയിൽ എഴുതി, തങ്ങളുടെ സൗഹൃദത്തിനു സാക്ഷിയായ ആ വാഴയിൽ വെച്ചു. തെറ്റായാലും ശരി ആയാലും അവളുടെ ബോധ്യത്തിൽ, ഒരു സമൂഹം മുഴുവൻ എതിരെ നിന്നിട്ടും, അവൾ ഉറച്ചു നിന്നു. ആ ബോള്‍ഡ്നെസ്സിനും നിശ്ചയദാർഢ്യത്തിന് എന്നും സല്യൂട്ട്.












Click it and Unblock the Notifications