ജാസ്മിനും അപ്സരയും നേരിട്ട പ്രശ്നം ഒന്ന് തന്നെ: അപ്സരയുടെ കണ്‍ട്രോള്‍ പോയി, പക്ഷെ ജാസ്മിനോ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ നാലാം ദിനമായ ഇന്നലത്തെ പ്രധാന ടാസ്കായിരുന്നു ട്രൂത്ത് ഓർ ഫാള്‍സ് ന്യൂസ്. മത്സരാർത്ഥികളെ കുറിച്ചുള്ള തെറ്റായതും ശരിയായതുമായ കാര്യങ്ങള്‍ പ്രത്യേക മുറിയില്‍ വെക്കുകയും അതില്‍ നിന്ന് ഒരോ ടീമായി പോയി ശരിയായത് മാത്രം തിരഞ്ഞെടുക്കുക എന്നുള്ളതുമായിരുന്നു ടാസ്ക്. ഈ ടാസ്കില്‍ വിജയിക്കുന്നവർക്ക് പവർ ടീമുമായി മറ്റൊരു മത്സരം ഉണ്ടാകുകയും അതില്‍ വിജയിച്ചാല്‍ പവർ ടീമിന്റെ അധികാരം ലഭിക്കുകയും ചെയ്യും.
ട്രൂത്ത് ഓർ ഫാള്‍സ് ന്യൂസ് ടാസ്കില്‍ അപ്സര നയിച്ച ടീമാണ് വിജയിച്ചത്. അതേസമയം ടാസ്കില്‍ പരാജയപ്പെട്ടെങ്കിലും ജാസ്മിന്‍ ടാസ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. ഈ സാഹചര്യത്തില്‍ നെഗറ്റീവ് വോട്ടിങ് ഇല്ലെങ്കിൽ, ജാസ്മിനെ കപ്പെടുക്കുന്നത് തടയാൻ, പുതിയ വൈൽഡ് കാർഡ് ആരേലും വരണമെന്നാണ് ആരാധകർ പറയുന്നത്. അത്തരത്തില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലത്തെ ടാസ്കിൽ വിജയിച്ചത് അപ്സരയുടെ ടീം ആണെങ്കിലും, യഥാർത്ഥ വിജയി ഒരൊറ്റ ആളാണ്, രണ്ടു ഗെയ്മിലും ഒരു പോയിന്റും നേടാതിരുന്ന ടീം ടണലിലെ ജാസ്മിൻ. ലൈവ് സ്ട്രീം കണ്ടവർക്ക് മനസ്സിലാകും ജാസ്മിൻ ഒറ്റയ്ക്ക് രണ്ടു കളിയിലും എടുത്ത എഫോർട്ട്. ശരിയാണ് ആദ്യത്തെ ഗെയിമിൽ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ പിടിച്ചു വെച്ച്തു ശരി ആയില്ല എന്ന് തോന്നിയെങ്കിലും, അവളുടെ എഫോർട്ട് കാണാതിരിക്കാൻ സാധിക്കില്ല, പ്രത്യേകിച്ച്, കഴിഞ്ഞ ദിവസം.
അവൾ ആ രണ്ടുപേരെ മാനേജ് ചെയ്യാൻ കാണിച്ച അസാമാന്യ പാടവം സമ്മതിക്കണം. ആ ടീമിൽ മാത്രമല്ല ഈ സീസണിലെ തന്നെ ഏറ്റവും പ്രായത്തെ കുറഞ്ഞ മത്സരാർത്ഥി ആണ് അവൾ. അവൾക്കു മാനേജ് ചെയ്യേണ്ടി വന്നത് ചേമ്പിലയിൽ വെള്ളം പോലെ തെന്നി കളിക്കുന്ന, സിമ്പിൾ ഗൈയിം പോലും മനസ്സിൽകാനുള്ള സാമാന്യ ബുദ്ധി കാണിക്കാത്ത, രതീഷിനെയും ജിന്റോയെയും. ഏതൊരു ആളുടെയും കുരു പൊട്ടി പണ്ടാരം അടങ്ങും. അവിടെ അവൾ പ്രായത്തിലും കവിഞ്ഞ സ്കിൽ ആയിരുന്നു കാണിച്ചത്. അത് ആകെ അംഗീകരിച്ചത് ചെയ്തത് ടീമിലെ റെസ്‌മിൻ മാത്രം.
ഇതിന്റെ വ്യത്യാസം അറിയണെമങ്കിൽ അപ്സര അതെ സിറ്റുവേഷൻ ഹാൻഡിലെ ചെയ്തത് കണ്ടാൽ മനസ്സിലാകും. രണ്ടു പേരുടെയും പ്രശ്നം ഒന്ന് തന്നെ. പക്ഷെ അപ്സരയുടെ കണ്ട്രോൾ പോയി. റോക്കി പത്തൊലൊന്നു പോലും പ്രശ്നങ്ങൾ ഉണ്ടക്കിയില്ലെങ്കിൽ പോലും. അപ്സരയ്ക്കു റോക്കിയെ മാത്രം ഹാൻഡിലെ ചെയ്താൽ മതി ആയിട്ട് പോലും. ബിഗ് ബോസ് ടീമും വളരെ നന്നായി ആ കോൺഫ്രൺറ്റേഷൻ രണ്ടു ടീമിലും നടക്കുന്നത് കാണിച്ചു. ആരാണ് ഒരു പ്രഷർ സിറ്റുവേഷൻ നന്നായി ഹാൻഡില്‍ ചെയ്യുന്നത് എന്ന് ജനങൾക്ക് വിലയിരുത്താനായി അവർ ടാസ്ക് വലിച്ചു നീട്ടി.
അവസാന നിമിഷം കൂട്ടം വിട്ടു റോക്കിയുമായി അടിയുണ്ടാക്കാൻ പോയ രതീഷിനെ ജാസ്മിൻ തിരിച്ചു വിളിച്ചു കൊണ്ട് വന്നത്, പുറത്തിറങ്ങി വന്ന റോക്കിയിൽ നിന്ന് ടാസ്കിന്റെ ഡീറ്റെയിൽസ് പിടിക്കാൻ നോക്കുന്നത്, ടാസ്ക്നു പോകുന്നതിനു മുൻപ് രതീഷിനെ കൂൾ ഡൌൺ ചെയ്തത്, ഒക്കെ മൊത്തത്തിൽ ഒരു ചെറിയ സിനിമയ്ക്കുള്ള കോൺടെന്റ് ഉണ്ടായിരുന്നു. ഒരു കാര്യം ചെയ്യമായിരുന്നു എന്ന് തോന്നിയത് സ്പോർട്സ്മാൻ സ്പിരിറ്റിൽ ജയിച്ച ടീമിനെ അഭിനന്ദിക്കുമായിരുന്നു.
വെൽ ഡൺ ജാസ്മിൻ .. പറഞ്ഞപോലെ .. If you are good enough you old enough. നെഗറ്റീവ് വോട്ടിങ് ഇല്ലെങ്കിൽ, ജാസ്മിനെ കപ്പെടുക്കുന്നത് തടയാൻ, പുതിയ വൈൽഡ് കാർഡ് ആരേലും വരണം.












Click it and Unblock the Notifications