ജീത്തുജോസഫിന്റെ സിനിമയിലേക്ക് അവസരം കിട്ടിയത് ഈ ബിഗ് ബോസ് താരത്തിന്; പേര് ലാലേട്ടൻ വെളിപ്പെടുത്തി
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗ്രാന്റ് ഫിനാലെയായിരുന്നു ഞായറാഴ്ച. ജിന്റോയാണ് സീസൺ 6 ന്റെ വിജയി. രണ്ടാം സ്ഥാനം അർജുനാണ്. ബിഗ് ബോസ് മലയാളം സീസൺ 6 മാർച്ച് പത്തിനാണ് ആരംഭിച്ചത്. ടോപ്പ് ഫൈവിൽ ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, ഋഷി എന്നിവരാണ് ഉണ്ടായിരുന്നത്.
100 ദിവസത്തിനുള്ള ബിഗ് ബോസിനകത്ത് പല സംഭവങ്ങളും നടന്നു. വഴക്കും അടിയും സൗഹൃദവും അങ്ങനെ നീളുന്നു. അതേ സമയം ബിഗ് ബോസ് വീട്ടിനകത്ത് സംവിധായകൻ ജീത്തു ജോസഫ് വന്നിരുന്നു. ഓഡീഷൻ നടത്താനാണ് ജീത്തു വന്നത്.

ഓഡീഷനിൽ തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ സിനിമയിൽ വേഷം നൽകുമെന്നാണ് പറഞ്ഞിരുന്നത്. ആരാണ് അന്ന് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഗ്രാന്റ് ഫിനാലയിൽ വെച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ജീത്തു ജോസഫിന്റെ അടുത്ത സിനിമയിൽ അവസരം ലഭിച്ചത് അർജുനാണ്. അതുപോലെ ഓഡീഷനിൽ നിന്ന് മറ്റൊരാളെ തന്റെ സിനിമയിൽ ഉൾപ്പെടുത്തുമെന്നും മോഹൻലാൽ പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലാണ് അവസരമാണ് ഉണ്ടാവുക. ഓഡീഷനിൽ മാത്രമല്ല. വേഷപ്പകർച്ച എന്ന് ടാസ്ക്കിലും അർജുൻ മികച്ച പ്രകടനം നടത്തിയിരുന്നു. അർജുൻ നോറയായിട്ടാണ് വേഷം മാറിയത്. നോറയായി മാറിയ അർജുൻ മികച്ച പ്രകടനമാണ് കഴ്ച വെച്ചത്. അവാസനി ദിവസങ്ങളിലേക്ക് മത്സരം എത്തിയപ്പോഴാണ് അർജുൻ മികച്ച പ്രകടനം പുറത്തിറക്കിയത്. പിന്നീടങ്ങോട്ട് അർജുന് വൻ സ്വീകാര്യതയും ലഭിച്ചു.
അതേ സമയം മോഹൻലാലിന്റെ സിനിമയിലേക്ക് ആർക്കാണ് അവസരം കിട്ടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശ്രീതുവിന് ആയിരിക്കുമോ എന്നാണ് ചോദ്യം. മോഹൻലാലിനെ നായകനാക്കി ആയിരിക്കും അടുത്ത സിനിമയെന്ന് നേരത്തെ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. പാൻ ഇന്ത്യ ഒന്നുമല്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാൽ നായകനാകുന്നതിന്റേതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അടുത്ത കാലത്ത് നേര് എന്ന സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളിൽ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നതാണെന്നും ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ടെന്നും
കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാൽ മാത്രമേ തുടങ്ങാനാവൂ എന്നും സത്യൻ അന്തിക്കാട് പറർഞ്ഞിരുന്നു.
എന്നും എപ്പോഴും എന്ന സിനിമയാണ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യൻ അന്തിക്കാട് ചെയ്തത്. എന്നും എപ്പോഴും എന്ന് ചിത്രത്തിൽ മഞ്ജു വാര്യറായിരുന്നു നായിക. ഇന്നസെന്റും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. തിരക്കഥ രഞ്‍ജൻ പ്രമോദ് ആണ്.












Click it and Unblock the Notifications