Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളും അർജുനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, സഹായിച്ചിട്ടുണ്ട്'; ജാസ്മിനെക്കുറിച്ച് അർജുന്റെ അമ്മ

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്. ബിഗ് ബോസ് 6 ന്റെ വിജയി ജിന്റോ ആണ്. രണ്ടാം സ്ഥാനത്ത് അർജുനാണ്. ജാസ്മിനാണ് മൂന്നാം സ്ഥാനത്ത്. ഇത്തവണ ഏറ്റവും അധികം കണ്ടന്റ് ഉണ്ടാക്കിയത് ജാസ്മിനായിരുന്നു. രണ്ടാം സ്ഥാനം ജാസ്മിനാണ് കിട്ടേണ്ടിയിരുന്നത് എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ട്.

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. വെർച്വൽ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

bigg boss

ജാസ്മിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അർജുന്റെ അമ്മ. ജാസ്മിന് ശരിക്കും ഒന്നും സംഭവിച്ചിട്ടില്ല. നല്ലൊരു ഗെയിമറാണ്, ജെനുവിനായി നിന്ന് കളിച്ചൊരു വ്യക്തിയാണ്. ഒരു പാവം കുട്ടിയാണെന്നും അർജുന്റെ അമ്മ പറയുന്നു. ഞാൻ ആ കുട്ടിയെ മനസ്സിലാക്കിയിടത്തോളം, എനിക്കൊരു മോളുണ്ട്, ഞാനൊരു പെണ്ണാണ്. നല്ലൊരു കുട്ടിയാണ്, നല്ലൊരു മനസ്സിന്റെ ഉടമയാണ്.

കാരണം അവളും അർജുനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ഒരുപാട് ഹെൽപ്പ് ചെയ്യുന്നുണ്ട്. ഫുഡ് എടുത്തുകൊടുക്കുന്നതാണെങ്കിലും വെള്ളം എടുത്ത് കൊടുക്കുന്നതാണെങ്കിലും ഒരുപാട് സഹായിച്ചിട്ടുണ്ട്. അർജുനെ എന്ന് വിളിച്ച് എപ്പോഴും കൂടെയുണ്ടാവും. വളരെ സിൻസിയറായിട്ടുള്ള കുട്ടിയാണെന്നും അമ്മ പറയുന്നു.

അവൾ നന്നായി ഗെയിം കളിച്ചു. പറയേണ്ടിടത്ത് വാക്കുകൾ പറയുന്നുണ്ട്. അവൾ ഇത്രയും വന്നില്ലേ. ഒരു പെൺകുട്ടിയല്ലേ, ടോപ്പ് 3 വരെ വന്നില്ലേ. ഒരുപാട് സന്തോഷമുണ്ടെന്നും അമ്മ പറയുന്നു. സോഷ്യൽ മീഡിയ വളച്ചൊടിക്കുന്ന കാര്യങ്ങളാ. ഗബ്രിയുമായിട്ടുള്ള കോമ്പോയൊക്കെ ഇങ്ങനെ പറയുന്നതാണ്. ബിഗ് ബോസ് ലൈവ് ഞാൻ 24 മണിക്കൂർ കണ്ടോണ്ടിരിക്കുന്ന ആളാ. അത് നമ്മൾ കണ്ട് മനസ്സിലാക്കിയാൽ നല്ലൊരു ഫ്രണ്ടായിട്ടാണ് അവർ, അമ്മ പറയുന്നു.

അതേ സമയം ശ്രീതു അർജുൻ കോമ്പോയെക്കുറിച്ചു അമ്മ പറയുന്നുണ്ട്. അർജുനും ശ്രീതുവും തമ്മിലുണ്ടായത് ലവ് ട്രാക്ക് ആണെന്ന് പറയാൻ പറ്റില്ലെന്നും ബെസ്റ്റ് ഫ്രണ്ട്സാണെവന്നുമാണ് പറയുന്നു. അർജുന്റെ ചേച്ചിയും അങ്ങനെയാണ് പറഞ്ഞത്. അർജുനും ശ്രീതുവും തമ്മിലുള്ളത് പ്രണയമായി തങ്ങൾക്ക് ഫീൽ ചെയ്തിട്ടില്ലെന്നാണ് ചേച്ചി പറഞ്ഞത്.

അർജുനെ ഞങ്ങൾക്കറിയാം, ശ്രീതുവിനെ പേഴ്‌സണലി അറിയില്ല എന്നാലും വെളിയിലെ ഫാൻസ് ക്രിയേറ്റ് ചെയ്തതാണ് ശ്രീജുൻ എന്നുള്ളത്. പക്ഷേ സന്തോഷം. അർജുനും ശ്രീതുവും പ്രണയമല്ല. അർജുനായാലും ശ്രീതുവായാലും മറ്റ് കണ്ടസ്ന്റൻസ് ആയാലും കിടന്നുറങ്ങിയ ശേഷമാണ് ഞങ്ങൾ ലൈവ് ഓഫാക്കാറുള്ളത്.

അങ്ങനെ കുറെ കാര്യങ്ങൾ കേട്ടപ്പോൾ ഞങ്ങൾ നോക്കി. പക്ഷേ അങ്ങനല്ല എന്നാണ് ശ്രീതുവിന്റെ ചേച്ചി പറയുന്നത്. അർജുനും ശ്രീതുവും മെച്ച്യൂരിറ്റിയായ രണ്ട് കുട്ടികളാണ് അവരുടെ ഇഷ്ടമാണെന്നും ചേച്ചി പറഞ്ഞു. പ്രണയമാണെങ്കിൽ അംഗീകരിക്കുമായിരുന്നോ എന്ന ചോദ്യത്തിന് അത് അങ്ങനെയല്ല എന്ന് അറിയാമല്ലോ, അവർ നല്ല സുഹൃത്തുക്കളാണ് അത് ഞങ്ങൾ റെസ്പക്ട് ചെയ്യുന്നുവെന്നും അർജുന്റെ ചേച്ചി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+