Get Updates
Get notified of breaking news, exclusive insights, and must-see stories!

'അബോർഷന്‍ ചെയ്ത് ആ പെണ്ണിനെ ഒഴിവാക്കിയില്ലേ' എന്ന്: രോഷത്തോടെ ഗബ്രി, ഇനി വെറുതെ ഇരിക്കില്ല, പണി വരുന്നു

ബിഗ് ബോസിന് അകത്ത് വെച്ച് തന്നെ വലിയ തോതിലുള്ള വിമർശനങ്ങലും വ്യക്തി അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുള്ള താരങ്ങളാണ് ജാസ്മിന്‍ ജാഫറും ഗ്രബിയും. ഇത്തരം അധിക്ഷേപങ്ങളെയൊന്നും കാര്യമാക്കാതെ ഇവർ തങ്ങളുടെ സുഹൃദ് ബന്ധം തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അടുത്തിടെയായി നിരവധി യാത്രകളും ഇരുവരും ചേർന്ന് നടത്തി. ഏറ്റവും അവസാനമായി അമൃത്സറിലേക്കായിരുന്നു ഇരുവരുടേയും യാത്ര.

യാത്രകളുടെ വിശേഷങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ ഇരുവരും പങ്കുവെക്കാറുമുണ്ട്. അമൃത്സർ യാത്രയുടെ വീഡിയോയും ഇത്തരത്തില്‍ ഗ്രബിയുടെ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിന്നു. ഈ വീഡിയോക്ക് താഴെ ചിലർ പതിവ് പോലെ അങ്ങേയറ്റം മോശമായ തരത്തിലുള്ള കമന്റുകളാണ് പങ്കുവെച്ചത്. ഹോട്ടലില്‍ തങ്ങള്‍ താമസിച്ചത് രണ്ട് മുറികളിലാണെന്ന് വീഡിയോയില്‍ ഇരുവരും പറഞ്ഞതിനെ ചുറ്റിപ്പറ്റിയായിരുന്നു ഇത്തരം കമന്റുകള്‍. ഇതിനെതിരെ ശക്തമായ മറുപടിയുമായി ഗബ്രി തന്നെ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

gabri

ചിലരുടെ സ്വഭാവത്തിലെ വൈകൃതങ്ങളാണ് ആ കമന്റ് ബോക്സില്‍ കാണുന്നതെന്നാണ് ഗബ്രി പറയുന്നത്. ഇത്രയും മോശം കമന്റിട്ടതിലൂടെ ആത്മരതി കൈവരിക്കുന്നവർ വളരെ അധികം മോശപ്പെട്ടവരാണെന്നാണ് ഞാന്‍ കരുതുന്നത്. അതൊന്നും എന്നെ ബാധിക്കുന്നില്ല. എന്നാല്‍ ഇത്തരം കമന്റുകള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ളതുകൊണ്ട് നിരന്തരം അത്തരം കമന്റുകള്‍ ഇടുന്ന ചാനലുകളെ ഞാന്‍ ഹൈഡ് ചെയ്തുവെക്കും. ആ കമന്റിട്ട ആള്‍ ഒഴിച്ച് വേറെ ആരും അത് കാണില്ല.

നമ്മള്‍ കമന്റ് ഹൈഡ് ചെയ്ത് വെക്കുന്ന കാര്യം അവർക്ക് അറിയില്ല. വൃത്തികെട്ട കമന്റുകള്‍ക്ക് അടിയില്‍ മോശം കമന്റുകള്‍ വരാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കുമ്പോഴാണ് അവർ അത് മനസ്സിലാക്കുന്നത്. മോശം കമന്റ് ചെയ്യുന്നവർ അത് തുടരുക തന്നെ വേണം. ഉള്ളിലുള്ള എല്ലാ ഫ്രസ്ട്രേഷനും തീർത്തോളൂ. പക്ഷെ അതെല്ലാം ഹിഡനാണ്. തെരുവില്‍ കിടന്ന് കുരയ്ക്കുന്ന പട്ടികള്‍ക്ക് നമ്മള്‍ വില കൊടുക്കാറില്ലാലോ. അതുപോലെ തന്നെയാണ് ഇവരുടെ കാര്യത്തില്‍ ഞാനെടുക്കുന്ന നിലപാടെന്നും ഗബ്രി പറയുന്നു

എന്നെ വിമർശിക്കാം, തെറി വിളിക്കാം, നെഗറ്റീവ് എഴുതാം, അതെല്ലാം നിങ്ങളുടെ കാര്യം. നിങ്ങള്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വെറുപ്പ് വരുന്നത് നിങ്ങളുടെ മനസ്സില്‍ തന്നെയാണ്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ ചിലർ കുരച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരൊന്നും ഒരിക്കലും മാറില്ല.

നിങ്ങള്‍ മാറരുതെന്നാണ് എന്നിക്ക് തന്നെ പറയാനുള്ളത്. എന്നിരുന്നാലും ഇനി മുതല്‍ ഇത്തരം കമന്റുകള്‍ എഴുതന്നവർക്കെതിരെ കർശനമായ നിയമനടപടികള്‍ എടുക്കുമെന്ന കാര്യം അറിയിക്കുകയാണ്. കാസനോവയാണ് ഞാന്‍ എന്ന ഒരു കമന്റാണ് ഇന്ന് രാവിലെ കണ്ടത്. അതായത് എനിക്ക് പല സിറ്റിയിലും പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും എന്നാല്‍ അവരെയൊന്നും കല്യാണം കഴിക്കാന്‍ ഉദ്ധേശിക്കുന്നില്ലെന്നും കമന്റില്‍ പറയുന്നു.

ഇവനിതൊക്കെ കൊള്ളണം, കാണുന്നവർ ഇതൊക്കം വിശ്വസിക്കണം എന്നുള്ള രീതിയിലാണല്ലോ അവർ കമന്റിടുന്നത്. ഞാന്‍ കാസിനോവയാണെന്ന് പറയുന്ന സമയത്ത്, എനിക്ക് അത്ര മാത്രം കഴിവുണ്ടോയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അതിന് മാത്രം ലുക്കൊക്കെ എനിക്കുണ്ടോയെന്നും ചിരിച്ചുകൊണ്ട് ഗബ്രി പറയുന്നു.

ഇനിയൊക്കെ എന്റെ കമന്റ് സെക്ഷനില്‍ കിടന്ന് കുരച്ച് കഴിഞ്ഞാല്‍ നിന്നെയൊക്കെ കണ്ട് പിടിക്കാനുള്ള പൂർണ്ണമായ വഴികളൊക്കെ എനിക്ക് അറിയാം. നിലവില്‍ തന്നെ രണ്ട് തവണ സൈബർ സെല്ലില്‍ പരാതി കൊടുക്കാന്‍ പോയതാണ്. എന്നാല്‍ അതിന് പുറകില്‍ നടക്കാന്‍ കഴിയാത്തതുകൊണ്ടാണ് പിന്മാറിയത്. ഫേക്ക് അക്കൌണ്ടാണ്, വിദേശത്താണ് എന്നൊക്കെയുള്ള ധൈര്യത്തിലാണ് ഇത്രയും നെഗറ്റീവ് കമന്റിടുന്നതില്‍ ടെക്നോളജി മാറിയെന്നാണ് ഇവരോടെല്ലാം പറയാനുള്ളത്.

ആണ്‍കുട്ടികളെ തെറിവിളിച്ച് കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്ത് കേസെടുക്കാനാകില്ല. എന്നാല്‍ ആണ്‍കുട്ടിയെ തെറിവിളിക്കുന്ന കൂട്ടത്തില്‍ പെണ്‍കുട്ടിയെ കൂടി ചേർത്തിട്ടുണ്ടെങ്കില്‍, അതായത് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും ജാമ്യമില്ലാത്ത കുറ്റം ചാർത്തി അകത്തിടുമെന്നതാണ് നിയമം. കുറച്ച് കലിപ്പിലായതുകൊണ്ട് കാര്യങ്ങള്‍ തുറന്ന് പറയുകയാണ്.

'നീ മറ്റേ അബോർഷന്‍ ചെയ്ത് ആ പെണ്ണിനെ ഒഴിവാക്കിയതല്ലേ?' എന്നായിരുന്നു ഒരുത്തന്റെ കമന്റ്. മൈന്‍ഡ് ചെയ്യാതെ അത് ഡിലീറ്റ് ചെയ്ത് വിട്ടു. രണ്ടാമത് 'നീയും നിന്റെ അപ്പനും കൂടി ആ പെണ്ണിനെ പൈസ കൊടുത്ത് ഒതുക്കിയല്ലേടാ' എന്ന കമന്റ് വന്നു. അതും ഡിലീറ്റ് ചെയ്തപ്പോള്‍ അതേ ആള്‍ തന്നെ നീ കമന്റ് ഡിലീറ്റ് ചെയ്യും അലേടാ.. നീ ഒളിപ്പിക്കാന്‍ ശ്രമിക്കും അല്ലേടാ എന്നൊക്കെയായി കമന്റ്. ഇതോടെ ആ കമന്റ് മാത്രം സ്ക്രീന്‍ഷോട്ട് എടുത്തിട്ടുണ്ട് ഇതിന് നല്ല പണി തരുമെന്ന് പറഞ്ഞു. അതോടെ രണ്ടേ രണ്ട് മിനിറ്റില്‍ അവന്‍ അക്കൌണ്ട് വരെ ഡീലീറ്റ് ചെയ്തുപോയി. അതായത് ഇത്രയേയുള്ള അവരുടെ ധൈര്യമെന്നും ഗബ്രി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+