Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ഗബ്രിയെ ചതിച്ചു അല്ലേ, ഇതൊന്നും ഗബ്രി കാണുന്നില്ലേ'; പുതിയ റീൽ വൈറൽ, കമന്റുകളുടെ പെരുമഴ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് ജാസ്മിൻ മലയാളി പ്രക്ഷകർക്കിടയിൽ ചർച്ചയായി മാറുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ഷോയിൽ നിറഞ്ഞ് നിൽക്കാൻ ജാസ്മിന് സാധിച്ചു. ഒരുപക്ഷെ സീസൺ 6 ൽ കപ്പടിക്കാൻ സാധ്യതയുണ്ടെന്ന് വരെ ജാസ്മിനെ കുറിച്ച് ആദ്യം ആളുകൾ പ്രവചിച്ചിരുന്നു. എന്നാൽ സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിന് തിരിച്ചടിയായി. കടുത്ത വിമർശനമാണ് ഈ കോമ്പോയ്ക്കെതിരെ പിന്നീട് ഉയർന്നത്.

സുഹൃത്താണെന്ന് പറഞ്ഞ് പങ്കാളിയോടെന്ന പോലെയാണ് ജാസ്മിന്റെ പെരുമാറ്റമെന്നും ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്ന ആക്ഷേപം ശക്തമായി.എന്തിന് ഈ സൗഹൃദത്തിന്റെ പേരിൽ ജാസ്മിന്റെ വിവാഹം പോലും മുടങ്ങുന്ന സാഹചര്യമുണ്ടായി. തനിക്കെതിരെ ഉയരുന്ന വെറുപ്പും വിമർശനങ്ങളും ഷോയിൽ വെച്ച് തന്നെ പല അവസരങ്ങളിലും ജാസ്മിൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഷോ കഴിഞ്ഞ് ഇറങ്ങിയാൽ താൻ നാട് വിടേണ്ടി വരുമെന്ന് ഹൗസിൽ വെച്ച് പലപ്പോഴായി ജാസ്മിൻ പറഞ്ഞിട്ടുണ്ട്.

jasminesijo

എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ജാസ്മിൻ സൈബർ ആക്രമണങ്ങളെയെല്ലാം സധൈര്യം നേരിട്ടു. ഗബ്രിയുമായുള്ള സൗഹൃദം ഹൗസിലെന്നത് പോലെ തന്നെ പുറത്തും തുടർന്നു. ഇതോടെ ഈ കൂട്ടുകെട്ടിന് പുറത്ത് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങി. ഗബ്രിയുമായി മാത്രമല്ല ഹൗസിലെ മറ്റ് സഹമത്സരാർത്ഥികളുമായും വലിയ ആത്മബന്ധമാണ് ജാസ്മിൻ സൂക്ഷിക്കുന്നത്. സഹമത്സരാർത്ഥികളുമായുള്ള ഒത്തുകൂടലും വിശേഷങ്ങളുമെല്ലാം വീഡിയോ ആയും ഫോട്ടോ ആയുമെല്ലാം ജാസ്മിൻ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ചില രസകരമായ റീലുകളും പങ്കിടാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ജാസ്മിന്റെയൊരു റീലാണ് ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയിരിക്കുന്നത്.

ജാസ്മിനും സിജോയുമാണ് റീലിൽ എത്തിയത്. അജയന്റെ രണ്ടാം മോഷണമെന്ന പുതിയ സിനിമയിലെ ഒരു ഗാനരംഗം ഇരുവരും റിക്രിയേറ്റ് ചെയ്തതാണ് റീൽ. ഇരുവരും ഈ വീഡിയോ ഷൂട്ട് ചെയ്യാൻ പോകുന്ന രംഗങ്ങളെല്ലാം ആദ്യമേ തന്നെ സിജോ പുറത്തുവിട്ടിരുന്നു. ജാസ്മിൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്തരമൊരു വീഡിയോ എടുക്കാൻ തീരുമാനിച്ചതെന്നാണ് സിജോ പറഞ്ഞത്. താൻ തയ്യാറായി വന്നപ്പോഴേക്കും ജാസ്മിന് പനി പിടിച്ചുവെന്നും പിന്നീട് കഷ്ടപ്പെട്ട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്ന വഴിക്ക് ഇരുവരും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതെല്ലാം സിജോ തന്റെ ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടാണ് വീഡിയോ പൂർത്തിയാക്കിയത് എന്നാണ് സിജോയും ജാസ്മിനും വ്യക്തമാക്കിയത്.

എന്നാൽ ആ കഷ്ടപ്പാടുകൾ വെറുതെയായില്ലെന്നാണ് വീഡിയോ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്. സിജോ ബിഗ് ബോസിൽ പറഞ്ഞത് പോലെ കാട്ടുതീയായെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഇരുവരുടേയം കോമ്പോ തകർത്തെന്നും ജാസ്മിന്റെ റൊമാൻസ് അല്ലെങ്കിലും സൂപ്പറാണെന്നുമാണ് ചിലർ കുറിച്ചത്. ചിലരാകട്ടെ ജാസ്മിനൊപ്പം ഗബ്രിയെ കാണാത്തതിലെ പരിഭവം പങ്കുവെച്ചു. ഗബ്രിയായിരുന്നേൽ കൂടുതൽ പൊളിച്ചേനെ എന്നാണ് മറ്റ് കമന്റുകൾ. ചിലർ തമാശ രൂപേണ ജാസ്മിൻ ഗബ്രിയെ ചതിച്ചല്ലേ, ഗബ്രി ഇതൊന്നും കാണുന്നില്ലേയെന്നൊക്കെയുള്ള കമന്റുകൾ പങ്കിടുന്നുണ്ട്. എന്തായാലും വെറും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ രണ്ടര മില്യൺ വ്യൂസ് കടന്ന് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+