ജാസ്മിൻ ഗബ്രിയെ കെട്ടിപ്പിടിച്ച് പറഞ്ഞത് കേട്ടോ, സന്തോഷം അടക്കാനാകാതെ ആരാധകരും; വീഡിയോ വൈറൽ
ബിഗ് ബോസിൽ വെച്ച് സഹമത്സരാർത്ഥികൾ തമ്മിൽ സൗഹൃദം ഉണ്ടാകുന്നതൊക്കെ സാധാരണമാണ്. ചിലർ വളരെ പെട്ടെന്ന് അടുക്കും. ചിലർ സമയമെടുത്തും. എന്നാൽ ഈ സൗഹൃദങ്ങളിൽ പലതും അധികനാൾ തുടർന്ന് പോകാറില്ലെന്നതാണ് മറ്റൊരു വാസ്തുത. ഷോ കഴിയുമ്പോൾ തന്നെ ചില സൗഹൃദങ്ങൾ അടിച്ച് പിരിയാറുമുണ്ട്.
ഈ പതിവിനൊരു അപവാദമാണ് ജാസ്മിൻ-ഗബ്രി ബന്ധം. ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് വളരെ പെട്ടെന്നായിരുന്നു ഇരുവരും അടുത്തത്. ഇതോടെ ഹൗസിൽ പിടിച്ച് നിൽക്കാനുള്ള ഇരുവരുടേയും തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഈ ബന്ധത്തിനെതിരെ ഹൗസിലും പുറത്തും കടുത്ത വിമർശനമായിരുന്നു ഉയർന്നത് . ഇരുവരുടേയും കൂട്ടുകെട്ടിനെ വിമർശിച്ച് ജാസ്മിന്റെ കുടുംബം വരെ രംഗത്തെത്തി. എന്തിന് നിശ്ചയിച്ച് ഉറപ്പിച്ച ജാസ്മിന്റെ വിവാഹം പോലും ഈ സൗഹൃദത്തെ ചൊല്ലി ഒഴിഞ്ഞു. എന്നാൽ ഇതൊന്നും ജാസ്മിനെയോ ഗബ്രിയേയോ ബാധിച്ചില്ല. മാത്രമല്ല ഷോ അവസാനിക്കും വരേയും ഇരുവരും കൂട്ടുകെട്ട് തുടർന്നു.

ഷോ കഴിയുന്നതിന് വരേയെ ഈ കൂട്ടുകെട്ടിന് ആയുസുണ്ടാകുകയുള്ളൂവെന്നായിരുന്നു ഒരു കൂട്ടരുടെ വിമർശനം. പുറത്തിറങ്ങിയപ്പോൾ ഈ ബന്ധത്തിന്റെ പേരിൽ ഇരുവരും കടുത്ത സൈബർ ആക്രമണവും നേരിട്ടിരുന്നു. എന്നാൽ വിമർശിച്ചവരുടേയും പരിഹസിച്ചവരുടേയും വായടപ്പിച്ച് കൊണ്ട് ഇരുവരും ഇപ്പോഴും സൗഹൃദം തുടരുകയാണ്. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റേയും ഒരുമിച്ച് സമയം പങ്കിടുന്നതിന്റേയുമെല്ലാം വീഡിയോ ഇരുവരും ഇടയ്ക്കിടെ പങ്കിടാറുണ്ട്. ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ജബ്രി വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്.
എന്നാൽ ഇന്ന് ജബ്രി ആരാധകർക്ക് ഏറെ ആഘോഷിക്കാൻ മറ്റൊരു വീഡിയോയുമായി എത്തിയിട്ടുണ്ട് ജാസ്മിൻ. മറ്റൊന്നുമല്ല, ജാസ്മിന്റെ പിറന്നാൾ വീഡിയോ ആണ് സംഭവം. ജാസ്മിനും ഗബ്രിയും കൂടാതെ മറ്റ് ബിഗ് ബോസ് താരങ്ങളായ സിജോ , റെസ്മിൻ ഭായ് തുടങ്ങിയവർ എല്ലാവരും തന്നെ ജാസ്മിന്റെ പിറന്നാൾ ആഘോഷമാക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയിൽ ഗബ്രി ജാസ്മിനെ കുറിച്ച് പറയുന്നതെല്ലാം കേൾക്കാം. വീഡിയോയ്ക്ക് അവസാനം ഗബ്രിയെ കെട്ടിപിടിച്ച് കൊണ്ട് എന്റെ ജീവിതത്തിൽ കിട്ടിയതിൽ ഏറ്റവും ബെസ്റ്റ് ആണ് എന്ന് ജാസ്മിൻ പറയുന്നുണ്ട്.
അതേസമയം വീഡിയോയ്ക്ക് താഴെ കമന്റും ആശംസയുമായി നിരവധി പേരാണ് എത്തിയത്. ഇതുപോലെ ഒരുപാട് ജൻമദിനങ്ങൾ ആഘോഷിക്കാൻ സാധിക്കട്ടെയെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ജീവിതത്തിൽ രണ്ട് പേർക്കും ഇതുപോലെ തന്നെ പോകാൻ സാധിക്കട്ടെയെന്നാണ് മറ്റ് ചിലരുടെ കമന്റ്. ജീവിതത്തിൽ കിട്ടിയ ബെസ്റ്റ് ആൾ എന്നാണ് ചിലർ കുറിച്ചത്. മറ്റ് ചില കമന്റുകൾ നോക്കാം- 'ജാസ്മിൻ അവസാനം പറഞ്ഞ വാക്ക് 100 അല്ല 101% സത്യം ആണ് .ജാസ്മിന്റെ ജീവിതത്തിൽ കിട്ടിയ ബെസ്റ്റ് ആണ് ഗബ്രി.അതേ ജാസ്മിന്റെ ജീവിതത്തിൽ കിട്ടിയ വിലമതിക്കാൻ കഴിയാത്ത മുത്ത് ആണ് ഗബ്രി'.'ജാസൂ ഒരുപക്ഷെ ഇത്രയും സന്തോഷത്തിൽ ആഘോഷിച്ച ജന്മദിനം വേറെ ഉണ്ടാകില്ല.ഒരുപാട് സങ്കടങ്ങൾക്ക് ഒടുവിൽ വളരെ മനോഹരമായ കാഴ്ചകൾ'. 'അത് സത്യം നിനക്ക് കിട്ടിയതിൽ . ഏറ്റവും വലിയ നിധി എന്ന് തന്നെ പറയാം', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications