അഡ്രസ് ലീക്കായി പോയെന്ന് ഗബ്രി, ആരാധകർ അയച്ചത് കണ്ട് കരച്ചിൽ അടക്കാനാകാതെ ജാസ്മിൻ
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ താരങ്ങളാണ് ജാസ്മിനും ഗബ്രിയും. തുടക്കം മുതൽ ഒരുമിച്ച് നിന്നായിരുന്നു ഇരുവരും ബിഗ് ബോസിൽ കളിച്ചത്. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഇരുവരും കമിതാക്കളെ പോലെ പെരുമാറുന്നുവെന്നായിരുന്നു ചിലർ ഉയർത്തിയ ആക്ഷേപം. ഒടുക്കം ഇരുവരുടേയും ഈ കൂട്ടുകെട്ട് ജാസ്മിന്റെ വിവാഹം മുടങ്ങുന്നതിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു.
എന്നാൽ ഒന്നിന്റേയും പേരിൽ ഈ സൗഹൃദം അവസാനിപ്പിക്കാൻ രണ്ട് പേരും തയ്യാറായിരുന്നില്ല. ഷോ കഴിഞ്ഞതിന് ശേഷവും ഹൗസിൽ ഉണ്ടായിരുന്ന അതേ അടുപ്പവും സ്നേഹവുമാണ് ഇരുവരും പുലർത്തുന്നത്. ഇതോടെ ഇരുവർക്കും വലിയ സ്വീകാര്യതയാണ് ആളുകൾക്കിടയിൽ ലഭിക്കുന്നത്. തങ്ങളുടെ നല്ല നിമിഷങ്ങളെല്ലാം ഗബ്രിയും ജാസ്മിനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയുമായി വന്നിരിക്കുകയാണ് ജാസ്മിനും ഗബ്രിയും.

എന്റെ വിലാസം എങ്ങനെയോ ലീക്കായിട്ടുണ്ട്. അങ്ങനെ ആ അഡ്രസിലേക്ക് ഒരുപാട് സാധനങ്ങൾ വന്നു. ജാസ്മിനുള്ളതും എനിക്കുള്ളതും ഞങ്ങൾക്ക് ഒരുമിച്ച് ഉള്ളതുമൊക്കെ വന്നിട്ടുണ്ട്. 11 കിലോയുടെ ബോക്സ് ആണ് ഒന്ന്. ഇവയുടെയെല്ലാം അൺബോക്സിങ് ആണ് നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഗബ്രി വീഡിയോ തുടങ്ങുന്നത്. വസ്ത്രങ്ങളും മാലകളും ഷൂസുകളും ലാമ്പുകളും മറ്റുമാണ് സമ്മാനങ്ങളായി എത്തിയത്. ഇതിൽ ഇരുവരും ബിഗ് ബോസിൽ എത്തിയ ആദ്യ ദിവസം മുതലുള്ള ഫോട്ടോകൾ ചേർത്ത് കൊണ്ടുള്ള ആൽബവും ആരാധകർ അയച്ചിട്ടുണ്ട്. ഇതാണ് തങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട ഗിഫ്റ്റ് എന്നാണ് ജാസ്മിനും ഗബ്രിയും പറഞ്ഞത്.
. 'ബിഗ് ബോസിന്റെ ചരിത്രത്തില്‍ വേറെ ആർക്കും ഇത്രയും എഫേര്‍ട്ട് എടുത്ത് ഒരു സമ്മാനം കിട്ടിയിട്ടുണ്ടാവില്ല. അതും ഒരേ രീതിയില്‍ രണ്ട് പേർക്കും തയ്യാറാക്കിയ സമ്മാനങ്ങൾ. ഇത് വളരെ സ്പെഷ്യൽ ആണ്. ഞാനിതെന്നും സൂക്ഷിച്ച് വെക്കുമെന്ന്' ഗബ്രി പറയുന്നു.
എന്നാല്‍ ആൽബം തുറന്ന് കണ്ടതോടെ കണ്ണീരണിയുന്ന ജാസ്മിനെയാണ് വീഡിയോയിൽ കണ്ടത്. പലപ്പോഴായി വീഡിയോയുടെ മുന്നില്‍ നിന്നും എഴുന്നേറ്റ് പോവാന്‍ ജാസ്മിൻ ശ്രമിച്ചെങ്കിലും ഗബ്രി ജാസ്മിനെ പിടിച്ചിരുന്നു. ഇത് ആനന്ദാശ്രു ആണെന്നും വിഷമം വന്ന് കരഞ്ഞതല്ലെന്നും ഗബ്രി പറഞ്ഞു.
അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.ചില കമന്റുകൾ ഇങ്ങനെ-'Gabri തമാശക്കാണെങ്കിലും GJ gubrijose എന്ന് വായിച്ചത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ചിന്തിച്ചു ശരിയാണല്ലോ ഗബ്രിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട മുത്ത് ഗബ്രിയുടെ അപ്പനാണ്. അതുപോലെ ബിഗ്‌ബോസിലൂടെ ഗബ്രിക്ക് കിട്ടിയ വിലമതിക്കാനാകാത്ത മുത്താണ് ജാസ്മിൻ. ഈ രണ്ടു പേരുടെയും നെയിം തുടങ്ങുന്നത് J വെച്ചാണ്. ഒരു ദിവസം ഗബ്രിയുടെ ഇടവും വലവും ഇവർ രണ്ടുപേരും കൂടി നിൽക്കുന്നത് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. എത്ര മനോഹരമായിരിക്കും ആ കാഴ്ച',
'നിങ്ങൾ അത്രയും കഷ്ടപ്പെട്ടു അതാണ് ഇത്രയും സ്നേഹിക്കുന്ന ആൾക്കാർ.. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. അതിനകത്തുള്ളതിനേക്കാൾ നിങ്ങൾ പുറത്തിറങ്ങിയ ബോണ്ടാണ് ഭയങ്കര ഇഷ്ടം'
'ബിഗ് ബോസ് എന്നത് ഒരു നിമിത്തം മാത്രമാണ്.... കാണാനും ചേരാനും വേണ്ടിയായിരുന്നു എല്ലാം... "നിങ്ങളെ പോലെ നിങ്ങൾ മാത്രം', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications