ജീവിതത്തിലെ മറ്റൊരു ആഗ്രഹം കൂടി സാധിച്ച് ജാസ്മിൻ; 'നിനക്ക് ഗബ്രിയെ വിവാഹം കഴിച്ചൂടെ'യെന്ന് കമന്റ്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ജാസ്മിൻ ജാഫറിനെ സോഷ്യൽ മീഡിയയ്ക്ക് പരിചയം. കൊറോണകാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സമ്പാദിച്ചത്. വളരെ പെട്ടെന്ന് തന്നെ യുട്യൂബിൽ വൺ മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടാൻ ജാസ്മിന് സാധിച്ചിരുന്നു. പിന്നീടാണ് ജാസ്മിൻ ബിഗ് ബോസ് മലയാളം സീസൺ 6 ൽ എത്തുന്നത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെ തന്നെ സൈബർ ആക്രമണവും താരം നേരിട്ടു.
സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള ജാസ്മിന്റെ കൂട്ടുകെട്ടായിരുന്നു പ്രശ്നമായത്. ഷോ തുടങ്ങിയപ്പോൾ മുതൽ ഇരുവരും അടുത്ത കൂട്ടുകാരയതായിരിന്നു ചിലരെ ചൊടിപ്പിച്ചത്. സൗഹൃദം എന്ന് പറഞ്ഞ് കമിതാക്കളെ പോലെയാണ് ഇരുവരും പെരുമാറുന്നതെന്ന ആക്ഷേപവും ശക്തമായിരുന്നു. വിവാഹം ഉറപ്പിച്ച് ഷോയിൽ എത്തിയ ജാസ്മിൻ മറ്റൊരു ആൺകുട്ടിയുമായി അടുത്തതും ചിലർക്ക് ദഹിച്ചില്ല. പിന്നീട് ഈ വിവാഹം അടക്കം മുടങ്ങാൻ ഇത് കാരണമാവുകയും ചെയ്തു. ഇതോടെ ജാസ്മിന്റെ കുടുംബം അടക്കം കടുത്ത സൈബർ അധിക്ഷേപങ്ങൾക്ക് പാത്രമായി.

നെഗറ്റീവ് കാരണം ഷോ കഴിഞ്ഞ് പുറത്തുവന്നാൽ തന്റെ സ്ഥിതി വളരെ മോശമായി പോകുമെന്ന് ബിഗ് ബോസിൽ വെച്ച് ജാസ്മിൻ പറഞ്ഞിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തുവന്നതോടെ ഇത്തരം സൈബർ ആക്രമണങ്ങളേയെല്ലാം സധൈര്യം നേരിടുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്. ബിഗ് ബോസിൽ വെച്ച് ഏറ്റവും നെഗറ്റീവ് നേടാൻ കാരണമായ ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ഒഴിവാക്കുമെന്ന് കരുതിയവരെ ഞെട്ടിച്ച് കൊണ്ട് ഷോയിൽ പുലർത്തിയ അതേ സൗഹൃദം പുറത്തും ജാസ്മിൻ നിലനിർത്തി.
പിന്നീട് ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിനെ ആരാധകർ ഒന്നടങ്കം സ്വീകരിക്കുന്നതായിരുന്നു കാഴ്ച. ഇരുവരും ഒരുമിച്ച് ഉദ്ഘാടന പരിപാടികളിലും പ്രമോഷനുകളിലുമെല്ലാം സജീവമായി.
ഷോ കഴിഞ്ഞാൽ തകർന്ന് പോകുമെന്ന പ്രേക്ഷകർ വിലയിരുത്തിയ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു പിന്നീട് സംഭവിച്ചത്. തന്റെ ആഗ്രഹങ്ങൾ ഓരോന്നും നേടിയെടുക്കുന്ന ജാസ്മിൻ ഈ സന്തോഷങ്ങളെല്ലാം ആരാധകരിമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു പുതിയ സന്തോഷം കൂടി ആരാധകരെ അറിയിക്കുകയാണ് ജാസ്മിൻ. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 16 പ്രോ സ്വന്തമാക്കിയ വിവരമാണ് ജാസ്മിൻ പങ്കുവെച്ചത്.
ഗബ്രിക്കൊപ്പം തന്നെ പുതിയ ഐഫോൺ വാങ്ങാൻ പോകുന്ന വീഡിയോയും ജാസ്മിൻ തന്റെ യുട്യൂബിൽ പങ്കുവെച്ചു. വളരെ കാലത്തെ ആഗ്രഹമാണ് പുതിയൊരു ഫോൺ എന്ന് വീഡിയോയിൽ ജാസ്മിൻ പറയുന്നുണ്ട്. 1.20 ലക്ഷത്തിനടുത്താണ് ഐ ഫോൺ പ്രോമാക്സിന്റെ വില. 1 ടിബിയാണ് ജാസ്മിൻ സ്വന്തമാക്കിയിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ജാസ്മിന് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. ഫോൺ വാങ്ങിയത് ആശംസിക്കുന്നതിനെക്കാൾ കൂടൂതൽ കമന്റുകൾ ഗബ്രി-ജാസ്മിൻ കോമ്പോയെ കുറിച്ചാണ്. എന്ത് രസമാണ് ഈ കൂട്ടുകെട്ട് കണ്ടോണ്ടിരിക്കാൻ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇത്രയും സൗഹൃദം ആയ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് പേർക്കും വിവാഹം കഴിച്ചൂട എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. മറ്റുള്ളവർക്ക് അസൂയ തോന്നിക്കാൻ പറ്റും വിധത്തിൽ ജീവിക്കുന്നത് ഒരു ഭാഗ്യമാണെന്നായിരുന്നു വേറൊരു കമന്റ്.












Click it and Unblock the Notifications