Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവളെ താഴെ ഇറക്കണം', എന്തൊക്കെ ബഹളമായിരുന്നു: ഒടുവില്‍ ആ നേട്ടവും സ്വന്തമാക്കി ജാസ്മിന്‍

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയാകുകയും പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ കൂടുതല്‍ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറുകയും ചെയ്ത താരമാണ് ജാസ്മിന്‍ ജാഫർ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ രംഗത്ത് താന്‍ സ്വന്തമാക്കിയ ഒരു നേട്ടത്തെക്കുറിച്ചുള്ള സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ജാസ്മിന്‍.

സ്വന്തം യൂട്യൂബ് ചാനല്‍ 15 ലക്ഷം സബ്സ്ക്രൈബിലേക്ക് കടന്നിരിക്കുന്നുവെന്നതാണ് ജാസ്മിന്‍ പങ്കുവെക്കുന്ന ആ സന്തോഷ വാർത്ത. ചാനല്‍ തുടങ്ങി ചെറിയ സമയത്തിനുള്ളില്‍ തന്നെ വളർച്ചയുണ്ടാക്കാന്‍ സാധിച്ചുവെന്നത് അനുഗ്രഹമാണ്. 15 മില്യണ്‍ തൊട്ട ദിവസം സിജോയുടെ എന്‍ഗേജ്മെന്റിന്റെ തിരക്കിലായിരുന്നു. വളരെ സന്തോഷമായിരുന്നു. എന്നാല്‍ അന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ സാധിച്ചില്ല.

jasmin-jaffe

എന്നെ പിന്തുണച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്. ഇന്ന് കാണുന്ന ജാസ്മിന്‍ ജാഫറായി എന്നെ മാറ്റിയത് സോഷ്യല്‍ മീഡിയയാണ്. പലവട്ടം നിർത്തിപ്പോയ വ്യക്തിയാണ്. അതിനൊക്കെ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും അവസാനം കറങ്ങിത്തിരിഞ്ഞ് ഇവിടെ തന്നെ എത്തുകയാണുണ്ടായതെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.

ചാനല്‍ 1 മില്യണ്‍ ആയ സമയത്താണ് ബിഗ് ബോസിലേക്ക് പോകുന്നത്. സോഷ്യല്‍മീഡിയ ഫെയിം എന്ന നിലയില്‍ തന്നെയാണ് ബിഗ് ബോസില്‍ അവസരം ലഭിച്ചത്. ബിഗ് ബോസിന് ശേഷം നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റേതായ ഒരുപാട് തെറ്റുകളും ശരികളും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.

ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് 1.5 മില്യണ്‍ ആയെന്ന വിവരം ഞാന്‍ ആദ്യമായി അറിയുന്നത്. കുറേ കമന്റസ് വെച്ചിട്ടാണ് അദ്ദേഹം സോറി ഇട്ടത്. അതായത് ഞാന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്തുള്ള കമന്റുകളായിരുന്നു അത്. "ഇവളെ നമുക്ക് വണ്‍മില്യനില്‍ നിന്നും താഴെ ഇറക്കണം. ഇവളുടെ യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം പേജുമൊക്കെ അണ്‍സബ്സ്ക്രൈബ് ചെയ്യണം, ചാനല്‍ റിപ്പോർട്ട് ചെയ്യണം" എന്നക്കൊയുള്ള ഒരുപാട് കമന്റുകള്‍ അന്ന് ശക്തമായിരുന്നു.

ആ ഒരു സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ ഇപ്പോള്‍ 1.5 മില്യണിലേക്ക് എത്തിയിരിക്കുന്നത്. ദൈവത്തോടാണ് അതിന് എനിക്ക് ആദ്യമായി നന്ദി പറയാനുള്ളത്. പിന്നീട് എന്നെ സ്നേഹിക്കുന്ന ഒരോ പ്രേക്ഷകരോടും. ഒരുപാട് ഹേറ്റേഴ്സ് ഉണ്ടായിട്ടും, അതിലും അപ്പുറം സ്നേഹിക്കാന്‍ ആളുകള്‍ ഉണ്ടായിട്ടാണ് ഞാന്‍ ഇങ്ങനെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എപ്പോഴെ ഫീല്‍ഡ് ഔട്ടായി പോയിട്ടുണ്ടാകും.

പെട്ടെന്ന് തന്നെ 2 മില്യണ്‍ ആകാന്‍ വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവരും എന്റെ കൂടെ കാണുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് കഷ്ടപ്പെട്ടാലെ അതിന്റെ ഫലം ഉണ്ടാകൂ എന്നാണ് പുതിയ യൂട്യൂബേഴ്സിനോടും അല്ലെങ്കില്‍ ചാനല്‍ തുടങ്ങി നിർത്തിവെച്ചവരോടും പറയാനുള്ളത്. നമ്മുടേതായിട്ടുള്ള ഒരു സമയം എപ്പോഴെങ്കിലും ദൈവം നിശ്ചയിച്ച് വെച്ചിട്ടുണ്ടാകും. അന്നേ നമ്മള്‍ ക്ലിക്കാകുയുള്ളതെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ച താരമായിരുന്നു ജാസ്മിന്‍ ജാഫർ. പ്രേക്ഷകരുടെ പ്രതീക്ഷ ശരിവെക്കുന്ന തരത്തില്‍ തുടക്കം മുതല്‍ തന്നെ മികച്ച രീതിയില്‍ ജാസ്മിന്‍ മത്സരം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ ഗബ്രിയുമായുള്ള കോമ്പോ പിടിച്ചതിന് പിന്നാലെ താരത്തിന്റെ പ്രകടനം താഴെപോയി എന്ന വിലയിരുത്തലും ശക്തമായിരുന്നു. എന്തൊക്കെയാണെങ്കിലും ഇരുവരും ഇപ്പോഴും വിമർശകരുടെയൊക്കെ വായടപ്പിച്ചുകൊണ്ട് നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+