'ജാസ്മിന് അറിയാം, ആളുകളുടെ കണ്ണിൽ എങ്ങനെ പൊടിയിടണമെന്ന്',പുതിയ സന്തോഷത്തിനും വിമർശനം,വായടപ്പിച്ച് ജാസ്മിൻ
ബ്യൂട്ടി വ്ലോഗറായ ജാസ്മിൻ ജാഫർ ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് കൂടുതൽ മലയാളി പ്രേക്ഷകരിലേക്ക് എത്തിയത്. തുടക്കത്തിൽ വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. എന്നാൽ സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ രീതിയിൽ വിമർശനത്തിന് കാരണമായി. ഷോയിലെ ഏറ്റവും വെറുക്കപ്പെട്ട കോമ്പോയായി പിന്നീട് ഇരുവരും മാറുകയായിരുന്നു. കടുത്ത സൈബർ ആക്രമണാണ് ജാസ്മിൻ-ഗബ്രി കോമ്പോയ്ക്ക് നേരിടേണ്ടി വന്നത്.
സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ലൗ കോമ്പോ പിടിച്ച് ഇരുവരും പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. വിവാഹം ഉറപ്പിച്ചായിരുന്നു ജാസ്മിൻ ഷോയിൽ എത്തിയത്. ഇതൊന്നും ചിലരെ ചൊടിപ്പിച്ചു. ഗബ്രിയുമായുള്ള സൗഹൃദം പിന്നീട് ജാസ്മിന്റെ വിവാഹം മുടങ്ങാൻ കാരണമായിരുന്നു. താൻ ഇനിയും വിഡ്ഢിയാകാൻ ഇല്ലെന്നും വിവാഹത്തിൽ നിന്നും പിൻമാറുകയാണെന്നും വിവാഹം നിശ്ചയിച്ച യുവാവ് തന്നെ മുന്നോട്ട് വന്ന് വ്യക്തമാക്കുകയായിരുന്നു.

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദത്തിനെതിരെ കുടുംബവും കടുത്ത എതിർപ്പാണ് ഉയർത്തിയത്. അതുകൊണ്ട് തന്നെ ഷോ കഴിഞ്ഞ് പുറത്തെത്തിയാൽ ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിന് എന്ത് സംഭവിക്കുമെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ ഷോയിൽ ഉണ്ടായിരുന്ന അതേ സൗഹൃദവും അടുപ്പവും പുറത്തും ഇരുവരും പുലർത്തി. ഈ സൗഹൃദം തുടർന്നതോടെ ഇരുവർക്കുമെതിരെയുള്ള വിമർശനങ്ങളും കുറഞ്ഞു.
ഇപ്പോൾ ഓടി നടന്നത് പ്രമോഷനുകളിലും ഉദ്ഘാടന പരിപാടികളിലുമെല്ലാം പങ്കെടുക്കുകയാണ് ജാസ്മിനും ഗബ്രിയും. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു മേഘാലയ യാത്രയും നടത്തിയിരുന്നു. അന്ന് ജാസ്മിൻ കേട്ട ചോദ്യം കുടുംബത്തെ മറന്നോ എന്നതായിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബവുമായി യാത്ര പോകുന്നൊരു വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ജാസ്മിൻ. ഉമ്മയും ഉപ്പയും സഹോദരനും ഒന്നിച്ചുള്ള യാത്രയുടെ വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചത്. കുടുംബം തനിക്ക് എല്ലാമാണ് എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ജാസ്മിന്റെ വീഡിയോക്ക് സ്നേഹം അറിയിക്കുന്നത്.
'ജാസ്മിൻ ബിഗ് ബോസിൽ പറഞ്ഞ ഒരു കാര്യം ഇപ്പോൾ ഓർമ വരുന്നു, എൻ്റെ കുടുംബത്തിന് ഞാനെ ഉണ്ടായിട്ടുള്ളൂ,ഇനി അങ്ങോട്ടും ഞാനേ ഉണ്ടവുള്ളൂ', എന്നായിരുന്നു സ്നേഹം പങ്കുവെച്ച് ഒരാൾ കുറിച്ചത്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെയന്നാണ് മറ്റ് ചിലരുടെ കമന്റ്.എന്നാൽ ചിലർ ഈ വീഡിയോയ്ക്ക് താഴെയും ജാസ്നിനെ രംഗത്തെത്തി. കാഴ്ചക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ജാസ്മിൻ നടത്തുന്നതെന്നാണ് വിമർശനം.
'വീഡിയോ കണ്ടതിൽ സന്തോഷം, പക്ഷേ വ്യൂവേഴ്സിന്റെ കണ്ണിൽ പൊടിയിടേണ്ടത് എങ്ങനെയെന്ന് ജാസ്മിന് നന്നായി അറിയാം. ഗബ്രിയുടെ കൂടെ യാത്ര പോയതിന് പിന്നാലെ കുടുംബത്തിന്റെ കൂടെ യാത്ര പോയതിലെ ലോജിക് വിസിബിൾ ആണ്. ഇത് എല്ലാവർക്കും മനസിലാകും', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് ജാസ്മിൻ തന്നെ മറുപടി നൽകി. ഇനിയും നല്ലോണം കരയൂവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ജാസ്മിനെ പിന്തുണച്ച് കൊണ്ട് നിരവധി പേരും ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വല്ലവരും പൈസ മുടക്കി യാത്ര പോകുന്നതിന് മറ്റുള്ളവർ എന്തിനാണ് ഇത്ര കരയുന്നത് എന്നാണ് ചിലർ കുറിച്ചത്. യാത്ര പോകാൻ സാധിക്കാത്തതിന്റെ രോധനമാണോ ഇത് എന്ന പരിഹാസ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്












Click it and Unblock the Notifications