Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യ പ്രതികരണം; വീഡിയോയുമായി റെസ്മിൻ, 'കുറെ സംസാരിക്കാനുണ്ട് അല്ലേ'

ബി​ഗ് ബോസ് മലയാളം സീസൺ 6 ന്റെ ​ഗ്രാന്റ് ഫിനാലെ അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ജിന്റോ ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ രണ്ടാം സ്ഥാനത്ത് എത്തിയത് അർജുനായിരുന്നു. ഒന്നോ രണ്ടോ സ്ഥാനം ജാസ്മിന് ലഭിക്കുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. മൂന്നാം സ്ഥാനത്ത് മാത്രമാണ് ജാസ്മിൻ എത്തിയത്. ഇതിൽ പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്.

ജാസ്മിൻ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ വിജയി ആകാൻ സാധിക്കുമായിരുന്നെന്നാണ് മറ്റ് ചിലർ പറയുന്നത്. ഇപ്പോൾ ​ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യ പ്രതികരണം വന്നിരിക്കുകയാണ് റെസ്മിനാണ് ജാസ്മിനൊപ്പം ഉള്ള വീഡിയോ പങ്കുപവെച്ചത്. ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട ജാസ്മിൻ ജാഫറിനൊപ്പമാണ് എന്ന് പറഞ്ഞാണ് റെസ്മിൻ വീഡിയോ ആരംഭിക്കുന്നത് ജാസ്നോട് ഒരു ഹായ് പറയാൻ റെസ്മിൻ പറയുന്നുണ്ട്.

bb

ഹായ് ഹലോ എന്ന് ചിരിച്ച് കൊണ്ട് ജാസ്മിൻ പറയുകയാണ്. നമ്മുടെ ജാസ്മിൻ തിരിച്ചെത്തിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ പിന്നീട് കാണാം. കുറെ സംസാരിക്കാനുണ്ട് അല്ലേ ജാസ് എന്ന് റെസ്മിൻ ചോദിക്കുമ്പോൾ അതെ അതെ എന്നാണ് ജാസ്മിൻ പറയുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റിമായി എത്തുന്നത്. ജാസ്മിൻ ഉള്ളത് കാെണ്ട് മാത്രമാണ് ബി ബി 6 കണ്ടതെന്നും ശരിക്കും ആ കപ്പ് ജാസ്മിനാണ് ലഭിക്കേണ്ടിയിരുന്നതെന്നുമൊക്കെയാണ് അഭിപ്രായങ്ങൾ.

ബി​ഗ് ബോസ് മലയാളം 6 ന്റെ തുടക്കം തൊട്ടുതന്നെ മികച്ചരീതിയിലാണ് ജാസ്മിൻ കളിച്ചുകൊണ്ടിരുന്നത്. എന്നാൽ ​ഗബ്രിയുമായുള്ള കോമ്പോ ജാസ്മിനെ നെ​ഗറ്റീവ് ആയിട്ടാണ് ബാധിച്ചത്. ഈ കോമ്പോയ്ക്കെതിരെ രൂക്ഷമായ വിമർശനവമാണ് ഉയർന്നത്. ഇത് ജാസ്മിനെ വ്യക്തിപരമായും ബാധിച്ചു. ജാസ്മിൻ കോമ്പോ കളിക്കാതെ നിന്നിരുന്നെങ്കിൽ ഇത്ര വിമർശനം കേൾക്കുമായിരുന്നില്ലെന്നും അഭിപ്രായമുണ്ട്.

മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേയ്ക്കും ജിന്റോ തന്നെയായിരിക്കും വിജയി എന്ന് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ജിന്റോ തുടക്കത്തിൽ ആക്ടീവ് ആയിരുന്നില്ല. മണ്ടൻ എന്ന പട്ടം കിട്ടിയിരുന്നു. എന്നാൽ ദിവസം കഴിയുന്തോറും ജിന്റോയ്ക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത കൂടി. എന്നാൽ അർജുനിന് അവസാനം ആയപ്പോഴാണ് വോട്ട് കൂടിയത്. അർജുൻ ശ്രീതു കമ്പോയും ഹിറ്റായിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ 6 മാർച്ച് പത്തിനാണ് ആരംഭിച്ചത്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലേക്ക് 29ാം ദിവസം ആറ് വൈൽഡ് കാർഡുകളെത്തി. ടോപ്പ് ഫൈവിൽ ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, ഋഷി എന്നിവരാണ് ഉണ്ടായിരുന്നത്. ഋഷി ആണ് ആദ്യം പുറത്തായത്. പിന്നീട് അഭിഷേകും ജാസ്മിനും പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+