ബിഗ് ബോസ് താരം ജിന്റോയുടെ വിവാഹം നടന്നില്ല; 'അവൾ തിരിച്ചുപോയി'; കാരണം പറഞ്ഞ് താരം
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് തന്നെ തന്റെ വിവാഹക്കാര്യത്തെ കുറിച്ച് ജിന്റോ വെളിപ്പെടുത്തിയിരുന്നു. താൻ വിവാഹമോചിതനാണെന്നും യുഎസ്എയിലുള്ള പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നുമാണ് താരം തുറന്ന് പറഞ്ഞത്. ഷോ കഴിഞ്ഞാൽ താനും അവരുമായുള്ള വിവാഹം നടക്കുമെന്നും വീട്ടുകാർക്കെല്ലാം അതിന് സമ്മതമാണെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോഴിതാ നിശ്ചയിച്ച തീയതിക്ക് തന്റെ വിവാഹം നടന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ജിന്റോ. വിവാഹത്തെ കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് ജിന്റോ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം നടക്കാതിരുന്നതിനുളള കാരണവും താരം തുറന്ന് പറഞ്ഞു. ജിന്റോയുടെ വാക്കുകളിലൂടെ

'കഴിഞ്ഞ മാസം കല്യാണം നടത്തുമെന്നായിരുന്നു ഞാൻ എല്ലാവരോടും പറഞ്ഞത്. കല്യാണത്തിനായി പെണ്ണും ഇവിടെ വന്നിരുന്നു. നിയമപരമായി വിവാഹമോചനം നടന്നാലും പള്ളിയിൽ നിന്നും വിവാഹമോചനം ലഭിക്കണം. സാധാരണ ക്രിസ്ത്യൻ സമുദായത്തിലെ പ്രധാന പരാതിയാണത്. പള്ളിയിൽ വെച്ച് വീണ്ടും വിവാഹം നടത്തണമെങ്കിൽ പള്ളിയിൽ നിന്നും ഡിവോഴ്സ് ലഭിച്ചേ തീരു.എല്ലാവരും പറഞ്ഞത് പള്ളിയിൽ നിന്ന് വിവാഹമോചനം ലഭിക്കാൻ പാടാണ്, പ്രത്യേകിച്ച് എറണാകുളം അതിരൂപതയിൽ നിന്ന്.
കാർണവർമാർക്ക് പള്ളിയിൽ നിന്ന് തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധം ഉണ്ടായത് കൊണ്ട് ഞാൻ ഇക്കാര്യം സംസാരിക്കാൻ പള്ളിയിൽ ചെന്നു. ഞാൻ കാര്യങ്ങൾ അച്ഛനോട് തുറന്ന് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് കോടതിയിൽ നിന്നും ഡിവോഴ്സ് കിട്ടിയാലും കുറച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ഒന്നാകണമെന്ന തോന്നൽ ഉണ്ടാകും. അതിനുള്ളൊരു അവസരമാണ് ഞങ്ങൾ കൊടുക്കുന്നത്. രണ്ടാമതൊരു കൗൺസിലിങ്ങിന് നടത്തി അവർക്ക് ഒന്നിച്ചുപോകാൻ സമ്മതമാണെങ്കിൽ അങ്ങനെ പോകാൻ അവസരം ഒരുക്കുകയാണെന്ന്. അദ്ദേഹത്തോടെ സംസാരിച്ച് കഴിഞ്ഞപ്പോൾ ഡൈവോഴ്സ് നടത്താനുളള നടപടികളൊക്കെ അദ്ദേഹം ചെയ്ത് തന്നു. ഇനി സാക്ഷികൾ ഒപ്പിടേണ്ടതേ ഉള്ളൂ.
പണ്ടത്തെ അനുഭവങ്ങളൊക്കെ വെച്ചാണ് ആളുകൾ പറയുന്നത് വിവാഹമോചനം കിട്ടില്ലെന്ന്. അങ്ങനെയൊരു സംഭവം ഇല്ല. ഞാൻ പോയി നേരിട്ട് അനുഭവിച്ചതാണ്. തെറ്റായ കാര്യങ്ങൾ ഇനിയും പറയരുത്. പള്ളിയിൽ വെച്ച് വിവാഹം കഴിച്ചാലേ നമ്മുക്കൊരു കുട്ടിയൊക്കെ ഉണ്ടായാലൊക്കെ അംഗീകാരം കിട്ടൂ. എന്തായാലും ഇപ്പോൾ അവൾ തിരിച്ചുപോയി. ഇനി എന്നാണ് തിരിച്ചുവരിക എന്ന് അറിയില്ല. യുഎസ്എയിൽ നിന്ന് വന്നൊരാള് ഈ അവസ്ഥയിൽ പോയത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കേൾക്കുമ്പോൾ അത് വിശ്വസിക്കാതെ ഏത് വിഷയത്തിലും സ്വന്തമായൊരു ധാരണ ഉണ്ടാക്കാൻ ശ്രമിക്കുക. പള്ളിയിൽ നിന്നും മുൻപ് ഞാൻ ഡിവോഴ്സിന് കൊടുത്തിരുന്നില്ല. പലരും പറയുന്നത് കേട്ടിട്ടാണ് കൊടുക്കാതിരുന്നത്. എന്തായാലും ഇപ്പോൾ എല്ലാം പൂർത്തിയായി. എനിക്ക് അവൾക്കെപ്പോഴാണ് വരാൻ സാധിക്കുകയെന്ന് അറിയില്ല. നമ്മുടെ ഭാര്യ നമ്മുടെ കൂടെ തന്നെ ഭാര്യ നിൽക്കണമെന്നില്ല. എപ്പോഴും കൂടെ നിൽക്കണമെന്നില്ല. കുറച്ച് അകന്ന് കഴിയുന്നത് തന്നെയാണ് നല്ലത്', ജിന്റെ പറഞ്ഞു.
സീസണ്‍ 6 ന്റെ വിജയിയായിരുന്നു ജിം ട്രെയിനർ കൂടിയായ ജിന്റോ. തുടക്കം മുതൽ തന്നെ വലിയ പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.












Click it and Unblock the Notifications