'അതോടെയാണ് ഡിവോഴ്സ് നടന്നത്, നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് വലിയ തുക'; നോറയ്ക്ക് എതിരെ മുൻ ഭർത്താവ്
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മത്സരാർത്ഥിയായ നോറ മുസ്കാൻ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത്. തന്റെ ദാമ്പത്യം തകർന്നതിനെ കുറിച്ചും പിന്നീട് ജീവിതം തിരിച്ചുപിടിച്ചതിനെ കുറിച്ചുമെല്ലാം നോറ സംസാരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ വിവാഹ ജീവിതം അവസാനിച്ചെന്നും ഡിവോഴ്സ് തരാൻ മുൻ ഭർത്താവ് തയ്യാറായിരുന്നില്ലെന്നുമൊക്കെയായിരുന്നു നോറ പറഞ്ഞത്. ഇപ്പോഴിതാ നോറയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അവരുടെ മുൻ ഭർത്താവ്. താരം പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നാണ് മുൻ ഭർത്താവ് അവകാശപ്പെടുന്നത്.
'കുറേ ദിവസമായി ഞാനും എന്റെ ഫാമിലിയും പലതും ഫേസ് ചെയ്യുന്നുണ്ട്. എന്റെ അഭിമാന പ്രശ്നമാണ്. ലക്ഷക്കണക്കിന് ആൾക്കാര് കാണുന്ന ചാനലിൽ ഒരു ഷോ നടക്കുന്നുണ്ട് ബിഗ് ബോസ്. അതിൽ ഒരു വ്യക്തി ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആളുകളെ കബിളിപ്പിക്കുന്നുണ്ട്. അതിൽ ഞാൻ ഇപ്പോൾ റിയാക്ട് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ റിയാക്ട് ചെയ്യാനാണ്. ഡിവോഴ്സ് നൽകാൻ ഞാൻ തയ്യാറായിട്ടില്ലെന്നാണ് അവർ പറയുന്നത്. ഒരിക്കലും ഞാൻ തയ്യാറാകാതിരുന്നിട്ടില്ല. ഇന്ന് ഡിവോഴ്സ് കിട്ടിയാൽ ഇന്ന് ഒപ്പിട്ട് കൊടുക്കാം എന്ന മാനസികാവസ്ഥയിലായിരുന്നു.

കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോഴേക്കും ഇനി മുന്നോട്ട് ജീവിക്കാൻ ആകില്ലെന്ന് രണ്ടാളും തീരുമാനിച്ചു. ഞാൻ ഡിവോഴ്സ് കൊടുക്കാൻ തയ്യാറായിരുന്നു പക്ഷേ അവൾ ഭർത്താവിന്റെ പീഡനം, ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം എന്നൊക്കെ പറഞ്ഞ് പോലീസിനെ കൊണ്ട് എഫ് ഐ ആർ ഇടീപ്പിച്ചു. ഒടുവിൽ എന്റെ ഉമ്മയേയും ഉപ്പയേയും സ്റ്റേഷനിൽ നിന്നും എനിക്ക് ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവരേണ്ട അവസ്ഥ വന്നു. അതും ഇല്ലാതെ കേസിന്റെ പേര്.
കേസ് മാത്രമല്ല വലിയൊരു തുക നഷ്ടപരിഹാരവും ചോദിച്ചു.അത് കൊടുക്കാൻ ഞാൻ തയ്യാറല്ല. കാരണം ഞാൻ ആളോട് ഒന്നും ചെയ്തിട്ടില്ലെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. ഇതൊക്കെ സെറ്റിൽ ചെയ്ത് ഡിവോഴ്സ് ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു. എന്നെ അറിയുന്നവർക്ക് ഞാൻ എന്താണെന്ന് നന്നായി അറിയാം. കല്യാണം കഴിച്ച് പെണ്ണിനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നയാളല്ല ഞാൻ.ഞാൻ ഇപ്പോൾ വീണ്ടുമൊരു വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കുകയാണ്. ഇരുവരും പരസ്പരം തീരുമാനിച്ച് ഡിവോഴ്സിന് തയ്യാറായിട്ട് പിന്നെ എന്തിനാണ് കേസും കോപൻസേഷനുമൊക്കെ.
നഷ്ടപരിഹാരം കിട്ടില്ലെന്ന് മനസിലായപ്പോൾ ഒരു വർഷത്തിന് ശേഷം പരസ്പരം സമ്മതിച്ച് ഡിവോഴ്സ് ആയി. പക്ഷേ ഞാൻ എന്റെ ജീവിതം അവിടെ അവസാനിപ്പിച്ചില്ല. ഞാൻ ദുബായിലെത്തി. 10 മാസം കൊണ്ട് ഞാൻ സെറ്റിലായി. ഇപ്പോൾ എന്നെ മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയിട്ടുണ്ട്. ഇപ്പോൾ ആരോപണങ്ങൾ വരുമ്പോൾ എന്റെ കുടുംബത്തേയും പങ്കാളിയുടെ കുടുംബത്തേയുമെല്ലാം ബാധിക്കുന്നുണ്ട്.
ആൾ ബിഗ് ബോസിൽ പറഞ്ഞത് സോഷ്യൽ മീഡിയ വഴി ഒരു വലിയ തുക ഉണ്ടാക്കി സ്വന്തമായി വീട് ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്നുണ്ട്. ഒരു വീട് ഉണ്ടാക്കാൻ ലക്ഷങ്ങൾ വേണമെന്ന് അറിയാലോ. ആ വീട്ടിലേക്ക് സ്വന്തം ഉപ്പ കയറിയില്ലെന്ന് അവർ പറയുന്നുണ്ട്. നിങ്ങളുടെ ഉപ്പ അങ്ങനെ ചെയ്യുമോ? ആൾക്ക് ഇൻസ്റ്റഗ്രാമിൽ എങ്ങനെയാണ് വരുമാനം കിട്ടുക?ഈ അടുത്ത് മാത്രമാണ് ഇൻസ്റ്റഗ്രാമിൽ റെവന്യൂ വന്ന് തുടങ്ങിയത്. കൊളാബ്രേഷനിലൂടെയും ഷൂട്ടിലൂടെയും എത്ര തുക കിട്ടും?
യുട്യൂബിൽ എത്ര സബ്സ്ക്രൈബേഴ്സ് ആണ് ആൾക്ക് ഉള്ളത്? വളരെ കുറച്ച് മാത്രമാണ് ഉള്ളത്. യുട്യൂബിൽ നിന്നും ഇത്രയും വരുമാനം കിട്ടില്ല. ഫേസ്ബുക്കിലൂടെയും വരുമാനം കിട്ടില്ല. കോമൺസെൻസ് വെച്ച് ആലോചിച്ച് നോക്കൂ, ഏത് ആപ്പ് വഴിയാണ് സമ്പാദിച്ചതെന്ന്.
ആളുടെ ഉപ്പ അവളുടെ വീട്ടിൽ കേറാത്തതും ഞാൻ ആ ആപ്പ് അംഗീകരിക്കാത്തതും അതുകൊണ്ടാണ്. ഞാൻ പള്ളിക്കമ്മിറ്റിയോട് കാര്യം പറഞ്ഞു. എന്റെ കൂടെ വരണമെങ്കിൽ ആ ആപ്പ് പൂർണമായും ഡിലീറ്റ് ചെയ്ത് വരണമെന്ന് പറഞ്ഞു. അവിടെയാണ് ഞങ്ങൾ ഡിവോഴ്സിലേക്ക് എത്തുന്നത്.












Click it and Unblock the Notifications