Get Updates
Get notified of breaking news, exclusive insights, and must-see stories!

നോറയും ജോയും വിവാഹം കഴിക്കാത്തത് എന്താണ്? കാരണം പറഞ്ഞ് ബിഗ് ബോസ് താരം, 'മാസ്ക് ഇട്ടതാണ് അവർക്ക് പ്രശ്നമായത്'

സോഷ്യൽ മീഡിയ ഇൻഫ്ലുറൻസായിരുന്ന നോറ ബിഗ് ബോസ് മലയാളം സീസൺ 6 ൽ എത്തിയതോടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ പരിചിതയായത്. തുടക്കത്തിൽ തന്നെ ഹൗസിൽ നിന്നും പുറത്താകാൻ സാധ്യത ഉണ്ടെന്ന് പ്രവചിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു നോറ. എന്നാൽ തനിച്ച് നിന്ന് മത്സരിച്ച് ഷോയിൽ 91 ദിവസം പിടിച്ച് നിൽക്കാൻ താരത്തിന് സാധിച്ചു.

ഷോയിൽ വെച്ച് തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ച മോശം അനുഭവങ്ങളെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചുമെല്ലാം താരം തുറന്ന് പറഞ്ഞിട്ടുണ്ട്. താൻ ഇപ്പോൾ പ്രണയത്തിലാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ജെ എന്ന് താൻ വിളിക്കുന്ന തന്റെ പങ്കാളിയാണ് ജീവിതത്തിലെ ഏറ്റവും കൈപ്പേറിയ നിമിഷങ്ങളിലെല്ലാം തന്റെ കൂടെ നിന്ന് പിന്തുണച്ചത് എന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജെയെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് നോറ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. എന്തുകൊണ്ടാണ് ഉടൻ വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനും ഇരുവരും മറുപടി നൽകി.

norahjmain-

മലപ്പുറം സ്വദേശിയാണ് താൻ. ഇംപോർട്ട് എക്സ്പോർട്ട് കമ്പനിയുണ്ട് സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ആയി ചെയ്യുന്നുണ്ട്. വീട്ടിൽ ഉമ്മയും സഹോദരിയുമാണ് ഉള്ളത്, ജെ പറഞ്ഞു. 'വിതത്തിൽ എനിക്ക് എന്തെങ്കിലും വിജയം ഉണ്ടായത് ജെ വന്നതിന് ശേഷമാണ് എന്നായിരുന്നു നോറയുടെ വാക്കുകൾ. ജെ എനിക്ക് ഒരു ഫേക്ക് പ്രോമിസും തന്നിട്ടില്ല. ആൾ എന്താണോ എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്. ആൾ എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് എനിക്ക് വിശ്വാസമാണ്.

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ കൂടുതൽ കേട്ട നെഗറ്റീവ് കമന്റ് ജെ എന്ന് ഇട്ടിട്ട് പോകുമെന്നായിരുന്നു. ജെ മാസ്ക് ഇട്ട് നടക്കുന്നതിൽ നിഗൂഢത ഉണ്ടെന്നൊക്കെയായിരുന്നു കമന്റ്. പക്ഷെ എനിക്ക് ജെയെ അറിയാലോ. പിന്നെ മാസ്ക് ഇടുന്നതിനെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റ് ഒന്നും കാര്യമാക്കാറില്ല. മറ്റുള്ളവർക്ക് വേണ്ടി മാസ്ക് അഴിക്കാൻ ഞാൻ ജെയോട് ആവശ്യപ്പെട്ടിട്ടില്ല. ആളെ കംഫർട്ട് ആക്കി നിർത്തുകയെന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. ആദ്യമൊക്കെ നെഗറ്റീവ് കമന്റ്സ് വരുമ്പോൾ വീഡിയോയൊക്കെ ഡിലീറ്റ് ചെയ്യുമായിരുന്നു. വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ ശീലമായി. വീട്ടിൽ ജെയെ കുറിച്ച് ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ ജെയുടെ അമ്മയെ ബിഗ് ബോസിന് ശേഷമാണ് ആദ്യമായാണ് കാണുന്നത്.

വിവാഹം വൈകാൻ മറ്റ് പ്രത്യേക കാരണങ്ങളൊന്നും ഇല്ല. എനിക്ക് സെറ്റിലാകണം. കരിയർ കാര്യങ്ങളൊക്കെ നോക്കണം. ആദ്യം വിവാഹം വേണ്ടെന്നൊരു കാഴ്ചപ്പാടായിരുന്നു. എന്നാൽ എന്റെ ആഗ്രഹങ്ങളെല്ലാം ആള് കൂടെ നിന്ന് സാധിച്ച് തരുന്നുണ്ട്. കുടുംബ ജീവിതം തുടങ്ങിയാൽ മറ്റ് കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് താത്പര്യമില്ല. കുടുംബത്തിൽ തന്നെ ഒതുങ്ങി നിൽക്കണം എന്നതാണ് ആഗ്രഹം. ഹൗസ് വൈഫ് ആകണമെന്നാണ് താത്പര്യം. ജീവിതത്തിൽ കുഞ്ഞ് കുഞ്ഞ് പ്ലാനുകൾ ഒക്കെ ഉണ്ട് അതൊക്കെ നടത്തിയാൽ മാത്രമേ വിവാഹം കഴിക്കു. ചെറിയ കാര്യങ്ങൾക്ക് ബഹളം വെയ്ക്കുകയും നന്നായി ദേഷ്യപ്പെടുകയും ചെയ്യുന്നത് നോറയാണ് എന്നാണ് ഇരുവരും പറയുന്നത്. റിലേഷനിൽ രണ്ട് പേരും പരസ്പരം അനോയിങ് ആണെന്നും താരങ്ങൾ തുറന്ന് സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+