'ജാസ്മിനോട് ആ കാണിച്ചതിൽ തെറ്റുപറ്റിപ്പോയെന്ന് റെസ്മിൻ';അവരോട് ഗ്യാപ് ഇടുന്നുണ്ട്,കാരണം ഇതാണ്'
ബിഗ് ബോസ് ഹൗസിൽ വെച്ച് വലിയ സുഹൃത്തുക്കളായിരുന്നവർ പിന്നീട് പുറത്ത് ശത്രുക്കളായി മാറുന്ന സംഭവങ്ങൾ മലയാളം ബിഗ് ബോസിൽ ഉൾപ്പെടെ നടന്നിട്ടുണ്ട്. തിരിച്ച് ശത്രുക്കൾ സുഹൃത്തുക്കളാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള തന്റെ അനുഭവം പങ്കിടുകയാണ് ബിഗ് ബോസ് സീസൺ 6 താരം റെസ്മിൻ ഭായ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം
'ബിഗ് ബോസിനുള്ളിൽ കശപിശ ഉണ്ടായിരുന്നവരായിരുന്നു ഞാനും സിജോയും. സിജോ എന്തേലും ഡയലോഗ് പറയുമ്പോഴൊക്കെ ഞാൻ കമന്റിക്കുമായിരുന്നു. പക്ഷെ പുറത്ത് ഇറങ്ങിയപ്പോൾ സിജോ നല്ല സുഹൃത്തായി. എന്തുണ്ടെങ്കിലും അവനെ വിളിച്ചാൽ മതി. എല്ലാ സഹായത്തിനും ഒപ്പം തന്നെ ഉണ്ടാകും. അകത്ത് കണ്ടപ്പോൾ വിചാരിച്ച സിജോ അല്ല, പുറത്ത് കണ്ട സിജോ. അതുപോലെ അകത്ത് നമ്മൾ കണ്ട പല ആളുകളും പുറത്ത് അങ്ങനെ അല്ല.ആ വ്യത്യാസം ഉണ്ട്. പക്ഷെ കുറച്ച് പേര് ആ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്', റെസ്മിൻ പറഞ്ഞു.

പുറത്തിറങ്ങിയതിന് ശേഷം ആരെങ്കിലുമായി ഗ്യാപ് ഇടുന്നുണ്ടോ, അതിർവരമ്പുകൾ ഇട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. അകത്ത് നന്നായി നിന്ന് പുറത്ത് മൈന്റാക്കാത്ത ആളുകൾ ഉണ്ട്. ഞാൻ ഇതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല. പിന്നാലെയൊക്കെ പോകുമായിരുന്നു. പക്ഷെ പിന്നെ ഞാൻ ആലോചിച്ചു എന്തിനാണ് ഞാൻ പോകുന്നതെന്ന്. പിന്നെ കുറച്ച് പേരൊക്കെ പറഞ്ഞ് തന്നു, അതോടെ ഇനി പോകേണ്ടെന്ന് തോന്നി. പിന്നെ നമ്മുക്ക് ഉള്ളവരൊക്കെ മതി.
ബിഗ് ബോസിൽ വെച്ച് എനിക്ക് തെറ്റിപ്പോയി എന്ന് തോന്നുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ജാസ്മിനുമായുള്ള തർക്കമായിരുന്നു. മറ്റൊന്ന് ഞാനും ജിന്റോ ബ്രോയും തമ്മിലുള്ള തർക്കം. ജിന്റോ ബ്രോ അടിച്ചുവാരുന്ന സമയത്ത് ഞാൻ മുട്ടത്തോട് എടുത്ത് എറിഞ്ഞു. അത് ഞാൻ ചെയ്തത് നെഗറ്റീവായിരുന്നു. അങ്ങനെ ദേഷ്യം വരുമ്പോൾ എന്തും ചെയ്യാൻ പാടില്ലല്ലോ. പക്ഷെ ആ സമയത്ത് നമ്മുടെ മനസിൽ കേറി പോയത് പ്രഷർ ആയിരുന്നു. പിന്നീട് ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്.
ജിന്റോ നല്ലൊരു ഗെയിമറാണ്. പുള്ളി നമ്മളെ മനപ്പൂർവ്വം ഓരോന്ന് ചെയ്യിക്കുന്നതാണ്. അത് മനസിലാകാതെ നമ്മൾ പ്രതികരിക്കും. മുട്ടത്തോട് എറിഞ്ഞത് മോശമാണെന്ന് പലരും എന്നോട് പറഞ്ഞപ്പോൾ ഞാൻ തന്നെ അത് പോയി പെറുക്കിയിരുന്നു. എന്നിട്ട് ഞാൻ മാപ്പും പറഞ്ഞു. പക്ഷെ അതൊന്നും ആരും കണ്ടില്ല. അത് ഒരു പാഠമായിരുന്നു. കാരണം നമ്മൾ ചെയ്യുന്ന നല്ലതൊന്നും പുറത്തുവരില്ല, തെറ്റ് മാത്രമേ പുറത്തുവരൂ എന്ന്.
ജാസ്മിന്റെ കാര്യത്തിലും സംഭവിച്ചത് എനിക്ക് ഉണ്ടായ മാനസിക സമ്മർദ്ദത്തിൽ ഞാൻ പ്രതികരിച്ചതാണ്. എന്നെ മാനിപ്പുലേറ്റ് ചെയ്തതാണ്. വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയാണ് പറയുന്നത് ജാസ്മിനും ഗബ്രിയും പ്ലാൻ ചെയ്ത് വന്നതാണെന്ന്. ഇത് വെച്ച് ഞാൻ അവരുടെ പ്രവൃത്തികൾ കണക്ട് ചെയ്തപ്പോൾ ഞാൻ മാനിപ്പുലേറ്റഡ് ആയിപ്പോയി. പവർ ടീമിന്റെ പ്രഷറിൽ ആയിരുന്നു ഞാൻ. എന്തായാലും ആ സംഭവം ഞങ്ങൾ പറഞ്ഞ് തിരുത്തിയിരുന്നു. എന്നാൽ ഇപ്പോഴും ഓരോ വ്ലോഗ് ഇടുമ്പോവും ഓരോരുത്തരും അതിന് താഴെ വന്ന് ഈ സംഭവം ഓർമ്മിപ്പിക്കും.












Click it and Unblock the Notifications