Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തുപറ്റി, വിവാഹം മുടങ്ങിയോ, ഒരുമിച്ച് കാണാറില്ലല്ലോ?'; ചോദ്യങ്ങൾ മറുപടിയുമായി സിജോ

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു സിജോ. ടോപ്പ് ഫൈവിൽ സിജോ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല. സീസൺ ആരംഭിച്ച് ഏറെ വൈകാതെ തന്നെ സിജോയ്ക്ക് പുറത്തേക്ക് പോകേണ്ടിവന്നു. പിന്നീട് തിരിച്ചുവരികയും ചെയ്തു. ‌‌

അസി റോക്കി സിജോയുടെ മുഖത്തിടിച്ചതിന് പിന്നാലെ പരിക്ക് പറ്റിയ സിജോ ചികിത്സയ്ക്കാണ് പുറത്തേക്ക് പോയത്. തിരിച്ച് വരവിൽ മികച്ച് പ്രകടനം സിജോ കാഴ്ച വെയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഫൈനലിൽ എത്തുന്നതിന് മുൻപ് തന്നെ പുറത്തായി. ബി​ഗ് ബോസിന് പുറത്തുവന്നതിന് ശേഷമാണ് സിജോ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ലിനു എന്നാണ് കാമുകിയുടെ പേര്. അടുത്തിടെയാണ് വിവാഹം നിശ്ചച്ചത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള വീഡിയോസ് കാണാതായതോടെ വിവാഹം മുടങ്ങിയോ എന്ന് ചിലർ ചോദിച്ചിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകാണ് സിജോ.

sijo

കുറെ നാളായി ഈ ചാനലിനകത്ത് വീഡിയോ ഇട്ടിട്ട് എൻഗേജ്‌മെന്റ് കഴിഞ്ഞിട്ട് ഞാനും ലിനുമായിട്ടുള്ള വീഡിയോ വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഒരാൾ എന്റെയടുത്ത് മെസേജ് അയച്ചിട്ട് ചോദിച്ചു ചേട്ടാ ലിനുവുമായിട്ടുള്ള വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ, ഇൻസ്റ്റഗ്രാമിലും വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ എന്തുപറ്റി കല്യാണത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ.

ശരിക്കും സോഷ്യൽ മീഡിയയിലെ ഒരു പ്രശ്‌നമാണ് ഏതൊരു ആണും പെണ്ണും കുറച്ച് കാലം ഒരുമിച്ചു നടന്നു, പിന്നെ ഇവരെ ഒരുമിച്ച് കണ്ടില്ലെങ്കിൽ മിക്ക ആൾക്കാർക്കും ഒരു സംശയം വരും അവർ തമ്മിൽ വേർപിരിഞ്ഞോ എന്ന്. അങ്ങനെയൊന്നും അല്ലാട്ടോ. ഞങ്ങൾ കാണുന്ന സമയത്ത് പ്രൈവസി കീപ്പ് ചെയ്യും. ഞങ്ങൾ കാണുന്ന സമയത്താണെങ്കിൽ എവിടെ പോയാലും ഫോട്ടോസ് ആക്കുക വീഡിയോസ് ആക്കുക എന്നത് ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ലിനുവിന്റെ വീട്ടിലാണെങ്കിലും എന്റെ വീട്ടിലാണെങ്കിലും അവരുടേതായ രീതിയുണ്ട്. എവിടെ പോയാലും വ്‌ലോഗ് എടുക്കുക എന്നത് സാധ്യമാണ് അതുകൊണ്ടാണ് വീഡിയോസ് ചെയ്യാതിരുന്നത്, അല്ലാതെ വിവാഹം മുടങ്ങിപ്പോയിട്ടില്ല, കല്യാണത്തിന് ഡേറ്റ് ആവുന്നതേയുള്ളൂ. കടം വാങ്ങിയിട്ട് കല്യാണം നടത്താൻ തങ്ങൾക്ക് താല്പര്യമില്ലെന്നും ഒരു രൂപ പോലും കടമില്ലാതെ വേണം കല്യാണം നടത്താൻ അതുകൊണ്ട് ഞാൻ എന്റെ പഴയ പണികളെല്ലാം വൃത്തിക്ക് തുടങ്ങിയിട്ടുണ്ട്.

എന്റെ വീഡിയോസൊക്കെ ഞാൻ തുടങ്ങി. യൂട്യൂബ് ചാനലിൽ വീഡിയോസ് ചെയ്യുന്നുണ്ട്, വ്‌ലോഗ് ചെയ്യുന്നുണ്ട്. അത്യാവശ്യം സാമ്പത്തികം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മാറ്റിവെച്ച കുറച്ച് സേവിംഗ്‌സ് ഉണ്ട്, സിജോ പറഞ്ഞു. തങ്ങൾ പ്രണയിച്ച് നടന്ന സമയത്തെ വിശേഷങ്ങൾ വൈകാതെ പങ്കുവെയ്ക്കുമെന്ന് സിജോ പറയുന്നുണ്ട്. പണ്ട് താൻ കാർ എടുത്ത സമയത്ത് ഷോറൂമിൽ ആദ്യം ഡ്രൈവർ ചെയ്ത് ഇറക്കിയത് ലിനുവാണെന്നും ലിനുവിന്റെ പപ്പയ്ക്കും മമ്മിക്കുമൊന്നും അറിയില്ലെന്നും സിജോ പറയുന്നു. അടുത്തിടെയാണ് സിജോയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+