ദൈവത്തിന്റെ പ്ലാനിന് കാത്തിരിക്കാം, ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്';ശ്രീതു-അർജുൻ വീഡിയോ വൈറൽ
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ ആരാധക മനസിൽ ഇടംനേടിയ താരമാണ് അർജുൻ ശ്യാം. സീസൺ 6 ൽ രണ്ടാം സ്ഥാനം നേടിയതും അർജുനാണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ ഷോയിൽ തുടർന്ന് പോയൊരു താരം കൂടിയായിരുന്നു അർജുൻ. സീസണിൽ അർജുനൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു സഹമത്സരാർത്ഥിയായ ശ്രീതുവിന്റേത്.
വളരെ പതിയെ ആയിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം ഉടലെടുത്തത്. പിന്നീട് ഹൗസിലെ തന്നെ ഏറ്റവും ശക്തമായ സൗഹൃദമായി ഇരുവരുടേയും കൂട്ടുകെട്ട് മാറി. 'ശ്രീജുൻ' എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. വളരെ സ്വാഭാവികമായാണ് ഇരുവർക്കും ഇടയിൽ സൗഹൃദം ഉണ്ടായതെന്നും അതിനാലാണ് വിമർശനങ്ങൾ കുറഞ്ഞതെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.

സത്യത്തിൽ പുറത്തുവന്നപ്പോൾ മാത്രമാണ് ഈ രീതിയിൽ തങ്ങളെ പ്രേക്ഷകർ ഏറ്റെടുത്തതെന്ന് ഇരുവരും ഷോ കഴിഞ്ഞപ്പോൾ പറഞ്ഞിട്ടുണ്ട്.ശ്രീജുൻ കോമ്പോ പുറത്തെത്തിയാൽ യാഥാർത്ഥ്യമാകുമോയെന്നായിരുന്നു ഇരുവരുടേയും ആരാധകർക്ക് അറിയേണ്ടിയിരുന്നത്. രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്.
ഷോ കഴിഞ്ഞതിന് ശേഷവും വലിയ സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്. പലപ്പോഴും ഒന്നിച്ചുള്ള വീഡിയോകൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു പരസ്യ ഷൂട്ടാണ് താരങ്ങൾ പങ്കിട്ടത്. എന്നാൽ വീഡിയോയ്ക്ക് താഴെ ശ്രീജുൻ ആരാധകർ ആഘോഷിക്കുകയാണ്.
എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്, ഇത് സ്വപ്നമാണോ? അങ്ങനെ ശ്രീജുൻ ഫാൻസ് കാത്തിരിപ്പു ഇന് വിരാമം, രണ്ട് പേരേയും ഒരുമിച്ച് കാണാൻ നല്ല രസം, ഇത് ശരിക്കും ദൈവത്തിന്റെ പ്ലാനാണ്, ഇത് യാഥാർത്ഥ്യമല്ലെന്ന് വിശ്വസിക്കാനാകുന്നില്ല, ഇത് റിഹേഴ്സൽ ആണെന്ന് കരുതിക്കോട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഈ കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.
ഷോ കഴിഞ്ഞപ്പോൾ അർജുനും ശ്രീതുവും ഏറ്റവും കൂടുതൽ കേട്ട ചോദ്യം ഇരുവരും പ്രണയത്തിലാണോയെന്നതായിരുന്നു. എന്നാൽ തങ്ങളുടേത് നല്ല സൗഹൃദം മാത്രമാണ് ശ്രീതുവും അർജുനും വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ കോംമ്പോ പുറത്തുള്ളവർ വലിയ രീതിയില്‍ ആഘോഷിച്ചിട്ടുണ്ട്. ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്.ഞാനും അർജുനും നല്ല കൂട്ടുകെട്ടുണ്ട്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്', എന്നാണ് മുൻപ് ശ്രീതു പറഞ്ഞത്. തന്റെ ബിഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നും തന്റെ അപ്‌സ് ആന്റ് ഡൗൺസിൽ കൂടെ ഉണ്ടായ ആളാണ് ശ്രീതുവെന്നുമായിരുന്നു അർജുന്റെ വാക്കുകൾ.
അതേസമയം അർജുനും ശ്രീതുവും എന്ത് തീരുമാനമെടുത്താലും അതിനൊപ്പം തന്നെയാണ് തങ്ങളെന്നായിരുന്നു അർജുന്റെ സഹോദരി രഞ്ജിനി രാജീവ് പറഞ്ഞത്. അർജുനോട് ചോദിച്ചപ്പോൾ നല്ല സൗഹൃദമാണ് തങ്ങൾ തമ്മിൽ എന്ന് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications