Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മടങ്ങും മുൻപ് തുറന്നുപറഞ്ഞ് ശ്രീതു..

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചു. ഇന്നലെ ആയിരുന്നു ഗ്രാന്റ് ഫിനാലെ. ഒന്നാം സ്ഥാനം എല്ലാവരും പ്രതീക്ഷിച്ചത് പോലെ ജിന്റോയ്ക്ക് ആയിരുന്നു. രണ്ടാം സ്ഥാനത്തേക്ക് അപ്രതീക്ഷിതമായ ഒരാളാണ് എത്തിയത്. ജാസ്മിൻ രണ്ടാം സ്ഥാനം നേടുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. പക്ഷേ അർജുനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത് പ്രകടിപ്പിക്കാറില്ലായിരുന്നു. അർജുൻ - ശ്രീതു കോമ്പോയ്ക്കും ഏറെ ആരാധകരുണ്ടായിരുന്നു. ഇതൊക്കെ അർജുന് വളരെയധികം ഗുണം ചെയ്യുകയും ചെയ്തു.

ബിഗ് ബോസ് മലയാളം 6 ന്റെ തുടക്കം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കോമ്പോയായിരുന്നു ജാസ്മിൻ ഗബ്രി കോമ്പോ. ഈ കോമ്പോയ്ക്ക് വിമർശനങ്ങളാണ് ഉയർന്നതെങ്കിൽ അർജുൻ ശ്രീതു കോമ്പോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. അവസാന ഘട്ടം ആയപ്പോഴേക്കും ഇരുവരുടെ കോമ്പോ വളരെ കരുത്തുള്ളതായി. ബിഗ് ബോസ് ഹൗസിന് പുറത്തും ഈ സൗഹൃദം തുടരുമോ എന്നാണ് അർജുൻ ശ്രീതു ആരാധകർ ചോദിച്ചത്. വളരെ മുൻപ് തന്നെ താൻ ശ്രീതുമായുള്ള സൗഹൃദം സൂക്ഷിക്കുമെന്ന് അർജുൻ വ്യക്തമാക്കിയിരുന്നു.

sree

ഇപ്പോൾ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ച് പോകാൻ തയ്യാറായ ശ്രീതുവിനെ കാറിൽ കയറ്റി യാത്ര അയക്കുന്ന അർജുന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ഈ സൗഹൃദം ഇവർ വിട്ടുകളയില്ലെന്ന് ഉറപ്പായതായാണ് ഫാൻസ് പറയുന്നത്. ശ്രീതു അർജുനുമായുള്ള സൗഹൃദം തുടരുമോ എന്ന ചോദ്യത്തിന് മറുപടിയും നൽകി.

താൻ ഹാപ്പിയാണെന്നും തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പ്രേക്ഷകർ തന്നെ പിന്തുണച്ചതെന്നും ആറാം സ്ഥാനത്തേക്ക് എത്താനായതെന്നും ശ്രീതു പറയുന്നു. ടോപ്പ് ഫൈവിൽ എത്താത്തതൽ വിഷമം ഉണ്ടെന്നും കഴിഞ്ഞത് കഴിഞ്ഞെന്നും ശ്രീതു പറയുന്നു. അർജുൻ നല്ല സുഹൃത്താണെന്നും നല്ല ഒരു മനുഷ്യനാണെന്നും ശ്രീതു പറഞ്ഞു, തനിക്ക് വേണ്ടി പല സമയത്ത് കൂടെ നിന്നിരുന്നുവെന്നും താരം പറയുന്നു.

ഇരുവരും ലവ് ട്രാക്ക് ആയിരുന്നു എന്ന സംസാരം ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് ഗേളും ബോയിയും കൂടുതൽ ഇടപെടുമ്പോൾ അങ്ങനെ പറയുന്നത് നോർമലാണല്ലോ എന്നും തങ്ങൾ ശരിക്കും നല്ല സുഹൃത്തുക്കളാണെന്നും ശ്രീതു പറയുന്നു. അർജുൻ ശ്രീതു കോമ്പോയുടെ പേരിൽ ശ്രീതുവിന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ സൈബർ അറ്റാക്കിനെക്കുറിച്ചും ശ്രീതു പറയുന്നു.

പുറത്ത് ഇറങ്ങയപ്പോഴാണ് മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നതെന്ന് അറിഞ്ഞതെന്നും അത് തെറ്റിദ്ധാരണ കാരണമാണെന്നും ശ്രീതു പറയുന്നു. ഇനി കാര്യങ്ങൾ മനസ്സിലാവുമെന്നും താൻ പുറത്തുവന്നല്ലോ ഞാൻ നിങ്ങളോട് പറയാൻ പോകുന്ന വിശദീകരണത്തിൽ നിന്നും കാര്യം മനസ്സിലാവുെമന്നും ശ്രീതു പറയുന്നു.

ബി​ഗ് ബോസ് വീട്ടിനകത്ത് വന്നപ്പോൾ അർജുനുമായുള്ള സൗഹൃദം തനിക്ക് ഇഷ്ടമല്ലെന്ന സൂചന ശ്രീതുവിന്റെ അമ്മ നൽകിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനം ആണ് ഉയർന്നത്. എന്നാൽ അമ്മ അങ്ങനെ പറഞ്ഞതിന് ശേഷവും ശ്രീതുവും അർജുനും സൗഹൃദം തുടർന്നിരുന്നു. കൂടുതൽ ആരാധകർ ഉണ്ടാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+