Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ ചിലർ പിന്നില്‍ നിന്നും കുത്തുന്നു: എന്നാല്‍ അവള്‍ക്ക് ഇപ്പോള്‍ ഒരു ധൈര്യമുണ്ട്, വിജയിക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ വ്യക്തിപരമായ മത്സരങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ശക്തരായ മത്സരാർത്ഥികള്‍ക്കെതിരെ മറ്റുള്ളവർ ഗ്രൂപ്പ് ചേർന്നുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. അത്തരത്തില്‍ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.

എല്ലാവരുടേയും ടാർഗറ്റ് ഒരാൾ ആകുന്നത് ആ ആൾ അത്രയും ശക്തയായത് കൊണ്ട് മാത്രമാണെന്നാണ് പ്രീതിയെന്ന ജാസ്മിന്‍ ആരാധിക ബിഗ് ബോസ് ഔദ്യോഗിക ആരാധക ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin

മത്സരം അവസാനിക്കാറായപ്പോൾ ഒരു കൂട്ടം ആൾക്കാർ ചേർന്ന് വിജയിക്കുമെന്ന് ഉറപ്പായ ഒരാളെ എന്ത് രീതിയിലൂടെയും പരാജയപ്പെടുത്തണം എന്ന ചിന്തയിൽ ഗൂഢാലോചന നടത്തുകയും ചിലതൊക്കെ നടപ്പാക്കുകയും ചെയ്യുന്ന വൃത്തികെട്ട നാടകം തിരശ്ശീലയ്ക്ക് പിന്നിൽ രൂപപ്പെടുന്നത് കാണാൻ കഴിയുന്നുണ്ട്.

എല്ലാവരുടേയും ടാർഗറ്റ് ഒരാൾ ആകുന്നത് ആ ആൾ അത്രയും ശക്തയായത് കൊണ്ട് മാത്രമാണ്. നിന്നെ വീഴ്ത്തിയാൽ അടുത്ത പടി ഒരു വലിയ ദൂരമാണ് എന്ന ചിന്തയാണ് എല്ലാവർക്കും ഇപ്പോൾ ജാസ്മിന് നേരെ തിരിയാൻ കാരണം പലപ്പോഴും ന്യൂട്രൽ ആയി നിന്ന അർജ്ജുൻ പോലും ഇപ്പോൾ ജാസ്മിനെ മാത്രം എതിർക്കാൻ നോക്കുന്നുണ്ട്. അവൾ അത്രയ്ക്ക് ശക്തയായ മത്സരാർത്ഥിയാണ് എന്ന ബോധം അവർക്കുണ്ട്.

പക്ഷേ പലപ്പോഴും പുറമേ ചിരിച്ച് പിന്നിൽ കൂടി കുത്തുന്നവരെ മനസിലാക്കാൻ ജാസ്മിൻ അറിയാതെ പോയി തുടക്കം മുതൽ ആ ഒരു പ്രശ്നം മാത്രമേ അവളിൽ ഞാൻ കണ്ടിട്ടുള്ളൂ. ഒരു പക്ഷേ ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് കൊണ്ടാവാം ചിരിക്ക് പിന്നിലെ ചതി മനസിലാവാതത് കൊണ്ടും സംഭവിക്കാം.

സത്യത്തിൽ ആദ്യ ദിവസം മുതൽ ജാസ്മിൻ അവിടെ ഒറ്റയ്ക്കാണ് തൻ്റെ എല്ലാ വിധ ഉയർച്ച താഴ്ച്ചകളും അവൾ മാത്രം തരണം ചെയ്തതാണ് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. കൂട്ടം കൂടി ആക്രമിച്ചാലും ഒറ്റപ്പെടുത്തിയാലും തനിക്ക് താൻ മാത്രമേയുള്ളൂ എന്ന ബോധത്തിൽ ജനിക്കുന്ന വല്ലാത്ത ധൈര്യമുണ്ട്.

അതിപ്പോൾ ജാസ്മിനിൽ കാണാൻ കഴിയും "എനിക്ക് ഒന്നാം സ്ഥാനത്ത് എത്താൻ എല്ലാ യോഗ്യതയും ഉണ്ട് എന്ന് പറയുമ്പോഴും ഞാൻ എനിലെ തെറ്റുകൾ കൂടി തിരുത്തിയേ ആ നേട്ടത്തിൽ എത്താവു എന്ന ശക്തമായ വാശിയാണ് ഇനിയങ്ങോട്ട് ജാസ്മിനെ അവിടെ നിലനിർത്തുക. ആ ഊർജ്ജത്തിൽ ഒരായിരം അപവാദത്തിൻ്റെ കൂരമ്പുകളുടെ മുനയൊടിക്കാൻ അവൾക്ക് കഴിയും.അത് ഞങ്ങളുടെ വിശ്വാസമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+