എന്ത് വൃത്തികെട്ട കാര്യമാണ് ഗബ്രി പറഞ്ഞത്: ജിന്റോയെ തൊട്ട കൈ കഴുകണം പോലും, കുടഞ്ഞ് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാന താരങ്ങളാണ് ജിന്റോയും ഗബ്രിയും. രണ്ടാം ആഴ്ച മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള വാക്ക് തർക്കങ്ങള്‍ ബിഗ് ബോസ് വീടിനുള്ളില്‍ ഉയരാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളിലായി അത് വലിയ തോതില്‍ മൂർച്ഛിച്ച് കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇരുവരുടേയം ഭാഗത്ത് നിന്നും അതിരുവിട്ട പല പരാമർശങ്ങളും ഇതിനോടകം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ ടാസ്കിന് ഇടയില്‍ ജിന്റോയ്ക്കെതിരെ ഗബ്രി നടത്തിയ ഒരു പരാമർശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജിന്റോയുടെ ദേഹത്ത് തൊട്ടതുമായി ബന്ധപ്പെട്ട് ഗബ്രി നടത്തിയ പ്രസ്താവനയാണ് വിമർശനത്തിന്റെ അടിസ്ഥാന കാരണം.

ജിന്റോയുടെ ശരീരം കറുപ്പായതിന്റെ പേരിലാണോ ഗബ്രിക്ക് ഇത്ര അറുപ്പ്, ദിവസവും കുളിക്കാത്ത ജാസ്മിന്റെ ശരീരത്തില്‍ തൊടുന്നതില്‍ പ്രശ്നമില്ലേ എന്നൊക്കെയാണ് പ്രേക്ഷകരുടെ ചോദ്യങ്ങള്‍. അതേസമയം തന്നെ ഗബ്രി പറഞ്ഞത് വളരെ മോശം കാര്യമാണെങ്കിലും അത് ജിന്റോയുടെ ശരീരം കറുപ്പായത് കൊണ്ടാണ് എന്നൊക്കെയുള്ള പരാമർശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മറ്റൊരു വിഭാഗം പ്രേക്ഷകരും പറയുന്നു.
'ആ ശരീരത്തില്‍ തൊടണമെന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ല. എന്നാലും ഗതികേട് കൊണ്ട് തൊണ്ടു പോയതാണ്. കൈ ഒന്ന് കഴുകേണ്ടി വരും, പുള്ളിയുടെ ദേഹത്ത് തൊട്ടില്ലേ' എന്നതായിരുന്നു ഗബ്രിയുടെ വാക്കുകള്‍. ജാസ്മിന്‍ ഉള്‍പ്പെടേയുള്ളവർ ഉടന്‍ തന്നെ ആ പറഞ്ഞത് മോശമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം എന്തായാലും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വലിയ തോതില്‍ ചർച്ചാ വിഷയമായിട്ടുണ്ട്. ഇത്തരത്തില്‍ ഗബ്രിയുടെ പ്രസ്താവനയേയും അതിനെ എതിർക്കാത്ത മറ്റുള്ളവരുടെ നടപടിയേയും വിമർശിച്ചുകൊണ്ട് ഒരു ബിഗ് ബോസ് ആരാധകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്നലെ നടുമുറ്റത്ത് വെച്ച് ജിന്റോ ക്രൂരമായ വംശീയ അതിക്ഷേപം നേരിട്ടു. കറുത്തു പോയതിന്റെ പേരിൽ... സാക്ഷാൽ സത്യഭാമ പോലും രാമകൃഷ്ണനോട് മോഹിനിയാട്ടം കളിക്കരുത് എന്നാണ് പറഞ്ഞത്. എന്നാൽ, ഗബ്രി ആക്കട്ടെ, ഇതുപോലെ വൃത്തികെട്ട ശരീരം ഉള്ളവരെ തൊടാൻ പോലും പാടില്ല എന്നാണ് പറഞ്ഞത്. എന്റെ ഒരു അറിവിൽ തീണ്ടലും തൊടീലും അയിത്തവും നിരോധിച്ചവയാണ്.
ജിന്റോയെ ക്രൂശിക്കാൻ മുന്നിൽ നിന്നവർ ഏത് ഗുഹയിൽ പോയി ഒളിച്ചു. ഈ പുരോഗമനം എന്നത് വ്യക്തിനിഷ്ഠമല്ല, വസ്തുനിഷ്ഠമാണെന്ന് ഈ കൂട്ടർക്കറിയില്ലേ. ഏതൊരു മനുഷ്യനും എതിരെ വ്യക്തിഹത്യ നടക്കുമ്പോൾ, പ്രതിക്കരിക്കാൻ ഉള്ള മര്യാദ നിങ്ങൾക്കില്ലേ? ജിന്റോ പറഞ്ഞാൽ മാത്രമേ ഇതൊക്കെ കുറ്റം ആകുവോള്ളോ, ജിന്റോയെ പറഞ്ഞാൽ അതൊക്കെ എല്ലാരും വെള്ളം തൊടാതെ വിഴുങ്ങണം എന്നാണോ.
ജിന്റോയെപ്പോലെ ഒരാൾ തുമ്മിയാലും തുപ്പിയാലും അതിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നോക്കി നടക്കുന്നവർ, ഇതിലെ പൊളിറ്റിക്കൽ കറക്ടനെസ്സ് ചികയാത്തത് എന്താ? സദാചാര ചാപ്പ കുത്താൻ മാത്രം വായ തുറക്കുന്ന നിങ്ങൾ തന്നെയാണ് ഈ സമൂഹത്തിലെ ഏറ്റവും വലിയ യൂദാസുകൾ.
ഒറ്റ ഒരാൾ എങ്കിലും ജിന്റോയെ അനുകൂലിച്ചു മുന്നോട്ട് വന്നിരുന്നേൽ, നിങ്ങളോടുള്ള ബഹുമാനം കൂടിയേനെ. നാളെ ജിന്റോ ഒരു തെറ്റ് ചെയുമ്പോൾ, അത് മുന്നിൽ നിന്നും ചോദ്യം ചെയുന്നത് ഈ ഞാൻ തന്നെ ആവും. നാളെ ഗബ്രി ഒരു നല്ലത് ചെയുമ്പോൾ, അതിനെ മുന്നിൽ നിന്നും അഭിനന്ദിക്കുന്നതും ഞാൻ ആവും. ഒരു പ്രസ്ഥാനത്തെയും അന്ധമായി ആരാധിക്കാതെ ഇരിക്കുക. പുരോഗമനം തത്വത്തിൽ വളരെ നല്ലതാണ്. പക്ഷെ അത് നിങ്ങളെ അന്ധമാക്കരുത്. അടിമയാക്കരുത്...












Click it and Unblock the Notifications