ജിന്റോ കർണ്ണനെപ്പോലെ? എന്തിനാണ് ഈ പരിഹാസങ്ങള്‍: സായിക്കും ശരണ്യക്കും ഈ കുടിലത, ശ്രീതുവിനും വിമർശനം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ കഴിഞ്ഞ ദിവസത്തെ ടാസ്കില്‍ ജിന്റോ ഗബ്രിയെ ശാരീരികമായി നേരിട്ടു എന്ന തരത്തില്‍ വലിയ ആരോപണമാണ് മറ്റ് മത്സരാർത്ഥികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ഈ വിഷയത്തില്‍ ജിന്റോയ്ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം. മറ്റ് മത്സരാർത്ഥികള്‍ അനാവശ്യമായ ഫിസിക്കല്‍ അസാള്‍ട്ട് ആരോപണം ജിന്റോയ്ക്കെതിരെ ഉന്നയിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
ഗബ്രിയെ പിന്തുണച്ചുകൊണ്ട് നിരവധി പ്രേക്ഷകർ തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ ജിന്റോയെ കർണ്ണനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മഹാ ഭാരതത്തിൽ സൂര്യ ഭഗവാൻ നൽകിയ കവച കുണ്ഡലങ്ങളാൽ സംരക്ഷിക്ക്പ്പെടാറുണ്ട് കർണ്ണൻ. അത് അയാൾക്ക് ജന്മസിദ്ധമായി ലഭിച്ചതാണ് ആ കവചം. എന്നാൽ, കവച കുണ്ഡലങ്ങൾ മാത്രം കൊണ്ടല്ല 'കഴിവ്' കൊണ്ട് കൂടെ ആണ് അയാൾ മത്സരങ്ങളിൽ ജയിക്കാറുള്ളത് എന്ന് മഹാഭാരതത്തിലൂടെ, കുട്ടികൃഷ്ണ മാരാർ അവലോകനം ചെയ്ത കർണ്ണനിലൂടെ, എം ടി വാസുദേവൻ നായരുടെ എഴുത്തിലെ എല്ലാം നമ്മൾ കണ്ടതാ. അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ജിന്റോയെ ഇന്നലെ കണ്ടപ്പോൾ കർണ്ണനെ ആണ് ഓർമ്മ വന്നത്.
ബിഗ് ബോസ് നൽകിയ ഫിസിക്കൽ ടാസ്കിൽ ജിന്റോ എന്തിനാണ് കൂട്ടം കൂടിയ ആളുകളാൽ അധിക്ഷേപിക്കപ്പെട്ടത്? അയാൾക്ക് മികച്ച ശരീരം ഉള്ളത് കൊണ്ട് അത് അയാളുടെ കവചമാണെന്ന് അവർ പറയുന്നത് ? വളരെ മോശമായിപ്പോയി സായി എന്ന വ്യക്തി അയാളുടെ കാലു ഉയർത്തിപ്പിടിച്ചു നിലത്തു നിന്നും ഒരു അറവു മാടിനെ പോലെ നിസ്സഹായനാക്കിയത് . സായി ആരാണ് ജിന്റോയെ ഇങ്ങനെ തൂക്കി പിടിക്കാൻ ?
ഗബ്രി ഭീമന്റെ പര്യവേഷം സ്വയം അണിഞ്ഞു ജിന്റോയിലേക്കു ആഞ്ഞടുത്തതാണ് ആദ്യമേ . ഭീമസേനൻ ശത്രുവിന്റെ തുട പിളർക്കുന്നവനാ. അത് പോലെ ചതി എന്ന ഗദ ഉപയോഗിക്കാമെന്നു ഗബ്രി മോഹിച്ചെന്നു തോന്നുന്നു. ജിന്റോയെ തന്നിലേക്ക് അയാൾ വലിച്ചിടുന്നുണ്ട്. കളിക്കിടയിൽ ഗബ്രി ഉച്ചത്തിൽ ഫിസിക്കൽ അസാൾട് എന്ന തന്ത്രം വിളിച്ചു പറയുന്നത് ഞങ്ങൾ പ്രേക്ഷകർ കേട്ടതാണ്. എന്തിനാ ഈ കുടിലത ?
പാണ്ഡവരും കൗരവരും കൂടി സഭയെ മുഴുവൻ തങ്ങളുടെതാക്കിയ പോലെ ഇരു വിഭാഗവും കാഴ്ചക്കാരായ മറ്റു സഭാ വാസികളെ പോലെ പെരുമാറിയ മത്സരാര്ഥികളും അയാളെ അധിക്ഷേപിച്ചപ്പോൾ അയാൾ തല കുനിച്ചു നിൽക്കുന്നത് കണ്ടു ദുഃഖം തോന്നി. അയാളെ 'നിങ്ങളെ അയാൾ ആക്രമിക്കുന്നു' എന്ന കുറ്റബോധം കുത്തി വെച്ച് ഭയപ്പെടുത്തുന്ന മറ്റു മത്സരാര്ഥികളോട് പുച്ഛം തോന്നുന്നു.
പണ്ട് വില്ലു കുലക്കാൻ ചെന്ന കർണ്ണനെ ജന്മ രഹസ്യം ചോദിച്ചു അപഹാസ്യനാക്കിയ പോലെ , അയാൾ ഒരു അക്രമകാരിയാണെന്നു ചാർത്തുകയായിരുന്നു ഇവർ. അയാൾ ആരോഗ്യ ദൃഢ ഗാത്രനായത് അയാൾക്ക് ദൈവം കൊടുത്ത ഗുണമാണ്. അതയാളുടെ കവച കുണ്ഡലങ്ങളാണ്, കർണ്ണനെ പോലെ. അത് അറുത്തു വാങ്ങാൻ ഇവരൊക്കെ ആരാണോ ? അയാളെ മണ്ടനും മടിയനും എന്നെല്ലാമല്ലേ പണ്ട് ഇവർ വിളിച്ചിരുന്നെ ? അപ്പൊ ആരോഗ്യമില്ലാത്തവർ ബുദ്ധി ഉപയോഗിച്ചു കളിക്കണം . സ്ഥിരോത്സാഹികൾ ആണെന്ന് അവകാശവാദം ഉന്നയിക്കുന്നവർ മടി ഇല്ലാതെ കളിക്കണം....
കുറെ സമയം ഒളിച്ചിരുന്നു കളത്തിൽ ഇറങ്ങിയ ശരണ്യ, അരക്കില്ലത്തിനു തീയിട്ട ശേഷം ഇറങ്ങി ഗബ്രിക്കൊപ്പം അയാളെ ബ്ലോക്ക് ചെയ്തിട്ടാണ് ജിന്റോ അതിൽ നിന്നും കുതറിയത്. കാണുന്നവർ മണ്ടന്മാരാണെന്നു അവിടെ ഇരുന്നു ധർമം പറയുന്നവനായി ധർമത്തിന് പരിശ്രമിക്കുന്ന യുധിഷ്ഠിര വേഷധാരി സായി തീരെ കരുതണ്ടാ. സിജോ ശ്രീകൃഷ്ണ ഭഗവാനെ പോലെ ജിന്റോയെ ചോദ്യം ചെയ്തു ആരുടെ രഥവും തെളിക്കണ്ടാ .
സിജോ ഇത് കള്ളചൂതാട്ടം പോലെ എളുപ്പം ഉള്ള പണിയല്ല. പണ്ട് കളിച്ച ടാസ്കിൽ നിഗൂഢ ചർച്ചകൾ നടത്തി ഒരുമിച്ചു കളിക്കാൻ നോക്കിയത് ഒന്നും ഇപ്പൊ തല്ക്കാലം പറയുന്നില്ല. വിശ്രമിക്കു താങ്കൾ തത്കാലം. ധൃതരാഷ്ട്ര പത്നി ഗാന്ധാരിയെ പോലെ ക്യാപ്റ്റൻ ശ്രീതുവിനും കണ്ണ് നഷ്ട്ടപ്പെട്ടു പോയി എന്ന് തോന്നുന്നു. നേര് ഏതെന്നറിയാതെ ഇരുട്ടിൽ തപ്പുന്നത് കണ്ടു ശ്രീതു. റിസൾട്ട് പറയുമ്പോഴും ജിന്റോ അയാൾക്ക് അവഹേളനം തന്നെ. അയാൾ എല്ലാവര്ക്കും ഹസ്തദാനം നൽകി. അതിനിടയിൽ ശകുനിയെ പോലെ ശ്രീരേഖ പറയുന്നു "മോയെ മോയെ " എന്ന് ..
സ്വന്തം കൂട്ടത്തിൽ ഉണ്ടായിരുന്ന ആളുകൾ ഇരു വഞ്ചിയിൽ കാലു വെച്ചിട്ടും(ജാസ്മിൻ) അയാൾ ഒറ്റപ്പോരാളിയായി നില നിന്നതല്ലേ ?അർജുനനു രാജ ഭരണം നിലനിർത്താൻ വേണ്ടി കർണ്ണന്റെ മാതൃത്വം അംഗീകരിക്കാതെ മിണ്ടാതിരുന്ന കുന്തിയെ പോലെ അൻസിബയും, ഋഷിക്ക് വേണ്ടി ദുഃഖത്തിന്റെ തീരാ ഭാരം മുഖത്ത് ചൂടി മൗനിയായതു കണ്ടു ...
കഷ്ടം .. ഗെയിം കൊണ്ട് ഇവർ എന്താ ഉദ്ദേശിച്ചത് .. ?ഇടവേളകളിൽ അവർ തന്നെ മുൻപ് അവിടെ കളിച്ച കൊത്തൻ കല്ല് കളിയോ ? അല്ലെങ്കിൽ ഒളിച്ചു കളിയോ ? എല്ലാം പ്രേക്ഷകരുടെ അഭിപ്രായ പ്രകാരം ആണെന്ന് പറയാറുണ്ടല്ലോ ബിഗ് ബോസ്സ്. എങ്കിൽ കോഴിക്കടയിൽ കോഴിയെ വെട്ടാൻ രണ്ടു കാലിൽ തൂക്കി പിടിക്കുന്ന പോലെ ഒരു മനുഷ്യ ജീവിയുടെ കാലു തൂക്കി വല്യ ആരോ ആണെന്ന് സ്വയം വിചാരിച്ച യുധിഷ്ഠിര സായി ചെയ്ത പ്രവർത്തി തെറ്റാണു എന്ന് അയാളെ അറിയിക്കു. ആരോഗ്യം ക്ഷയിപ്പിച്ചു ജിന്റോ ഇവരുടെയൊക്കെ കൂടെ കളിക്കണം എന്നാണോ ഇവർ ഉദ്ദേശിക്കുന്നത് ?
പാടലീപുത്രമല്ല അതെന്നു അറിയാം, പക്ഷെ കഥയിലെ ഭീഷമ പിതാമഹൻ ലാലേട്ടനാണ്. ഒന്ന് പറഞ്ഞേക്കണേ മക്കളോട് പ്രിയപ്പെട്ട ലാൽ സർ . ഇനി ബിഗ്‌ബോസ് എന്ന മഹാഭാരതം എല്ലാത്തിന്റെയും അന്തസത്ത അറിഞ്ഞു അത് എഴുതുന്ന വ്യാസന്റെ പര്യവേഷമുള്ള ബിഗ് ബോസ്, ജിന്റോയും കൂടെ തളർന്നാൽ ഷോ പിന്നെ പാഞ്ചാലി വസ്ത്രാക്ഷേപം പോലെ പുറത്തീന്നു ആളുകളെ ഇറക്കി..ഇറക്കി..ഇറക്കിക്കൊണ്ടേ ഇരിക്കേണ്ടി വരും ...












Click it and Unblock the Notifications