ജാസ്മിന്‍ എല്ലാം അവിടെ തന്നെ മറന്നു; അതാണ് വേണ്ടത്; പക്ഷെ ഋഷി അന്ന് പറഞ്ഞത് ഞങ്ങള്‍ മറന്നിട്ടില്ല
ഏത് ഭാഷയിലെ ബിഗ് ബോസ് ഷോ ആണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്നത് മത്സാരാർത്ഥികള്‍ തമ്മിലുള്ള വഴക്കാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും ഇത്തരം വഴക്കുകള്‍ക്കൊന്നും കുറവ് ഉണ്ടായിരുന്നില്ല. വഴക്ക് മൂത്ത് അസി റോക്കി സിജോയെ കായികമായി നേരിടുന്നതും നാം കണ്ടു. ഇതേ തുടർന്ന് അസി റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
സിബിന് പുറത്തേക്കുള്ള വഴി ഒരുക്കിയതും ഇത്തരം വഴക്കാണ്. മറ്റ് പല മത്സരാർത്ഥികളുമായും ഷോയില്‍ മുട്ടന്‍ വഴക്കുണ്ടായി. ഋഷി പ്രധാനമായും വഴക്കുവെച്ചത് ജാസ്മിനും ഗബ്രിയുമായിട്ടായിരുന്നു. ഋഷി ഗബ്രിയെ "വാഴ" എന്ന് വിളിച്ച ആ സീനൊക്കെ ഇന്നും പ്രേക്ഷകർ മറന്ന് കാണില്ല. പുറത്തിറങ്ങിയാലും സഹകരിക്കാന്‍ താല്‍പര്യമില്ലാത്ത മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിനെന്ന് ഒരു ഘട്ടത്തില്‍ ഋഷി പറയുകയുമുണ്ടായി.

ബിഗ് ബോസിലെ വഴക്കുകള്‍ പലതും സാധാരണ അവിടെ അവസാനിക്കാറാണ് പതിവ്. എന്നാല്‍ സീസണ്‍ 6 അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ജാസ്മിനും സിബിനുമായുള്ള വിഷയം ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നു. ഇവർക്കിടയിലെ പ്രശ്നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഋഷിയുടേയും ജാസ്മിന്റേയും വഴക്കിലേക്ക് വരികയാണെങ്കില്‍ അതൊക്കെ ബിഗ് ബോസില്‍ തന്നെ അവസാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഋഷിയുടെ കല്യാണത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളിലുമെല്ലാം സജീവമായി ജാസ്മിനും ഗബ്രിയും പങ്കെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഒരു ചെറിയ വീഡിയോയും ജാസ്മിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
ജാസ്മിന്റെ വീഡിയോയ്ക്ക് താഴെ പല തരത്തിലുള്ള കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്. ബിഗ് ബോസിലെ വഴക്കുകളൊക്കെ ഇത്രയേ ഉള്ളു. എല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് വീണ്ടും ഒന്നായവർക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് പലരും കുറിച്ചത്. അതേസമയം തന്നെ ചിലർ പഴയ വഴക്കിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
'ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഒട്ടും സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലാത്ത ഒരു വ്യക്തിയാണ് ജാസ്മിന്‍ എന്നാണ് ഋഷി അന്ന് പറഞ്ഞത്. ഇപ്പോള്‍ എല്ലാം മറന്ന് നല്ല മനസ്സോടെ എല്ലാവരും ഒത്തുകൂടിയത് കണ്ടപ്പോള്‍ വളരെ സന്തോഷം. അന്ന് വെറുതെ ഋഷിയെ പിരികയറ്റിയത് അന്‍സിബ ആയിരുന്നു' എന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചത്.
ജാസ്മിന്റേയും ഗബ്രിയുടേയും ഔട്ട്ഫിറ്റിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വസ്ത്രത്തേക്കുറിച്ച് ജാസ്മിന്‍ തന്നെ വ്ളോഗില്‍ പറയുന്നുണ്ട്. നേരത്തെ യെല്ലോ കളറിലുള്ള വസ്ത്രമായിരുന്നു തയ്യാറാക്കാന്‍ പറഞ്ഞതെങ്കിലും തലേ ദിവസമാണ് ഋഷി വിളിച്ച് വൈറ്റ് ആണ് ഡ്രസ് കോഡ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്നാണ് ഈ ഡ്രസ് തയ്യാറാക്കിയത്. എങ്കിലും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും ജാസ്മിന്‍ പറഞ്ഞു.
ബിഗ് ബോസിലെ ആദ്യ ദിനങ്ങളില്‍ ഞങ്ങള്‍ക്ക് ഇടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നുവെന്നാണ് ഋഷിയെക്കുറിച്ച് എന്‍ഗേജ്മെന്റ് വേദിയില്‍ വെച്ച് ഗബ്രി പറഞ്ഞത്. അതുകൊണ്ടായിരിക്കും വീട്ടിലെ തന്നെ ഏറ്റവും ജനുവിനായിട്ട് തോന്നിയ ഒരാളാണ് ഋഷി. പുറത്തിറങ്ങിയപ്പോഴും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഗബ്രി പറഞ്ഞു.












Click it and Unblock the Notifications