ബിഗ് ബോസ് സീസൺ 6 ലെ ഡോ രജിത് കുമാറാണയാൾ; ഡിആർകെ വേർഷൻ 2.0, കിരീടം ചൂടാൻ ഏറ്റവും ചാൻസ്,പ്രവചനം
കൊച്ചി: പൊതുവെ ബിഗ് ബോസ് സീസണുകൾ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമായിരിക്കും ഷോ ഒന്ന് മുറുകുക. എന്നാൽ ഇത്തവണത്തെ സീസൺ 6 ൽ തുടക്കം മുതൽ തന്നെ അതിശക്തമായ മത്സരമാണ് മത്സരാർത്ഥികൾ കാഴ്ചവെയ്ക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും തർക്കിച്ചും എന്റർടെയിൻ ചെയ്യിച്ചുമെല്ലാം ആരാധകർക്കിടയിൽ സീസൺ 6 വലിയ ചർച്ചയായി കഴിഞ്ഞു.
അതേസമയം പതിവ് സീസണിൽ നിന്ന് വ്യത്യസ്തമായി അതിശക്തരെ കുറിച്ചും ഫൈനലിൽ എത്താൻ സാധ്യതയുള്ളവരെ കുറിച്ചുമൊക്കെ ആദ്യമേ പ്രവചിച്ച് തുടങ്ങിയിട്ടുണ്ട് ആരാധകർ. ഇത്തവണത്തെ സീസണിന്റെ കിരീടം എടുക്കാൻ സാധ്യതയുള്ളയാളെ കുറിച്ച് കാര്യകാരണ സഹിതം വിശദമാക്കുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ചർച്ചയാകുന്നത്. പോസ്റ്റ് വായിക്കാം

'ഈ ബിഗ് ബോസ് സീസൺ 6ൽ നൂറ് ദിവസം തികയ്ക്കാൻ കഴിവുള്ള ആൾ അത് ഈ രതീഷ് ആണ്. ഇപ്പോൾ അയാൾ ട്രോൾ മെറ്റീരിയൽ ആണ്. എല്ലാവരും കളിയാക്കുന്നു, കുല പുരുഷൻ എന്ന് വിളിക്കുന്നു.എനിക്കൊന്നെ പറയാനുള്ളൂ,എസ്2ൽ ഇത് പോലെ ആദ്യം കളിയാക്കൽ കേട്ട ഒരു വ്യക്തി ഉണ്ടായിരുന്നു, എന്നാൽ 1 വീക്ക് കഴിഞ്ഞപ്പോൾ ഷോ ഒറ്റയ്ക്ക് കൊണ്ട് പോയ ആൾ ഡിആർകെ. അതെ ട്രാക്ക് ആണ് ഈ രതീഷ് ഫോള്ളോ ചെയ്യുന്നത്.
ആദ്യം മറ്റുള്ളവരെ വെറുപ്പിക്കുക, ട്രോൾ മെറ്റീരിയൽ ആകുക. ബട്ട് എന്ത് ചെയ്താലും അതിൽ ഒരു 10% ന്യായം വച്ചിരിക്കും. അത് എടുത്തു പറഞ്ഞു വില്ലൻ ഇമേജിൽ നിന്നും നായകനിലേക്കോ ഒറ്റപ്പെടൽ നേരിടുന്ന ഹീറോ ആയിട്ടോ മാറും. ഇനി കാണാൻ പോകുന്നത് പോകുന്നത് ഡി ആർ കെ വേർഷൻ 2.0 ആണ്.
ഡിആർകെയും ആദ്യം ഉണ്ടാക്കിയ പ്രശ്നം സിഗരറ്റ് വിഷയം ആണ്, ഇവിടെ രതീഷും അങ്ങനെ തന്നെ, ഡിആർകെ ഉപദേശം ആയി അടുത്ത് കൂടിയത് അലീനയുമായിട്ടാണ്, ഇവിടെ രതീഷ് ജാസ്മിനുമായി സംസാരിക്കുന്നു. നോക്കിക്കോ ഇനി ജാസ്മിനുമായി ഒരു വഴക്ക് / അകൽച്ച ഉടനെ പ്രതീക്ഷിക്കാം.
ഈ പോക്ക് പോയാൽ ബിഗ് ബോസ് സീസൺ 6 വിന്നർ ആകാൻ ഏറ്റവും ചാൻസ് ഉള്ള വ്യക്തി അത് രതീഷ് ആണ്. പിന്നെ ബിഗ്‌ബോസ് ആണ്, ആരെങ്കിലും പുള്ളിയുടെ ഗെയിം പൊളിച്ചാൽ പ്രത്യേകിച്ച് വൈൽഡ് കാർഡ് ആൾക്കാർ വന്നിട്ട്, അങ്ങനെ നടന്നാൽ മാത്രം പുള്ളി വീഴും', കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications