Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ അത് പറഞ്ഞിട്ടും ബിഗ് ബോസ് ചോദിച്ചില്ല: സിബിന്‍ ഇതിനൊക്കെ എന്ത് അപരാധമാണ് ചെയ്തത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാർഡായി എത്തിയ ആറുപേരില്‍ രണ്ടുപേരാണ് ഈ ആഴ്ച തികച്ചും അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്. പൂജയും സിബിനുമാണ് ഷോയില്‍ നിന്നും ഈ ആഴ്ച പുറത്തായ വൈല്‍ഡ് കാർഡ് താരങ്ങള്‍. പൂജ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്ത് പോയപ്പോള്‍ കഴിഞ്ഞ വീക്കില്‍ മോഹന്‍ലാല്‍ വന്നതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് സിബിന്റെ പുറത്താകലിലേക്ക് നയിച്ചത്.

ജാസ്മിനോട് സിബിന്‍ മോശമായ ആംഗ്യം കാണിച്ചതില്‍ ഉള്‍പ്പെടെ നിശിതമായ വിമർശനമായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. ഇതോടൊപ്പം തന്നെ പവർ റൂമില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടേയുള്ള ശിക്ഷകളും ബിഗ് ബോസ് വിധിച്ചിരുന്നു. ഇതോടെ സിബിന്‍ മാനസികമായി ആകെ തകരുകയും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോകുകയായുരുന്നു.

jas-sibin

സിബിന്റെ പുറത്താകലില്‍ ബിഗ് ബോസ് അധികൃതർക്കെതിരേയും ഒരുവിഭാഗം വിമർശനം ഉന്നയിക്കുന്നുണ്ട്. അവനെ ഈ നിലയിൽ ആക്കിയത് ഏഷ്യാനെറ്റും, മോഹൻലാലും, ബിഗ്ഗ് ബോസും മാത്രമാണെന്നും ആരോപിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ഇത് കാണുമോ എന്ന് അറിയില്ല. എന്നാലും ഇത്രയും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കാണില്ല.

1. അന്ന് ഒരു എപ്പിസോഡ് മുഴുവൻ സിബിനെ ടാർഗറ്റ് ചെയ്യാൻ മാത്രം എന്ത് അപരാധമാണ് സിബിൻ ചെയ്തത്. ഋഷി ചോദിച്ചതുപോലെ ഇതിന് മുമ്പും കൈ കൊണ്ടും വായ കൊണ്ടും ഇതിനേക്കാൾ വലുത് ചെയ്തവർ ഇപ്പോഴും അതിനകത്ത് ഇല്ലേ.. അതൊന്ന് ചോദ്യം ചെയ്യാൻ പോലും നിങ്ങളെ കൊണ്ട് ആയോ. ?

2. തെറ്റ് ചെയ്ത അന്നും, മോഹൻലാലിന് മുൻപിലും പരസ്യമായി മാപ്പ് പറഞ്ഞ സിബിന് കൊടുത്ത ശിക്ഷകൾ.
നോമിനേഷനിൽ ഇടല്‍, പവർ റൂമില്‍ നിന്നും പുറത്താക്കല്‍, ടാസ്കില്‍ നിന്നും പുറത്താക്കല്‍ എന്നിവയായിരുന്നു. മറ്റെല്ലാവർക്കും പവർ റൂമിൽ നിന്നും മാറാൻ സമയം അനുവദിക്കപ്പെട്ടപ്പോൾ സിബിനെ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞു.

3. ജിന്റോയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ട ഒരു രീതിയുണ്ട് എന്ന് പറഞ്ഞാണ് സിബിൻ ജിന്റോയോട് സംസാരിക്കുന്നത്. ജാസ്മിനും നോറ യും ചാടുന്നത് പോലെ അല്ല ജിന്റോയോട് സംസാരിക്കേണ്ടത്. അതുപോലെ വെറുമൊരു സൗഹൃദ സംഭാഷണത്തെ വളച്ചൊടിച്ചു സിബിൻ പറഞ്ഞിട്ടാണ് ജിന്റോ കാലേ വാരി നിലത്തടിക്കും എന്ന് വരുത്തി തീർത്തു.

4.എട്ടിന് എതിരെ പത്ത് വോട്ടുകൾക്ക് ജിന്റോ ആരുടെയും പപ്പറ്റ് അല്ല എന്ന് അവർ പറഞ്ഞിട്ടും നിങ്ങൾ ഒരു കളിപ്പാവ സമ്മാനിച്ചു.

5. ജിന്റോ യെ വംശീയമായി അധിക്ഷേപിച്ചിട്ടും നിങ്ങൾ ഒന്നും മിണ്ടിയില്ല. എന്തേ കരിഞ്ഞ മൽസ്യകന്യകൻ എന്ന് വിളിച്ചത് വംശീയ അധിക്ഷേപം അല്ലേ..

6. ഒരാൾ ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.

സിബിൻ ഇനി മടങ്ങി വന്നാലും ഇല്ലെങ്കിലും അവൻ ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. അവനെ ഈ നിലയിൽ ആക്കിയത് ഏഷ്യാനെറ്റും, മോഹൻലാലും, ബിഗ്ഗ് ബോസും മാത്രമാണ്. കപ്പ് ജാസ്മിന് കൊടുത്തു കൊണ്ട് ഈ ഷോ അവസാനിപ്പിക്കൂ. ജാസ്മിൻ ഗബ്രിക്ക് ഒരു പ്രത്യേക മുറി അനുവദിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+