Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ പിആർ വർക്കേഴ്സ് ഇവരാണ്, വെളിപ്പെടുത്തല്‍: പിആർ മോശം പണിയാണോ? അഭിമാനമേയുള്ളു

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് എത്തുന്ന പല മത്സരാർത്ഥികള്‍ക്കും പുറത്ത് വലിയ പിആർ സംവിധാനങ്ങള്‍ ഉണ്ടെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. സീസണ്‍ 4 മുതലാണ് പിആർ സംവിധാനങ്ങള്‍ കൂടുതല്‍ സജീവമായത്. സീസണ്‍ 6 ലും പിആർ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് കുറവൊന്നുമില്ല. ജാസ്മിന്‍, ജിന്റോ, അഭിഷേക് തുടങ്ങിയ മത്സരാർത്ഥികള്‍ക്കെല്ലാം വലിയ പിആർ പിന്തുണയുണ്ടെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.

പിആർ ആരോപണം നേരിടുന്ന പ്രധാന മത്സരാർത്ഥി ജാസ്മിനാണ്. പിആർ സംവിധാനം ഒരു തെറ്റായ കാര്യമല്ലെങ്കില്‍ ജാസ്മിന് അത്തരത്തിലുള്ള ഒരു പിന്തുണയും ഇല്ലെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നു. ജാസ്മിന്‍ എന്ന മത്സരാർത്ഥിയെ ഇഷ്ടപ്പെട്ട് മുന്നോട് വന്നവരാണ് തങ്ങളെന്നും അവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jasmin-pr

ബിഗ്ബോസ് ഒരു വലിയ പ്ലാറ്റ് ഫോമിലെ റിയാലിറ്റി ഷോ ആണ്. അതിൽ പോകുന്നവർക്ക് ടൈറ്റിൽ മാത്രം ആയിരിക്കില്ല ലക്ഷ്യം.ഷോ കൊണ്ട് കിട്ടുന്ന ഫെയിം കൂടിയാവും. അപ്പോൾ കാഷ് കൊടുത്ത് സെറ്റ് ചെയ്യുന്ന പിആർ സ്വാഭാവികമായും ഉണ്ടാവാം.അതൊരു തെറ്റുമല്ല. മുൻസീസണിൽ നമ്മൾ കണ്ടതാണ്. ആളുകളിലേക്ക് കൂടുതൽ പരിചിതമാകാൻ സഹായിക്കുന്ന ഒരു തേർഡ് മീഡിയം കൂടിയാണത്.

ഒരു പിആർ ഏജൻസി ചെയ്യുന്നത് അവർക്ക് അവിടെ തുടരാനുള്ള ബാഹ്യ സപ്പോർട്ടും ഇമ്മ്യൂണിറ്റിയുമാണ്. അത് എത് വിധേനയും സാധ്യമാക്കും. ചിലപ്പോൾ പ്രേക്ഷകരെ മാനുപ്പുലെറ്റ് ചെയ്ത് കൊണ്ടും ആവാം. സാധാരണ യൂട്യൂബിലും ഇൻസ്റ്റയിലും വരുന്ന പോളുകൾ ശ്രദ്ധിച്ചാൽ മതി,ബോട്ടുകളെ ഇട്ട് പോളിൽ ഒന്നാം സ്ഥാനം നിരന്തരമായി നേടുമ്പോൾ അത് കാണുന്നവർക്ക് കൂടി ഒരു ആ വ്യക്തിയിലേക്ക് ആകർഷണം തോന്നും.

എഴുത്തുകൾക്കും മാസ് വിഡിയോകൾക്കും കൃത്യമായ സ്ഥാനം ഇതിലുണ്ട്. പൊലിപ്പിച് കാണിക്കുന്ന വിഡിയോകൾ അങ്ങനെ ജനിക്കുന്നതാണ്. ഈ സീസൺ തുടക്കം മുതൽ പറഞ്ഞ് കേൾക്കുന്നതാണ് ജാസ്മിന് വേണ്ടി പിആർ ഏജൻസിയുണ്ട് എന്ന രീതിയിലുള്ള വാർത്തകൾ. അതിൽ എത്രത്തോളം വാസ്തവം ഉണ്ട് നമുക് ഒന്ന് പരിശോധിക്കാം!

വൺ മില്യന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ജാസ്മിൻ്റെ യൂടൂബ് ചാനലും അതുപോലെ ഇൻസ്റ്റ ചാനലും നിങ്ങൾക്ക് പരിചിതമായിരിക്കാം. പക്ഷേ ഇന്നേവരെ അതിൽ ജാസ്മിൻ്റെ ബിഗ്ബോസ് ഡയ്ലി അപ്ഡേറ്റുകൾ വന്നതായി നിങ്ങൾക്ക് കാണാൻ കഴിയില്ല. സാധാരണ ഒരു പിആർ ആദ്യം ചെയ്യുന്നത് മത്സരാർത്ഥിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് അവർക്കാവശ്യമായ രീതിയിൽ പിന്തുണ നേടുക എന്നതാണ്.

സീസൺ അവസാനിക്കാറായിട്ടും ജാസ്മിൻ്റെ സോഷ്യൽ മീഡിയ അക്കാണ്ടുകളിലും ഒരു വോട്ടഭ്യർത്ഥനയും ഉണ്ടായിട്ടില്ല. ഇന്നേവരെ അവളുടെ പേരിൽ ഒരു പ്രൊഫഷണൽ ഏജൻസിയും വീഡിയോ അപ്ലോഡ് ചെയ്തിട്ടില്ല. ഇൻസ്റ്റയിൽ ഒരു ഡെയിലി അപ്ഡേറ്റ് സ്റ്റോറി പോലും കാണാൻ സാധിക്കില്ല. കനത്ത ഡീഗ്രേഡിങ് കമന്റുകളോ പോസ്റ്റുകളോ പേജുകളോ നീക്കം ചെയ്ത് കണ്ടിട്ടില്ല. അതിനെതിരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.

അപ്പോൾ നിങ്ങളൊക്കെ കൊട്ടിഘോഷിക്കുന്ന പിആർ എന്താണ്? ഞങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ അവൾക്ക് വേണ്ടി എഴുതുകയും വിഡിയോ ഇടുകയും കമൻ്റുകളിൽ വാദിക്കുകയും ചെയ്യുനവരേയാണോ?
ഞങ്ങൾക്ക് അതിന് കൃത്യമായ റീസൺ ഉണ്ട്. ആദ്യ ദിവസം മുതൽ ജാസ്മിനെ ചിലർ ഡീഗ്രേഡിങ് ആരംഭിച്ചു സൈബർ ബുള്ളിയിങ്ങ് നടത്തി അധിഷേപിച്ചപ്പോൾ ഞങ്ങൾ അവളുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു.

പുറത്ത് അവളുടെ കൂടെ ഉണ്ടായിരുന്നവർ പരസ്യമായി ടോക്സിക് ജൻമങ്ങൾക്ക് കൊത്തിവലിക്കാൻ പ്രൈവറ്റ് ചാറ്റ് പോലും ഇട്ട് കൊടുത്തപ്പോൾ ഞങ്ങൾ അവളുടെ കൂടെ എന്ന് ഉറപ്പിച്ചു. ഇതിനൊക്കെ അപ്പുറം ഞങ്ങൾ അവൾക്ക് വേണ്ടി എഴുതുന്നത് അവൾ ബിഗ് ബോസിൽ പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്നത് കൊണ്ടാണ്. ഞങ്ങൾ അവൾക്ക് വേണ്ടി വിഡിയോ ഉണ്ടാക്കുന്നത് അവൾ ന്യായത്തിൻ്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത് കൊണ്ടാണ്.

ഞങ്ങള്‍ അവൾക്ക് വേണ്ടി വാദികുന്നത് അവൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് ശരി എന്ന് ഞങ്ങൾക്ക് ബോധ്യ മുള്ളത് കൊണ്ടാണ്. ഇന്നും അടിമത്തിൻ്റെ അടയാളമായ പ്രജയാകാൻ കാത്തു നിൽക്കുന്നവർക്ക് എന്നും ഒരു രായാവ് ആവശ്യമാണ്. ആ വാർപ്പ് മാതൃകയെ സീസണിൻ്റെ ആദ്യ ദിനം തകർത്ത മത്സരാർത്ഥിയാണ് ജാസ്മിൻ. സത്യം ആരോടും വിളിച്ച് പറയാനും തലയുർത്തി നിൽക്കാനും ലോകത്ത് സകലരും ഒറ്റപ്പെടുത്തിയാലും എണീറ്റ് നിവർന്ന് നിന്ന് പോരാടാൻ അവൾ എന്നും ശ്രമിച്ചിട്ടുണ്ട്.

ആ നിശ്ചയ ദാർഡ്യത്തിനാണ് ഞങ്ങളുടെ ഐക്യപ്പെടൽ. അതിനെ നിങ്ങൾ പിആർ എന്ന് വിളിച്ചാൽ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.. അഭിമാനമേയുള്ളു. ഇനിയും ജാസ്മിനുമാർ ഉണ്ടാവണം. എത്രെയൊക്കെ ഡീഗ്രഡ് ചെയ്താലും സൈബർ ബുള്ളി ചെയ്താലും വിജയം വരെ പോരാടും എന്ന ഉറപ്പിൻ്റെ പേര് കൂടിയാണ് ജാസ്മിൻ ജാഫർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+