അർജുനും ശ്രീതുവും വിവാഹം കഴിച്ചേ പറ്റൂ എന്ന് പറയുമ്പോൾ ഭാവിയെ ഓർത്ത് പേടിയുണ്ടോ; മറുപടി
കൊച്ചി: ജാസ്മിൻ-ഗബ്രി കോമ്പോയ്ക്കെതിരെ വിമർശനം കടുത്തപ്പോഴും ജനങ്ങൾ ഏറ്റെടുത്ത കോമ്പോയായിരുന്നു ശ്രീതുവിന്റേയും അർജുന്റേയും. ജബ്രി കൂട്ടുകെട്ടിൽ നിന്നും വ്യത്യസ്തമായി വളരെ വൈകിയായിരുന്നു ഹൗസിൽ ശ്രീതുവും അർജുനും കൂട്ടായത്. ഇതോടെ ശ്രീജുൻ എന്ന പേരിലായിരുന്നു ആരാധകർ ഇരുവരേയും ആഘോഷിച്ചത്. എന്തായാലും പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ ഈ ഇഷ്ട ജോഡി. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. താരങ്ങളുടെ വാക്കുകളിലേക്ക്
'ബിഗ് ബോസിന് ശേഷം ജീവിതം വളരെ നന്നായി പോകുന്നു. പുറത്ത് വന്നപ്പോൾ ആളുകൾ തിരിച്ചറിയുന്നുവെന്നത് സന്തോഷം നൽകുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇതൊക്കെ പുതു അനുഭവമാണ്. ഞാൻ സെലിബ്രിറ്റി ആകണമെന്നൊന്നും ആഗ്രഹിച്ചല്ല ബിഗ് ബോസിലേക്ക് പോയത്. അഭിനയമായിരുന്നു ലക്ഷ്യം. പുറത്തിറങ്ങിയപ്പോൾ ആളുകൾ സ്നേഹിക്കുന്നുവെന്നത്, സ്വീകരിച്ചുവെന്നത് സന്തോഷം നൽകുന്നുണ്ട്', അർജുൻ പറഞ്ഞു.

ബിഗ് ബോസ് എന്ന ഷോയിൽ പോയാൽ നെഗറ്റീവും പോസിറ്റീവും ഉണ്ടാകും. എല്ലാം നമ്മൾ അംഗീകരിക്കണം. ആളുകളുടെ കാഴ്ചപ്പാട് ആണ്. അത് നമ്മുക്ക് തിരുത്താൻ പറ്റില്ല. ഞാൻ മാത്രം ശരിയെന്നും പറയാനാവില്ല. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം എന്നേയുള്ളൂ. ഓരോ കാര്യങ്ങളും പഠിച്ച് വരികയാണ്.നെഗറ്റീവ് കമന്റുകൾ വരുന്നത് കുറവാണ്. കൂടുതൽ പോസിറ്റീവ് കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.', അർജുൻ പറഞ്ഞു.
അടുത്ത ലക്ഷ്യം സിനിമയാണെന്നും ഇരുവരും പറഞ്ഞു. ബിഗ് ബോസ് പ്ലാറ്റ്ഫോമിൽ വെച്ച് എനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചു. കുറേയേറെ പഠിക്കാനുണ്ട്. അതിന് വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കണം.', അർജുൻ പറഞ്ഞു. ബിഗ് ബോസിൽ ശ്രീതു പുറത്ത് പോയതിൽ വൈകാരികമായി പ്രതികരിക്കാൻ കാരണം കൂടെ ഉള്ളയാൾ പെട്ടെന്ന് പുറത്തായതിന്റെ വിഷമമായിരുന്നു. സിജോ പോയപ്പോഴും ഞാൻ വിഷമിച്ചിരുന്നു. ശ്രീതു പോയപ്പോൾ കൂടുതൽ വിഷമായത് അവൾ എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ആളാണല്ലോ. എന്റെ എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ ഉണ്ടായിരുന്ന വ്യക്തി. എന്റെ കൂടെ ടോപ് 5 ൽ ഇവൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു', അർജുൻ പറഞ്ഞു.
അർജുനിൽ ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി എന്താണെന്ന് ചോദിച്ചപ്പോൾ വളരെ കെയറിങ് ആയിട്ടുള്ളൊരു വ്യക്തിയാണെന്നായിരുന്നു ശ്രീതുവിന്റെ മറുപടി. ശത്രുക്കളോട് പോലും അർജുൻ സ്നേഹവും പരിഗണനയും കാണിക്കാറുണ്ടെന്നും ശ്രീതു പറഞ്ഞു. ശ്രീതുവിലെ ഇഷ്ടപ്പെട്ട ക്വാളിറ്റി ഏതാണെന്ന ചോദ്യത്തിന്
ശ്രീതു ഭയങ്കര ജെനുവിനാണെന്നായിരുന്നു അർജുൻ പറഞ്ഞത്. വളരെ ട്രെസ്റ്റ് ചെയ്യാൻ പറ്റുന്നൊരാളാണ്. കണ്ടന്റിന് വേണ്ടി വ്യക്തിത്വം മാറ്റില്ലെന്നും അർജുൻ പറഞ്ഞു.
അർജുനും ശ്രീതുവും വിവാഹം കഴിച്ചേ പറ്റൂ എന്ന് പറയുമ്പോൾ ഭാവിയെ ഓർത്ത് പേടിയുണ്ടോ എന്ന ചോദ്യത്തിന് ഭാവിയെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നില്ലെന്നും പ്രെസന്റ് മൊമന്റിൽ ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ എന്നും ഇരുവരും പറഞ്ഞു. 'ഈ മൊമന്റിൽ ജീവിക്കുക എന്നതാണ്. പിന്നെ ആളുകൾ മനസിലാക്കും. അവർ നമ്മളോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാണ്. നമ്മുക്കും ഇല്ലേ ചിലരെ കാണുമ്പോൾ അവർ ഒന്നിച്ച് വേണമെന്ന തോന്നൽ. എനിക്ക് ഉണ്ടായിട്ടുണ്ട്. ചില താരങ്ങളുടെ കാര്യത്തിലൊക്കെ തോന്നിയിട്ടുണ്ട്. അതിനെ ആ രീതിയിലെ കാണേണ്ടതുള്ളൂ', ഇരുവരും പറഞ്ഞു.












Click it and Unblock the Notifications