'എന്റെ തന്ത വിളിച്ച് പൊരിച്ചിട്ട്'; ജാസ്മിന്റെ വായിൽ നിന്ന് തന്നെ സത്യം പുറത്തെന്ന് ആരാധകർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 നെതിരെ വലിയ വിമർശനം ഉണ്ടായ സംഭവമാണ് ജാസ്മിൻ തന്റെ വീട്ടുകാരുമായി സംസാരിച്ചുവെന്നത്. കളി രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോഴായിരുന്നു ജാസ്മിനെ വീട്ടുകാർ ബന്ധപ്പെട്ടത്. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദത്തിനെതിരെ ആരാധകർ കടുത്ത വിമർശനങ്ങൾ ഉയരുന്ന സമയത്തായിരുന്നു ജാസ്മിൻറെ വീട്ടുകാർ അവരെ ബന്ധപ്പെട്ടത്.
തന്റെ പിതാവിന് ഹാർട്ടിൽ ബ്ലോക്കുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് സംബന്ധിച്ച് പറയാനാണ് അദ്ദേഹം വിളിച്ചതെന്നായിരുന്നു കൺഫെഷൻ റൂമിൽ പോയി തിരിച്ചെത്തിയപ്പോൾ ജാസ്മിൻ പറഞ്ഞത്. എന്നാൽ അതുമുതൽ ഗബ്രിയുമായുള്ള സൗഹൃദം എന്തിനാണ് ആളുകൾ മോശമായി ചിത്രീകരിക്കുന്നതെന്നും തന്റെ വിവാഹം ഉറപ്പിച്ചതാണെന്നുമൊക്കെ പറഞ്ഞ് കരയുന്ന ജാസ്മിനെയാണ് ഷോയിൽ കണ്ടത്.

പിതാവിന് വയ്യെന്ന് അറിയിച്ചതിന് ഗബ്രിയെ കുറിച്ച് പറഞ്ഞ് കരയുന്നത് എന്തിനെന്നായിരുന്നു ഇതോടെ ആരാധകർ ഒന്നടങ്കം ഉയർത്തിയ ചോദ്യം. ജാസ്മിനെതിരെ പുറത്ത് കടുത്ത നെഗറ്റീവ് ഉണ്ടെന്നത് അറിയിക്കാനാണ് വീട്ടുകാർ അവരെ വിളിച്ചതെന്നും ചില ആരാധകർ ചൂണ്ടുക്കാട്ടി. വയ്യാതിരുന്ന പിതാവ് പുറത്തിറങ്ങുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്ന ചില വീഡിയോകളും പുറത്തുവന്നിരുന്നു.
ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വിമർശനം കടുത്തതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ബിഗ് ബോസും രംഗത്തെത്തി. പിതാവും മകളും നടത്തിയ സ്വകാര്യ സംഭാഷണമായിരുന്നു അതുകൊണ്ട് തന്നെ ഇരുവരും സംസാരിച്ചത് പുറത്ത് വിടാൻ ആകില്ലെന്നുമായിരുന്നു ബിഗ് ബോസ് അറിയിച്ചത്.
എന്നാൽ ഇപ്പോഴിതാ കോൾ സംബന്ധിച്ച് ആരാധകർ ഉയർത്തിയ വാദങ്ങൾ ശരിവെയ്ക്കുന്ന പരാമർശം ജാസ്മിന്റെ വായിൽ നിന്ന് തന്നെ വന്നിരിക്കുകയാണ്. ജാസ്മിനുമായുള്ള തർക്കത്തിന് പിന്നാലെ കൺഫെഷൻ റൂമിൽ നോറ പോയി കരഞ്ഞതിന് പിന്നാലെ ഗബ്രിയോടായിട്ടാണ് ജാസ്മിന്റെ പ്രതികരണം.ഇത്ര സീനാക്കേണ്ടത് ഉണ്ടോയെന്ന് ഗബ്രി ചോദിക്കുമ്പോൾ ഇവിടെ എന്റെ തന്ത വിളിച്ചെന്നെ പൊരിച്ചിട്ട്' എന്നാണ് ജാസ്മിൻ പറയുന്നത്.
അങ്ങനെ ജാസ്മിന്റെ വായിൽ നിന്ന് തന്നെ സത്യം പുറത്തുവന്നിരിക്കുകയാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. ബിഗ് ബോസിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് ഇതിലൂടെ എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജാസ്മിന് കൈയ്യടിക്കുകയാണ് ചിലർ. ഗബ്രിയുമായുള്ള സൗഹൃദം ദോഷകരമായി ബാധിക്കുമെന്ന് വീട്ടുകാർ അറിയിച്ചിട്ടും ആ കോമ്പോ അതുപോലെ തുടരാനാണ് ജാസ്മിൻ ശ്രമിച്ചതെന്നും അവർ യഥാർത്ഥ ഗെയിമാറാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും ആരാധകർ പറയുന്നു. എന്നിരുന്നാലും അത്തയ്ക്ക് ബ്ലോക്കാണെന്ന് പറഞ്ഞ് എന്തിനാണ് ജാസ്മിൻ ആളുകളെ ആദ്യം തെറ്റിധരിപ്പിച്ചതെന്നും ചിലർ ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications