Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ വന്നതിന്റെ ലക്ഷ്യം ഇതാണ്; ഒടുവിൽ ഭാര്യ സ്നേഹയോട് തുറന്ന് പറഞ്ഞ് സായി..'പ്രീപ്ലാൻഡ് ആണോ?'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഫാമിലി ടാസ്ക് ആണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം ടാസ്കിൽ അപ്സരയുടെ കുടുംബത്തോടൊപ്പം സായി കൃഷ്ണയുടെ കുടുംബവും എത്തിയിരുന്നു. സായിയുടെ ഭാര്യ സ്നേഹയാണ് ഹൗസിലേക്ക് വന്നത്. ഇപ്പോഴിതാ സായി സ്നേഹയോട് സംസാരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.

ബിഗ് ബോസിൽ വൈൽഡ് കാർഡ് ആയി സായി കൃഷ്ണ എത്തിയപ്പോൾ ഇത്തവണത്തെ ഗെയിം ചെയ്ഞ്ചർ ആയിരിക്കും സായി എന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. കപ്പ് വരെ അടിച്ചേക്കും എന്നുള്ള പ്രവചനങ്ങളും പ്രതീക്ഷകളും ആരാധകർ പങ്കിട്ടിരുന്നു. എന്നാൽ പ്രേക്ഷക പ്രതീക്ഷകളെ നിരാശപ്പെടുത്തുന്നതായിരുന്നു സായിയുടെ പ്രകടനം. എന്നാൽ തന്റെ ബിഗ് ബോസ് ലക്ഷ്യം ഒരിക്കലും കപ്പായിരുന്നില്ലെന്ന് പറയുകയാണ് സായി കൃഷ്ണ. സായിയും ഭാര്യയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ

saisneha

' പല മാറ്റങ്ങളും വന്നു. നീ പറഞ്ഞത് പോലെ ബാത്ത്റൂമിൽ ഫ്ലഷ് അടിച്ചെന്ന് ഞാൻ കേൾപ്പിച്ചിട്ടില്ല. ഭക്ഷണത്തിന്റെ വൃത്തികെട്ട ശീലം ഉണ്ടായിരുന്നു എനിക്ക് അതില്ല. മാറ്റാൻ പറ്റാത്ത ശീലം ഉറക്കമാണ്. അതിപ്പോഴും ശരിയായിട്ടില്ല. എനിക്ക് ഇവിടെ വന്നപ്പോൾ നഷ്ടപ്പെട്ട് പോയത് നീയും ഞാനും തമ്മിലുള്ള ബന്ധമാണ്', സായി പറഞ്ഞു.

അതെവിടെയേും പോയിട്ടില്ലല്ലോ, എന്റെ ഉള്ളിൽ അതെപ്പോഴും ഉണ്ട് എന്നായിരുന്നു സ്നേഹയുടെ മറുപടി. ഇതിന് എന്റെയുള്ളിൽ അതില്ലെന്നും അത് എന്റെ പ്രശ്നമാണെന്ന് ഞാൻ മനസിലാക്കുന്നുണ്ടെന്നും സായി പറഞ്ഞു. അതേസമയം ഗ്രൂപ്പായി കളിക്കുന്നത് ഒകെ എന്നും എന്നാൽ അവസാനം ഒരാൾക്ക് മാത്രമേ കപ്പ് ലഭിക്കുകയുള്ളൂവെന്നും സ്നേഹ ഓർമ്മിപ്പിച്ചു. എന്നാൽ എനിക്ക് കപ്പിനേക്കാൾ വലുതായി പല കാര്യങ്ങളും ഉണ്ടെന്നായിരുന്നു സായി പ്രതികരിച്ചത്. 'കപ്പിനേക്കാൾ എനിക്ക് വലുത് നീയും എന്റെ വീട്ടുകാരും എന്റെ ജീവിതവുമാണ്. എനിക്ക് സായി കൃഷ്ണ എന്ന വ്യക്തിയാണ് എന്റെ കപ്പ്, ആ കപ്പ് എനിക്ക് കിട്ടി', സായി പറഞ്ഞു. എന്റെ ജീവിതം ക്ലിയർ ചെയ്യാനാണ് ഞാൻ ഇവിടെ എത്തിയത്. സീക്രട്ട് ഏജന്റ് എന്നാണ് നാട്ടുകാർ എന്നെ കാണുന്നത്. എന്നാൽ എനിക്ക് അത് പറ്റില്ല, എന്നെ സായി ആയിട്ട് എല്ലാവരും കാണണമെന്നും സായി പറഞ്ഞു.

ഇതിനിടയിൽ തന്റെ അരുമകളെ കുറിച്ചും സായി ചോദിച്ചു. എന്റെ ആക്സു ജൂനിയർ എല്ലാവരും ഒകെയല്ലേ. ഞാൻ പോന്നപ്പോൾ ആക്സുവിന്റെ പുറത്ത് എന്തോ പ്രശ്നമുണ്ടായിരുന്നു. അത് ഒകെയാണോ എന്നായിരുന്നു സായിയുടെ ചോദ്യം. വീട്ടിൽ വരുമ്പോൾ അവർക്കാർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ഞാൻ വീട് കത്തിക്കും എന്നും സായി പറഞ്ഞു. ഇതിന് എല്ലാവരും ഒകെയാണെന്ന് സ്നേഹ മറുപടി പറ‍ഞ്ഞെങ്കിലും സായി വിശ്വസിക്കുന്നില്ല. ഇതോടെ ആക്സു മരിച്ചെന്ന വിവരം സ്നേഹ അറിയിച്ചു. ഇതോടെ വൈകാരികമായിട്ടായിരുന്നു സായി പ്രതികരിച്ചത്. പൊട്ടിക്കരയുകയും മൈക്ക് വലിച്ചെറിഞ്ഞ് ബാത്ത്റൂമിലേക്ക് കയറി പോകുകയും ചെയ്തു. തുടർന്ന് ഏറെ നേരമെടുത്ത് സ്നേഹ സായിയെ സമാധാനിപ്പിക്കുകയായിരുന്നു.

അതേസമയം സായിയുടെ ഈ രീതികളെല്ലാം ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇത്രയും പാവമായിരുന്നു ഈ 'സീക്രട്ട് ഏജൻറ്' എന്നാണ് പലരും ചോദിക്കുന്നത്. സീക്രട്ട് ഏജന്റിനെ ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ സായി കൃഷ്ണയെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്നും ചിലർ കുറിച്ചു. എന്നാൽ സായിയുടെ ഗെയിമുകൾ പലതും പ്രീ പ്ലാൻഡ് ആണോയെന്ന സംശയവും ചിലർ പങ്കുവെയ്ക്കുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് ഇങ്ങനെ -

'എന്താണ് ഇവന്റെ പ്രശ്നം. ആ വീട്ടിൽ ഏറ്റവും കുരുട്ട് ബുദ്ധി ഉപയോഗിച്ച് കളിക്കുന്നത് ഇവനാണ് എന്നാണ് എന്റെ വിശ്വാസം. എല്ലാം പ്രീ പ്ലാൻഡ്. സുഹൃത്തുക്കളും ഭാര്യയും അടക്കം ഇയാളെ ട്രോളി ഒരു കൊമേഡിയൻ ആക്കി ആളുകളിലേക്ക് മാക്സിമം എത്തിക്കാൻ ശ്രമിച്ചു. സീക്രട്ട് ഏജന്റിനെ അറിയാത്തവരൊക്കെ സായി എന്ന 'സീക്രട്ട് ഏജന്റിനെ' ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെ കൊമേഡിയനിൽ നിന്നും നല്ലവനായ ഉണ്ണിയിലേക്കുള്ള മാറ്റം ആയിരുന്നു പിന്നീട് കണ്ടത്. യഥാർത്ഥത്തിൽ ഇവന്റെ പട്ടി ചത്തോ എന്ന് പോലും സംശയം ഉണ്ട്‌.! പ്രത്യേകിച്ച് ഒന്നും എടുത്ത് പറയുന്നതിന് മുൻപ് തന്നെ അതിന് എന്തോ പറ്റിയിട്ടുണ്ടെന്നും എന്താണെങ്കിലും തുറന്നു പറഞ്ഞോ എന്നുള്ള ഡയലോഗ് ഒക്കെ വളരെ പ്രീപ്ലാൻഡ് പരിപാടി ആയി തോന്നി. ഈ ഒരു പോക്ക് ടോപ്പ് 5വരെ എത്താനുള്ള സ്കോപ്പ് കാണിക്കുന്നുണ്ട്. കാത്തിരിക്കാം എന്താവുമെന്ന്',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+