Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിൻ ബിഗ് ബോസിൽ നിന്നും പുറത്ത്; കാരണം ഹൗസിനെ അറിയിച്ച് ബിഗ് ബോസ്,ഞെട്ടിത്തരിച്ച് മത്സരാർത്ഥികൾ

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് ആയി എത്തിയ മത്സരാർത്ഥിയാണ് ഡിജെ സിബിൻ. തുടക്കത്തിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ പുലർത്താതിരുന്ന താരമായിരുന്നു സിബിൻ. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റെ ഗെയിം തന്ത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സമ്പാദിക്കാൻ സിബിന് സാധിച്ചു. എന്റെർടെയിൻമെന്റ്, ഗായകൻ, വാക്ചാതുര്യം, നേതൃ പാടവും ഇതെല്ലാം ചേർന്നൊരു ബിഗ് ബോസ് മെറ്റീരിയൽ തന്നെയാണ് സിബിൻ എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

സിബിൻ പവർ ടീമിലേക്ക് എത്തിയതോടെ ഈ സീസണിൽ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള തർക്കങ്ങളും പോരുകളുമാണ് ഉടലെടുത്തത്. ഒതുങ്ങി കൂടിയ മത്സരാർത്ഥികളടക്കം പിന്നീട് ഇറങ്ങിക്കളിക്കുന്നതായിരുന്നു പ്രേക്ഷകർ കണ്ടത്. എന്നാൽ ഈ വീക്കെന്റ് എപ്പിസോഡെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. തർക്കത്തിനിടെ ജാസ്മിനോട് സിബിൻ മോശം ആംഗ്യം കാണിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം.‌‌

sibinnew

സിബിന്റെ ഈ പ്രവൃത്തി പുറത്ത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. അതുകൊണ്ട് തന്നെ വീക്കെന്റ് എപ്പിസോഡിൽ ഇക്കാര്യത്തിൽ മോഹൻലാൽ കടുത്ത നടപടിയാണ് സിബിനെതിരെ സ്വീകരിച്ചത്. പവർ ടീമിൽ നിന്നും പുറത്താക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. നേരിട്ട് നോമിനേഷനിലേക്ക് നിർദ്ദേശിക്കുകയും ചെയ്തു. മാത്രമല്ല സിബിൻ മറ്റ് ചില മത്സരാർത്ഥികളെ മാനിപ്പുലേറ്റ് ചെയ്യുന്ന വീഡിയോകളും ബിഗ് ബോസ് പ്രദർശിപ്പിച്ചു.

എന്നാൽ ഈ സംഭവങ്ങളോടെ മാനസികമായി വലിയ തകർച്ചയാണ് സിബിന് സംഭവിച്ചത്. ഒടുക്കം തനിക്ക് ഹൗസിൽ നിന്ന് പോകാൻ സാധിക്കില്ലെന്നും എന്ത് സംഭവിച്ചാലും തുടരാൻ ഇല്ലെന്നും സിബിൻ ബിഗ് ബോസിനെ അറിയിച്ചു. ബിഗ് ബോസ് ഇടപെട്ട് സിബിനെ സൈക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കിയിരുന്നു. ഇതോടെ അൽപം ആശ്വാസത്തോടെ ഹൗസിലേക്ക് മടങ്ങിയെങ്കിലും സിബിന്റെ മാനസിക നില വീണ്ടും ബുദ്ധിമുട്ടിലായി. എത്രയും പെട്ടെന്ന് തന്നെ ഹൗസിൽ നിന്നും മാറ്റണമെന്ന് സിബിൻ കൺഫെഷൻ റൂമിലെത്തി ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കണ്ണുകെട്ടി സിബിനെ പുറത്തേക്ക് മാറ്റുകയാണെന്ന് ബിഗ് ബോസ് വ്യക്തമാക്കി.

മറ്റ് മത്സരാ‍ർത്ഥികളേയും ഇക്കാര്യം ബിഗ് ബോസ് അറിയിച്ചു. സിബിനെ ഹൗസിന് പുറത്തേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും സൈക്കോളജിസ്റ്റ് നിർദ്ദേശിച്ചത് അനുസരിച്ച് സിബിന് വിശ്രമം ആവശ്യമാണെന്നും ബിഗ് ബോസ് ഹൗസിനോട് പറഞ്ഞു. അതേസമയം ബിഗ് ബോസിന്റെ അറിയിപ്പിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. ഋഷി അടക്കമുള്ളവർ കടുത്ത നിരാശയാണ് പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+