ജാസ്മിന്‍ എന്റെ കാമുകി ആയിരുന്നെങ്കില്‍ അവളെ ഞാന്‍ ഇഷ്ടപ്പെടില്ല, പക്ഷെ: തുറന്ന് പറഞ്ഞ് ഫിറോസ് ഖാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും നന്നായി ഗെയിം കളിച്ചത് ജാസ്മിനാണെന്ന് മുന്‍ ബിഗ് ബോസ് താരമായ ഫിറോസ് ഖാന്‍. സാബുവും ശ്വേതയും അതിഥികളായി എത്തിയ ഹോട്ടല്‍ ടാസ്കില്‍ എന്ത് മനോഹരമായിട്ടാണ് അവള്‍ റോബോട്ടായി അഭിനയിച്ചത്. ആ സമയത്ത് കിച്ചണില്‍ വെച്ച് റസ്മിനെ വിളിക്കുമ്പോള്‍ അവള്‍ ജാസ്മിനോട് മോശമായി പെരുമാറുന്നത് എല്ലാവരും കണ്ടതാണ്. എന്നിട്ടും ജാസ്മിന്‍ ക്യാരക്ടർ വിടാതെ നില്‍ക്കുന്നു. അത് ചെറിയൊരു കാര്യം അല്ല, അത് അഭിനയവും അല്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു.
ജിന്റോയയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ജിന്റോയെ ഇഷ്ടം അല്ലായിരുന്നെങ്കില്‍ ആദ്യത്തെ ആദ്യം തന്നെ അദ്ദേഹത്തെ പുറത്താക്കണമെന്ന് എനിക്ക് പറയമായിരുന്നില്ലേ. ആദ്യത്തെ ആഴ്ച ജിന്റോയെ ആർക്കും ഇഷ്ടമല്ലാതിരുന്ന ഒരു സമയത്ത് പോലും അദ്ദേഹത്തെ ഇഷ്ടമാമെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. അത് അവസാനം വരെ പറയുന്നു.

ഒരു കാമുകന്‍, ഒരു ഭർത്താവ് എന്ന നിലയില്‍ ജാസ്മിന്റെ ലവ് സ്ട്രാറ്റജി എനിക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷെ ഇവിടെ ഞാനൊരു കാഴ്ച്ചക്കാരനാണ്. ജാസ്മിന്‍ എന്റെ കാമുകിയോ? നാളെ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണോ ആയിരുന്നെങ്കില്‍ ഞാന്‍ ഇഷ്ടപ്പെടില്ലെന്നും ഫിറോസ് ഖാന്‍ പറയുന്നു. വെറൈറ്റി മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിങ്ങില്‍ വിശ്വസിച്ചോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യം നോക്കിയോ അല്ല ഞാന്‍ സംസാരിക്കുന്നത്. ഒരു ഷോ കണ്ടതിന്റേയും എന്റെ വിലയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. ഉറപ്പായിട്ടും ഈ സീസണിലെ കപ്പ് അർഹിച്ചിരുന്നത് ജാസ്മിനായിരുന്നു. അത് ഞാന്‍ എവിടേയും പറയും.
ജാസ്മിന്റെ നെഗറ്റീവുകള്‍ ബിഗ് ബോസുകാർക്ക് കാണിക്കാതിരിക്കാമിയിരുന്നല്ലോ? അവർ വേറെ എന്തൊക്കെ ആക്ട് അവിടെ ചെയ്തിട്ടുണ്ട്. ആ വ്യക്തിയെ വെച്ചുകൊണ്ടാണ് അവർ ബിസിനസ് നടത്തി വന്നത്. ജാസ്മിനെ വെച്ച് തന്നെയായിരുന്നു ബിസിനസ്. മറിച്ച് മറ്റൊരാളെ, അതായത് കുറച്ച് കുറച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ നല്ല വ്യക്തിയായി കാണിച്ച് അവർക്ക് കൊണ്ടുപോയി കപ്പ് കൊടുക്കുക എന്ന് പറയുന്നത് തെറ്റ് തന്നെയാണ്.
ജാസ്മിനുമായി വ്യക്തിപരമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് ഞാന്‍. ഇനി ഞങ്ങള്‍ സംസാരിക്കുമെന്നോ കാണുമെന്നോ അറിയില്ല. ജിന്റോയുമായും അങ്ങനെ തന്നെ. ഇവരൊന്നും എന്റെ ആരും അല്ല. ഞാന്‍ സംസാരിക്കുന്നത് ആ ഗെയിം എന്താണെന്ന് അറിയാവുന്നതുകൊണ്ടും, ഗെയിം എന്താണെന്ന് മനസ്സിലാക്കിയതുകൊണ്ടുമാണെന്നും ഫിറോസ് പറയുന്നു.
എന്റെ സീസണില്‍ ഞാന്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സ്വീകാര്യതയാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് കപ്പ് കിട്ടാത്തതിന്റെ ഫ്രസ്ട്രേഷനാണ് എന്ന് പറയുന്നതില്‍ അർത്ഥമില്ല. ഏറ്റവും കൂടുതല്‍ വോട്ടില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ പുറത്താകുന്നത്. അതായത് അവിടെ നില്‍ക്കുന്ന മത്സരാർത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു എന്റെ വോട്ട് നില.
എന്തുകൊണ്ട് എന്നെ ഔട്ടാക്കിയെന്നാണ് ജനങ്ങള്‍ അന്ന് മൊത്തം ചോദിച്ചത്. ഞാനും അത് ചോദിക്കുന്നു. പക്ഷെ ഒരിക്കല്‍ പോലും ഞാന്‍ എനിക്ക് വേണ്ടി വാദിച്ചിട്ടില്ല. എന്നെ പുറത്താക്കുന്ന എപ്പിസോഡ് കണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാര്യം മനസ്സിലാകും. എന്നൊക്കൊണ്ട് ഒരു വാക്ക് പോലും പറയിട്ടില്ല. കോടതിയിലാണെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചവരോട് പോലും എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കും. എന്നോട് അത് ചോദിച്ചില്ല. കാരണം ഞാന്‍ വാ തുറന്നാല്‍ അവിടുത്തെ ഗെയിമൊക്കെ വിളിച്ച് പറയുമായിരുന്നുവെന്നും ഫിറോസ് ഖാന്‍ വിളിച്ച് പറയുന്നു.












Click it and Unblock the Notifications