ഫിറ്റ്‍നെസ് ട്രെയിനര്‍, സെലിബ്രിറ്റി ട്രെയിനര്‍; ബിഗ് ബോസ് വീട്ടിലേക്ക് രണ്ടാമനായി കയറി ജിന്റോ..
ബിഗ് ബോസ് മലയാളത്തിന്റെ ലോഞ്ചിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ മത്സാർത്ഥി ബിഗ് ബോസ് വീടിനകത്ത് കയറിക്കഴിഞ്ഞു. അൻസിബയാണ് ആദ്യമായി ബിഗ് ബോസ് വീടിനകത്ത് കയറിയത്. ഇപ്പോൾ രണ്ടാമത്തെ മത്സരാർത്ഥിയെ മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിറ്റ്‍നെസ് ട്രെയിനര്‍ ആയ ജിന്റോയാണ് ആണ്. സെലിബ്രിറ്റി ട്രെയിനറാണ് ജിന്റോ. ഇന്റർനാഷണൽ ബോഡിബിൽഡർ, സെലിബ്രിറ്റി ട്രെയിനർ എന്നിങ്ങനെ പേരുകേട്ട ജിന്റോ മോഡൽ കൂടിയാണ്.

ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തുകയാണ് ജിന്റോ. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ. 19 പേരാണ് ഇത്തവണ ബിഗ് ബോസിലേക്ക് മത്സരിക്കാൻ എത്തുന്നത്. ബിഗ് ബോസ് അവതരാകനായി ഇത്തവണയും എത്തുന്നത് മോഹൻലാൽ തന്നെയാണ്. 100 ദിവസം ബിബി വീട്ടിൽ നിൽക്കുന്ന ആളാണ് വിജയി ആകുക.
ബിഗ് ബോസ് വീട്ടിൽ ആദ്യം കയറിയത് നടി ഹൻസിബ ആയിരുന്നു. ബാക്കിയുള്ള മത്സരാർത്ഥികൾ എന്ന് അറിയാനഉള്ള കാത്തരിപ്പിലാണ് ആരാധകർ. ഇത്തവണ പല പല മാറ്റങ്ങളും ഉണ്ടാവും. വീട്ടിലെ ബെഡ് റൂമിൽ തന്നെ മാറ്റം ഉണ്ട്. ഇത്തവണ നാല് ബെഡ് റൂമാണ്. ഇങ്ങനെ പല മാറ്റങ്ങളും ഉണ്ടാവും.
ബിഗ് ബോസ് സീസൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള സീസണുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തവണ നല്ല സ്വീകാര്യ ലഭിക്കുമെന്നാണ് കരുതുന്നത്. അൻസിബയുടെ പേര് പ്രെഡിക്ഷനിൽ ഉണ്ടായിരുന്നത് പോലെ ജിന്റോയുടെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു.
ബിഗ് ബോസിൽ നിലവിൽ എത്തിയ രണ്ട് പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ എത്തിയ ആളുകൾ ആയത് കൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികളെ അറിയാൻ ആകാംക്ഷയിലാണ് പ്രേക്ഷകർ. 19 മത്സരാർത്ഥികളാണ് ഇത്തലണം. രണ്ട് കോമണേഴ്സാണ്. ഇത്തവണ എന്തായാലും കടുത്ത പോരാട്ടം ഉണ്ടാവുമെന്നാണ് ആരാധകർ കരുതുന്നത്. ഫാൻ ഗ്രൂപ്പകൾ ഒക്കെ ഉടൻ തന്നെ സജീവമാകും. സംപ്രേക്ഷണത്തിനായി കാത്തരിക്കുകയാണ് പ്രേക്ഷകർ












Click it and Unblock the Notifications