എന്നോട് ബാത്ത്റൂമില്‍ കയറിവരാന്‍ നീ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണ്: ജിന്റോയോട് പൊട്ടിത്തറിച്ച് യമുന
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മൂന്നാം ദിനത്തില്‍ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം പുറത്തുപോകാനായി സ്വയം ഒരുങ്ങിയ രതീഷിന്റെ നിലപാടാണ്. താരം കളിക്കുന്ന നാടകമാണ് ഇതെല്ലാമെന്നാണ് ഷോയ്ക്ക് അകത്തും പുറത്തുമുള്ള സംസാരം. എന്തായാലും ബിഗ് ബോസ് വാതില്‍ തുറന്ന് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടർന്ന് പ്രധാന വാതിലിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് രതീഷ്.
ഇതിനിടയിലാണ് ജിന്റോയും യമുന റാണിയും തമ്മില്‍ ലൈവില്‍ പൊരിഞ്ഞ അടി നടക്കുന്നത്. പവർ ടീം അംഗമായ യമുന കഴിഞ്ഞ ദിവസം ജിന്റോയോട് "ചായ ഉണ്ടാക്കിക്കൊണ്ട് തന്നെ ബോഡി ഷോ", അതായത് ടി വിത്ത് ബോഡി ഷോ ചെയ്യണമെന്ന് പറഞ്ഞിരുന്നു. ആ സമയത്ത് തന്നെ തനിക്ക് അതിന് സാധിക്കില്ലെന്നും ജിന്റോ പറഞ്ഞു.

ബോഡി ഷോ കാണിക്കണമെങ്കില്‍ വസ്ത്രം അഴിക്കണം. ഇത്രയും പേരുടെ മുന്നില്‍ വെച്ച് ബോഡി ഷോ ചെയ്യാന്‍ സാധിക്കില്ലെന്നും ജിന്റോ പറഞ്ഞു. ഇത് മാത്രമായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരുന്നുള്ളു. എന്നാല്‍ മറ്റൊരു കാര്യം കൂടി ജിന്റോ പറഞ്ഞിരുന്നു എന്നുള്ളത് ഇന്നാണ് മത്സരാർത്ഥികളുടെ സംസാരത്തില്‍ നിന്നും വ്യക്തമാകുന്നത്.
ബോഡി ഷോ ചെയ്യാന്‍ പറ്റില്ലെന്ന് ജിന്റോ പറഞ്ഞപ്പോള്‍ എന്റെ പവർ ഉപയോഗിച്ചാണ് ഇത് പറയുന്നതെന്ന് പറഞ്ഞ് യമുന നിർബന്ധിച്ചു. ഇതോടെ ബോഡി ഷോ കാണണമെങ്കില്‍ ചേച്ചി ബാത്ത് റൂമിലേക്ക് വരൂ എന്നായിരുന്നു ജിന്റോ പറഞ്ഞത്. ഇന്ന് രാവിലത്തെ ടാസ്കില്‍ ജിന്റോ ചെറിയ രീതിയിലുള്ള ബോഡി ഷോ സ്റ്റെപ്സ് വെക്കുകയും ചെയ്തു.
ഇതോടെയാണ് ഇത് മാത്രമായിരുന്നു ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി യമുന വീണ്ടും രംഗത്ത് വരുന്നത്. സംസാരിച്ച് വന്നപ്പോള്‍ വികാരഭരിതയായ യമുന 'എന്നോട് ബാത്ത്റൂമില്‍ കയറിവരാന്‍ നീ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണ്, അങ്ങനെ പറയാന്‍ നീ ആരാണ്' എന്നും യമുന ചോദിച്ചു. ഒരു കുട്ടിയെപോലെയാണ് ഞാന്‍ ജിന്റോയെ കണ്ടത്, പക്ഷെ അവന്റെ മനസ്സിലെ അഴുക്കാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും യമുന പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളും യമുനയെ പിന്തുണച്ച് രംഗത്ത് വന്നു.
അതേസമയം, ഞാന്‍ ആ തരത്തില്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ജിന്റോയുടെ വിശദീകരണം. സാധരണഗതിയില്‍ ബോഡി ഷോ ചെയ്യുമ്പോള്‍ അണ്ടർ വെയർ മാത്രമാകും ഉണ്ടാകുക. അത് ഇവിടെ സാധ്യമാകില്ലെന്നാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞതില്‍ യമുനയ്ക്ക് എന്തെങ്കിലും ബുദ്ധിമുണ്ട് ഉണ്ടാക്കിയെങ്കില്‍ സോറി പറയുന്നുവെന്നും ജിന്റോ പറഞ്ഞു.












Click it and Unblock the Notifications